സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അയലമൂല ഗ്രാമം സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂളിനോട് ചേർന്നാണ് അയലമൂല ഗ്രാമം സ്ഥിതി ചെയ്യുന്നത്.  ഇടവക പഞ്ചായത്തിന്റെ ട്രെയിനിങ് സെന്റർ ഇവിടെയാണ്.  

ഇവിടുത്തെ ജനങ്ങൾ സാധാരണക്കാരിൽ സാധാരണക്കാരന്.  ഉപജീവനമാർഗത്തിനായി കൃഷിയെ ആശ്രയിക്കുന്നു.സ്കൂളിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് അയിലമൂല ഗ്രാമം.  ആശ്രയിക്കുന്നത്ഈ ഗ്രാമത്തിലെ കുട്ടികൾ സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂളിനെയാണ് ആശ്രയിക്കുന്നത്.

കല്ലോടി

നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. അജ്ഞാനതിമിരത്തിൽ കൊളുത്തി വച്ച കൈത്തിരി..... ഇരുൾക്കടലിൽ കരതേടുന്ന യാനപാത്രങ്ങൾക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ ഇടനാഴിയിൽ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ- തിരിച്ചറിവിന്റെ ഉർവരത..... മരുഭൂവിൽ നീരുറവ തേടുന്നവന് മരുപ്പച്ച..... കൂരിരുൾകൊടുങ്കാട്ടിൽ പ്രത്യാശയുടെ മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങൾക്ക് സാക്ഷരതയുടെ സാഫല്യം മാനന്തവാടി താലൂക്കിൽ എടവക പ‌ഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഞങ്ങളുടെ ജന്മദേശമായ കല്ലോടി സ്ഥിതിചെയ്യുന്നത്. സാമൂഹിക,സാംസ്കാരിക,സാമ്പത്തിക മേഖലകളിൽ പുരോഗതി

നേടിയിട്ടുള്ള കല്ലോടിയെ കേന്ദ്രീകരിച്ചുള്ള ഒര് ചരിത്രരചനയാണ് ഞങ്ങളിവിടെ നിർവഹിച്ചിട്ടുള്ളത്. നവീനശിലായുഗകാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം. ക‌ുറ്റ്യാടി ചുരം വഴി കോഴിക്കോടിന് പോയിരുന്ന പാതയുടെ സാമിപ്യം കൊണ്ട് തന്ത്രപ്രാധാന്യമുണ്ടായിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്കും വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ പഴശ്ശിരാജാവിന്റെ സേനാനയകൻ എടച്ചന ക‌ുങ്കന്റെ ജന്മദേശമെന്ന നിലയിലും ഇവിടെ പ്രസിദ്ധമാണ്. ഈ നാടിന്റെ സാംസ്കാരിക ചരിത്രം തേടിയിറങ്ങിയ ഞങ്ങൾക്ക് കഴിഞ്ഞകാല ജനജീവിതത്തിലേക്ക് ഒരു എത്തിനോ‍ട്ടം നടത്താനെ കഴിഞ്ഞുളളു. വിശ്വസനിയമായ രേഖകളുടെ കുറവും നാടിന്റെ സാംസ്കാരിക വളർച്ചയിൽ ഭാഗമായിരുന്ന പലരും ഇന്നില്ല എന്നതും ചരിത്രാന്വേഷണം വിഷമമുള്ളതാക്കി മാറ്റുന്നു.

ഭ‌ൂപ്രകൃതി

സവിശേഷമായ ഭ‌ൂപ്രകൃതിയും സസ്യവൈവിധ്യവും കൊണ്ട് മനോഹരമായ പ്രദേശമാണ് വയനാട്. ‍ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ വയനാടിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി

താലൂക്കിൽ പെട്ട സ്ഥലമാണ് എടവക. മാനന്തവാടി നഗരസഭയും തവിഞ്ഞാൽ പ‍ഞ്ചായത്തും മാനന്തവാടി പുഴയും വടക്ക് അതിരിടുന്ന എടവക പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് പനമരം പഞ്ചായത്തുംപടിഞ്ഞാറ് തൊണ്ടർനാട് പഞ്ചായത്തും തെക്ക് വെള്ളമുണ്ട പഞ്ചായത്തും സ്ഥിതിചെയ്യുന്നു. ഉത്തരഅക്ഷാംശം 117715336 നും പൂർവ്വ രേഖാംശം 759637415 നും ഇടയിലുമാണ് എടവക പഞ്ചായത്തു-ളളത്. സമുദ്രനിരപ്പിൽ നിന്ന് 700-2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ശരാശരി വാർഷിക വർഷപാദം 2322 m.m ഉം ഏതാണ്ട് 23.88 c‌ ചൂടും ലഭിക്കുന്നു. താരതമ്യേന സുഖകരമായകാലാവസ്ഥയാണ് ഇവിടെ ഉളളത് വയനാടിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഉയരമുളള കുന്നുകളും അവയ്ക്കിടയിൽ പച്ചപ്പ് നിറഞ്ഞ നെൽവയലുകളും അരുവികളും ചതുപ്പുകളുമായി ഭ‌ൂപ്രകൃതി-യിൽ ധാരാളം വൈവിധ്യം ഈ പ്രദേശത്തിന്നുണ്ട്.

സ്ഥാപനങ്ങൾ

എടവക പഞ്ചായത്ത്

    വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കിൽ പെട്ട തവിഞ്ഞാൽ ,മാനന്തവാടി ,പനമരം, വെള്ളമുണ്ട പഞ്ചായത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന 47.26 ച.കി മി വിസ്തൃതിയുള്ള എടവക ഗ്രാമപഞ്ചായത്ത്  1962 സ്ഥാപിതമായി.ആദ്യ പ്രസിഡൻറ് ശ്രീ കുഞ്ഞിരാമൻ നായരുടെ ദീർഘവീക്ഷണവും കുടിയേറ്റ കർഷകരുടേയും തദ്ദേശവാസികളുടെ യും സഹകരണവും ഒത്തുചേർന്നപ്പോൾ ശ്രമദാനമായി ഒട്ടനവധി ഗ്രാമീണ റോഡുകൾ ജന്മമെടുത്തു. നൂറുകണക്കിനാളുകളുടെ ഒത്തുചേർന്നുള്ള ശ്രമദാന കൂട്ടായ്മ.വികസനരംഗത്ത് പുതിയൊരു അദ്ധ്യായം കൂട്ടിച്ചേർത്തു .

പഞ്ചായത്തീരാജ് രാജ് നിയമം പ്രാബല്യത്തിൽ വന്നതോടെ വികസനപദ്ധതികൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും സുതാര്യതയും വന്നുചേർന്നു.പൊതുജന ആരോഗ്യ രംഗത്തും ,  ഭക്ഷ്യസുരക്ഷാരഗത്തും,  വിദ്യാഭ്യാസമേഖലയിലും ശുചീകരണ മേഖലയിലും വയനാടു ജില്ലയിലെ മറ്റ് പഞ്ചായത്തുകൾക്ക് ഒപ്പം നിൽക്കാൻ ഇടവക പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.

സദ്ഭരണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ റെക്കോർഡറും സജ്ജമാക്കുകയും ടച്ച് സ്ക്രീൻ സ്ഥാപിക്കുക വഴി സമഗ്ര വ്യവഹാരവിവരം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായ രണ്ടാം വട്ടവും ഐ എസ് ഒ 2015 സർട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്.വികസന പരവും ഭരണപരവുമായ പ്രവർത്തനങ്ങൾ മുൻനിർത്തി സ്വരാജ് ട്രോഫി അവാർഡ് ഇടവക പഞ്ചായത്തിന് ലഭിച്ചു.മികച്ച ഗ്രാമസഭ നടത്തിപ്പിനുള്ള കേന്ദ്ര സർക്കാരിൻറെ രാഷ്ട്രീയ ഗൗരവ് അവാർഡ്, സംസ്ഥാന സർക്കാരിന്റെ ആരോഗ്യകേരളം പുരസ്കാരം എന്നിവ ലഭിച്ചതും എടവകയുടെ മികവിന് മുതൽ കൂട്ടായി.ജില്ലയിലെ മികച്ച പി എച്ച് സി ക്ക്  ഉള്ള കായകല്പം  അവാർഡ് ഇടവക പി എച്ച് സിക്ക്ലഭിച്ചതും ആർദ്രം മിഷന്റെ ഭാഗമായി എഫ് എച്ച് സി ആക്കിമാറ്റിയതും പഞ്ചായത്തിന് ലഭിച്ച അംഗീകാരമാണ്.




തപാലാപ്പീസ്

1952-ൽ ആണ്എടവക ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ കല്ലോടിയിൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്. ബ്രാഞ്ച് പോസ്റ്റ് ഓഫീസർ, പോസ്റ്റ്മാൻ , മെയിൽ ഡെലിവറി ഏ ജന്റ് എന്നിങ്ങനെ മൂന്ന് പേർ സേവനം അനുഷ്ഠിച്ചു വരുന്നു. ഒൻപതു മണി മുതൽ ഒരു മണി വരെ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പോസ്റ്റ് ഓഫിൽ എത്തുന്ന കത്തുകൾ, മാസികകൾ, മണി ഓഡറുകൾ തുടങ്ങിയവ പോസ്റ്റ്മാൻ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു. ഇന്റർനാഷണൽ തലത്തിൽ സ്പീഡ് പോസ്റ്റ് അയക്കാനുള്ള സൗകര്യം ലഭ്യമാണ്. ഡിപ്പോസിറ്റുകൾ, ഫോൺ ബില്ല് തുടങ്ങിയവ ഇവിടെ സ്വീകരിക്കുന്നു. ഇവരുടെ മികച്ച സേവനത്തിന്റെ ഫലമായി 2004-ൽ പേസ്റ്റൽ ലൈഫ് ഇൻഷൂറൻസ് അവാർഡ് ലഭിച്ചു. ഈ പ്രദേശത്ത് വളരെ നന്നായി സേവനം ചെയ്യുന്ന ഈ സ്ഥാപനത്തിന് പരിമിതമായ സ്ഥല സൗകര്യം മാത്രമേ ഉള്ളൂ.

വായനശാല

1960-ൽ കല്ലോടിയിൽ സംസ്കാരിക കേന്ദ്രമായി ഉദയ വായനശാല ആരംഭിച്ചു. ധാരാളം നല്ല പുസ്തകങ്ങളും ആനുകാലികങ്ങളും ഇവിടുന്ന് വിതരണം ചെയ്യുന്നു. വയനാട്ടിലെ ആദ്യ വായനശാലകളിൽ ഒന്നായ ഉദയ ഈ പ്രദേശത്തെ കല സാംസ്കാരിക മേഖലയിൽ നിസ്തുലമായ സേവനം ചെയ്തു വരുന്നു ഉദയാ വായനശാലയുടെ നേതൃത്വത്തിൽ ആദ്യമായി റേഡിയോ കൊണ്ടുവന്ന് പ്രദർശിപ്പിച്ച സംഭവം ഇന്നും മായാത്ത ഓർമയായി മുതിർന്നവരിൽ നിലകൊള്ളുന്നു ടെലിവിഷൻ പ്രചാരത്തിൽ വരുന്നതിന് മുമ്പ് പൊതുജനങ്ങൾക്കായി ഒരു TV ആദ്യമായി സ്ഥാപിച്ചതും ഉദയയിലാണ്. തുടി കൊട്ട്, കുഴലൂത്ത്, പകിടകളി ,അമ്പെയ്ത്ത് തുടണിയ വിനോദങ്ങൾ, വിവിധ ആഘോഷങ്ങൾ എന്നിവ വായനശാലയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

അംഗൺ വാടി

1979 - ൽ ആണ് എടവക പഞ്ചായത്തിന്റെ കീഴിൽ കല്ലോടിയിൽ അംഗൺ വാടി സ്ഥാപിതമായത്. ഒരു ടീച്ചറും ആയയും ഇവിടെ സേവനം ചെയ്ത് വരുന്നു. 9.30 മുതൽ 3.30 വരെയാണ് പ്രവർത്തി സമയം. ഇളം മനസുകളിൽ അറിവിന്റേയും നിറങ്ങളുടേയും കളികളുടേയും അടിത്തറപാകി പുതിയൊരു ലോകം തുറക്കുന്ന ഈ വിദ്യാക്ഷേത്രത്തിലേക്ക് ആഹ്ലാദത്തോടേയും ആവേശത്തോടേയുമാണ് കുരുന്നകൾ എത്തിച്ചേരുന്നത്.

കൃഷിഭവൻ

എടവക പഞ്ചായത്തിന്റെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വവും നിർദ്ദേശങ്ങളും നൽകുന്നതിനായി എള്ളുമന്ദത്ത് ഒരു ID D യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. തുടർന്ന് 1984-ൽ കല്ലോടിയിൽ എടവക ഗ്രാമ പഞ്ചായത്തിന്റെ കൃഷി ഭവൻ നിലവിൽ വന്നു. ആദ്യം ജീവനക്കാരായി രണ്ട് പേരെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കൃഷി ഓഫിസർ , കൃഷി അസിസ്റ്റന്റ് PT S എന്നിവർ ജോലി ചെയ്യുന്നു.

    രണ്ടാഴ്ച കൂടുമ്പോൾ ട്രെയിനിങ് ക്ലാസുകൾ പുതിയ വിത്തിനങ്ങൾ ജലസേചന സൗകര്യം ഏർപ്പെടുത്തൽ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള അറിവ് എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ കൃഷി ഭവൻ വഴി സർക്കാർ ജനങ്ങൾക്ക് നൽകുന്നു

വിദ്യാർത്ഥികൾക്കും പൊതു ജങ്ങൾക്കും പച്ചക്കറി വിത്തുകളും തൈകളും കൃഷി ഭവൻ വിതരണം ചെയ്യുന്നു.

     കൃഷിക്കാരുടെ സംശയങ്ങൾ ദൂരികരിക്കാനും അവരുടെ ആവശ്യങ്ങൾ നിർവഹിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷി ഭവൻ അംഗങ്ങൾ നിരന്തരം ശ്രമിക്കുന്നു രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് കൃഷിഭവന്റെ പ്രവൃത്തി സമയം.

കല്ലോടി സെന്റ് ജോർജ് ദേവാലയം

1923 April 23 ന് St.George ന്റെ നാമധേയത്തിൽ കല്ലോടിയിൽ ഒരു ഷെഡ് കെട്ടി ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. 16 വീട്ടുകാരായിരുന്നു ആദ്യമുണ്ടായിരുന്നത്. മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൻ കീഴിലായിരുന്ന പ്രഥമ ദേവാലയം 1951 Aug. 15 - ന് സ്വതന്ത്ര ഇടവകയായി. പിന്നീട് പള്ളിയുടെ കീഴിൽ 1952-ൽ സെന്റ് ജോസഫ്സ് എലിമെന്ററി സ്കൂളും 1976-ൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളും 2001-ൽ ഹയർ സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഇപ്പോൾ 800 - ൽ അധികം കുടുംബങ്ങളുണ്ട് കല്ലോടി ഇടവകയിൽ .  കല്ലോടി സെന്റ് ജോർജ് ദേവാലയം പ്രദേശത്തിന്റെ സാമൂഹികസാംസ്ക്കാരിക മുന്നേറ്റങ്ങളിൽ താങ്ങും തണലുമാണ്പ്രദേശത്തിന്റെ സാമൂഹികസാംസ്ക്കാരികമുന്നേറ്റങ്ങളിൽ താങ്ങും തണലുമാണ്.

സെന്റ്.ജോസഫ്സ് യു.പി സ്കൂൾ കല്ലോടി

      1948 ജൂൺ ഒന്നാം തിയതി എടച്ചന എയ്ഡഡ്  എലമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ. പി. കുഞ്ഞി രാമൻ  നായരുടെ മാനേജ്മെന്റിൽ ഒരു വിദ്യാലയം കല്ലോടിയിൽ ആരംഭിച്ചു. 79 ആൺകുട്ടികളും 37 പെൺകുട്ടികളുമടക്കം 116 കുട്ടികൾ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം കുറിച്ചവർ.

          ബി.സൂപ്പി മാസ്റ്റർ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ. വിദ്യാർത്ഥികളുടെ എണ്ണം ക്രമേണ വർദ്ധിച്ചു കൊണ്ടിരുന്നു. 1949 ൽ നാലാം ക്ലാസും അഞ്ചാം ക്ലാസും പ്രവർത്തനമാരംഭിച്ചു. 1952 ഏപ്രിൽ 29 ന് കല്ലോടിയിൽ അന്നുണ്ടായിരുന്ന സ്കൂളും ഉപകരണങ്ങളും സ്ഥലവും കൂടി ശ്രീ.പി.കുഞ്ഞിരാമൻ നായരിൽ നിന്നും വിലയ്ക്കു വാങ്ങിയതോടെ വിദ്യാലയം "സെന്റ് ജോസഫ്സ് എലമെന്ററി സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി. ഇന്ന് ആയിരത്തോളം വിദ്യാർത്ഥികളും 28 അധ്യാപകരും ഉള്ള ഈ വിദ്യാലയം കല്ലോടിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികകല്ലായി നിലകൊള്ളുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്നത് ശ്രീ. സജി. ജോൺ ആണ്.



സെന്റ്.ജോസഫ്സ് ഹൈസ്കൂൾ കല്ലോടി

      1976 ജൂൺ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത് . അന്നത്തെ കല്ലോടി പള്ളി വികാരിയായിരുന്ന ബഹു.ഫാ.ജോസഫ് മമനയുടെ പരിശ്രമ ഫലമായാണ് കല്ലോടി പ്രദേശത്തിന് ഒരു ഹൈസ്കൂൾ എന്ന സ്വപ്നം സഫലമായത്. 1976 ഡിസംബർ 30 ന് യശ്ശ:ശരീരനായ കർദ്ദിനാൾ പാറേക്കാട്ടിൽ സ്കൂൾ ഔദ്യോഗികമായി  ഉദ്ഘാടനം ചെയ്തു. 96 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന് 700 ഓളം കുട്ടികളും 28 അധ്യാപകരും 4 അനധ്യാപകരുമായി ശ്രീമതി. ജാക്വിലിൻ കെ.ജെ യുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുന്നു.

സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലോടി

     2000 ജൂൺ മാസത്തിലാണ് സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. ജനറൽ സയൻസ് , കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളിലായി 350 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.  പ്രിൻസിപ്പാൾ ശ്രീ. ബ്രിജേഷ് ബാബുവിന്റെ നേതൃത്വത്തിൽ18 അധ്യാപകരും 2 അനധ്യാപകരും ഇവിടെ ജോലി ചെയ്തു വരുന്നു.

വില്ലേജ് ഓഫീസ്

       വില്ലേജ് ഓഫീസ് ആദ്യമായി പ്രവർത്തനമാരംഭിച്ചത് പാണ്ടിക്കടവിലെ ഒരു വാടക മുറിയിലാണ്. പിന്നീട് 1985 ൽ കല്ലോടിയിൽ പ്രവർത്തനമാരംഭിച്ചു. 10 മണി മുതൽ 5 മണി വരെയാണ് പ്രവർത്തന സമയം. ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് ഗ്രാമ പ്രധാൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.










പാൽ സൊസൈറ്റി

           പശു വളർത്തൽ ഉപജീവനമാർഗ്ഗമാക്കിയിട്ടുള്ള കല്ലോടി ദേശക്കാർക്ക് 24 മണിക്കൂറും പാൽ അളക്കാനുള്ള

സംവിധാനം കല്ലോടി പാൽ സൊസൈറ്റിയോടനുബന്ധിച്ചുണ്ട്. 12 മണിക്കൂർ വരെ പാൽ ശീഥീകരിച്ച്

സൂക്ഷിക്കുന്നതിനുള്ള സംവിധാനം വന്നതോടെ  കൃതടസമയത്ത് പാൽ അളക്കാൻ പറ്റാത്ത കർഷകർക്ക്

നഷ്ടം ഒഴിവാക്കാൻ കഴിയുന്നു. 2006 ൽ ആണ് ഈ സംവിധാനം നിലവിൽ വന്നത്







എടവക മൃഗാശുപത്രി

മൃഗപരിപാലനരംഗത്ത് ഒരു പുത്തൻ ചുവടുവയ്പാണ് 1995-ൽ സ്ഥാപിതമായ എടവക മൃഗാശുപത്രി. കന്നുകാലി സംരക്ഷണവും പ്രജനനവും ലക്ഷ്യം വച്ചാണ് ആശുപത്രി തുടങ്ങിയത് എങ്കിലും പക്ഷിമൃഗാദികൾക്ക് ആവശ്യമായ വിവിധ തരം ചികിത്സയും സംരക്ഷണ മാർഗങ്ങളും ഉപദേശനിർദേശങ്ങളും ഇവിടെ നിന്ന് ലഭ്യമാണ്. ഒരു വെറ്റിനറി സർജനും ലൈവ് േസ്റ്റാക്ക് ഇൻ സ്പെടറും ഉൾപ്പെടെ നാലിലധികം ജീവനക്കാർ ഇവിടെ സേവനമനുഷ്ടിക്കുന്നു

ഇടവക കുടുംബ ആരോഗ്യ കേന്ദ്രം

      പൊതു ജന ആരോഗ്യ രംഗത്ത് സുത്യർഹമായ സേവനം ചെയ്യുന്ന സ്ഥാപനമാന്ന് ഇടവക എഫ് എച്ച് സി. ഇടവക പഞ്ചായത്തിലെ ആര്യോഗ്യ കുടുംബക്ഷേമ മേഖലയിൽ ഉണ്ടായ നേട്ടങ്ങൾ ഇടവക എഫ്എച്ച്സിക്ക് കൂടി അവകാശപെട്ടതാണ്. കോവിഡ് മഹാമാരിയിൽ നിന്നും ഗ്രാമീണ ജനതയെ സംരക്ഷിക്കാനായി അഹോരാത്രം പണിപ്പെടുന്ന ഇവിടുത്തെ ജീവനക്കാരുടെ പ്രവർത്തനം ഒരു മാതൃകയാണ്. മാതൃക പ്രവർത്തനഫലമായി ജില്ലയിലെ മികച്ച പി എച്ച് സി ക്കുള്ള കായ കൽപം അവാർഡ് ഇടവക പി എച്ച് സി സ്വന്തമാക്കി. തുടർന്ന് പി എച്ച് സി, എഫ് എച്ച് സി ആയി ഉയർത്തുകയും ചെയ്തു.

.


കല്ലോടി പി എച്ച് സി

     കല്ലോടി ഹൈസ്കൂളിനോട് തൊട്ട് കിടക്കുന്ന ആരോഗ്യ ഉപകേന്ദ്രം ആരോഗ്യ കുടുംബക്ഷേമ മേഖലയിൽ സമീപ വാസികൾക്ക് ഒര് അത്താണിയാണ്. വയോജന ക്ലിനിക്കും ആയൂർ ദളം പരിപാടിയും സാധാരണക്കാരായ ഗ്രാമീണർക്ക് പ്രയോജ പ്രദമാണ്.