"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 306: വരി 306:


=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==
==പ്രവേശനോത്സവം‍==
   
 
        മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി ടി എ, എം പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം  തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു.
 
ഉച്ചയ്ക്ക് 1.30ന് എച്ച് എം ശ്രീമതി ഗിൽഡ ടീച്ചറിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച്  ചർച്ചകൾ നടത്തി. എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു.     
                2018-19 അധ്യയന വർഷത്തേയ്ക്കുള്ള വാർഷിക കലണ്ടറിനെക്കുറിച്ച്  ചർച്ച ചെയ്തു. അതിന് ശേഷം വിവിധ വിഷയങ്ങളുടെ സബ്ജക്ട് കൗൺസിലും ക്ലബ് മീറ്റിംഗുകളും നടന്നു. തുടർന്ന് എസ് ആർ ജി കൂടുകയ്യും ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങൾ
      ചർച്ചചെയ്യുകയ്യും ചെയ്തു. 1-6-2018 വെള്ളിയാഴ്ചാ 3 pmന് ജൂൺമാസത്തെ എസ് ആർ ജി യോഗം നടന്നു. എല്ലാ സബ്ജക്ട് കൺവീനറുകളും യോഗത്തിൽ പങ്കെടുത്തു.  ജൂൺ മാസത്തെ പഠന പ്രവർത്തനങ്ങളും പാഠഭാഗങ്ങളും കൃത്യസമയത്തിന്നുള്ളിൽ പൂർത്തീകരിക്കാനും , പഠന പ്രവർത്തനങ്ങളിൽ ഹൈ ടെക്ക് സംവിധാനം സാധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും  നിഷ്കർഷിച്ചു. ദിനാചരണങ്ങൾ നടത്താന്നും തീരുമാനമെടുത്തു. ജൂൺ 5 ലോകപരിസ്ഥിതി ദിനം സ്കൂൾ വളവിൽ വൃക്ഷതൈകൾ നട്ടും, വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തും പ്രത്യേക അസംബ്ലി നടത്തി ഈ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കന്നും പരിസ്ഥിതി സംരക്ഷണപ്രതിജ്ഞാ ചൊല്ലാനും തീരുമാനിച്ചു. ജൂൺ 19 വായനദിനം സമുചിതമായി ആചരിയ്ക്കാൻ തീരുമാനിച്ചു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും, അച്ചടക്കം നിലനിറുത്തുന്നതിനും എല്ലാഅദ്ധ്യാപകരും പരിശ്രമിക്കണമെന്ന് അറിയിച്ചു. എല്ലാ മാസവും 1 ാം പ്രവർത്തിദിനത്തിൽ എസ് ആർ ജി മീറ്റിംഗ് നടത്താൻ തീരുമാനിച്ചു. ജൂൺ 26 ലഹരിവിരുദ്ധ ദിനം പ്രത്യേക അസംബ്ലി കൂടി ആചരിയ്ക്കാനും  തീരുമാനിച്ചു.  20 -ാം തീയതി ബുധനാഴ്ച വിദ്യാജ്യോതി ക്ലാസ്സുകൾ ആരംഭിയ്ക്കാനും തീരുമാനിച്ചു. ജൂലൈ 11 ലോക ജനസംഖ്യാദിനം, 21 – ചാന്ദ്രദിനം എന്നിവ എസ് എസ് ക്ലബിന്റെയും സയൻസ് ക്ലബിന്റെയും നേതൃത്വത്തിൽ ക്വിസ് മത്സരം,  രചനാമത്സരങ്ങൾ എന്നിവയിലൂടെ സമുചിതമായി ആഘോഷിയ്ക്കാൻ തീരുമാനിച്ചു. കൃത്യമായ time table പ്രകാരം നടന്നു വരുന്ന വിദ്യാജ്യോതിക്ലാസ്സുകൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
<gallery>
<gallery>
44018-5.jpg|thumb|left|350px|
44018-5.jpg|thumb|left|350px|