"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sachingnair എന്ന ഉപയോക്താവ് ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം എന്ന താൾ [[ഗവ. യു പി സ്കൂൾ...)
 
(വ്യത്യാസം ഇല്ല)

20:53, 6 മേയ് 2020-നു നിലവിലുള്ള രൂപം


ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ

വലിയ കര എന്ന ഗ്രാമത്തിലൂടെ ആംബുലൻസ് ചീറി പായുകയാണ്.പിറകിൽ കോവി ഡ് ബാധിച്ച് കിടക്കുന്ന ഒരു രോഗി. മുന്നിൽ ടെൻഷനടിച്ച് വണ്ടിയോടിക്കുന്ന മുഹമ്മദ് . പെട്ടന്നാണ് അയാളുടെ ഫോൺ അടിച്ചത്.

മുഹമ്മദ് ഫോണെടുത്തു.

അയാളുടെ ഭാര്യ ആസ്യ യായിരുന്നു അത്. അവൾ പറഞ്ഞു, " ഡുണ്ടു ഭയങ്കര കരച്ചിലാണ്. ഒന്നു വരാമോ ഇവിടെ വരെ ".

അയാൾ സമ്മതിച്ചു.

പെട്ടന്ന് അയാൾ ഹോസ്പിറ്റലിൽ എത്തി അവിടുത്തെ കാര്യങ്ങൾ വേഗം ചെയ്തു തീർത്ത് ഒരു വണ്ടി വിളിച്ച് വീട്ടിലെത്തി.

ദൂരെ നിന്ന് മുഹമ്മദ് തന്റെ പൊന്നുമോളെ കണ്ടു. അയാളുടെ കണ്ണു നിറഞ്ഞു.

ജനാലയിലൂടെ കണ്ട വാപ്പയെ കണ്ടപ്പോൾ ഡുണ്ടു സന്തോഷിച്ച് തുള്ളിച്ചാടി. പെട്ടന്ന് മുഹമ്മദിന്ഒരു ഫോൺ കോൾ വന്നു. അത് ഹോസ്പിറ്റലിൽ നിന്നായിരുന്നു. അയാൾ ക്ക് പോകേണ്ടതായി വന്നു. അയാൾ വിഷമത്തോടെ പോയി.

അയാൾ തന്റെ ജോലി തുടർന്നു.

ദിയ . S
4 A ഗവണ്മെന്റ് യു പി എസ് പുതുപ്പള്ളി നോർത്ത്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ