"ആർ എസ് എം എച്ച് എസ് പഴങ്ങാലം/അക്ഷരവൃക്ഷം/ഭൂമിയുടെ വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആർ എസ് എം എച്ച് എസ് പഴങ്ങാലം/അക്ഷരവൃക്ഷം/ഭൂമിയുടെ വഴി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...) |
(വ്യത്യാസം ഇല്ല)
|
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഭൂമിയുടെ വഴി
സാമൂഹിക -സാംസ്കാരിക- സാമ്പത്തിക -രാഷ്ട്രീയ പരമായി ഇന്നു കാണുന്ന ലോകം വളരെ അധികം വികസിച്ചുകൊണ്ടിരിക്കുന്നു.ദിനംപ്രതി ധാരാളം ഗവേഷണങ്ങളും കണ്ടെത്തലുകളും പല രീതിയിൽ പല ആവശ്യങ്ങൾക്കായി വിനിയോഗിച്ചു കൊണ്ടിരിക്കുന്നു. മസ്തിഷ്കത്തിന് ചുരുളുകൾക്കിടയിൽ നാം കണ്ടെത്തുന്ന, നിരൂപിക്കുന്ന കാര്യങ്ങൾ അപാരമായ കഴിവാണ്. വിദ്യാഭ്യാസത്തിൻറെ മേന്മയിൽ നാം വ്യക്തിപരമായും സാമൂഹികപരമായും ശാസ്ത്രഗവേഷണ പലതരം കഴിവുകൾ കണ്ടെത്തി,പല ജീവിതവിജയ വഴികളും കണ്ടെത്തി. പക്ഷേ കേരളത്തിൽ നിലകൊള്ളുന്ന 48 കോടിയോളം മനുഷ്യജീവനിൽ എത്രപേർ ഭൂമിയുടെ വഴി കണ്ടെത്തി. അതായത് ഒരു മനുഷ്യന് എന്നും ഏതും കണ്ടെത്താനും വികസിപ്പിക്കാ നും പ്രവർത്തിക്കാനും അടിസ്ഥാനമായ ഭൂമിയുടെ അല്ലെങ്കിൽ പരിസ്ഥിതിയുടെ പാതകൾ കണ്ടെത്തി, സ്വന്തം കണ്ണുകളിൽ സ്വാർത്ഥതയിൽ അധിഷ്ഠിതമായ ദൃഷ്ടി വേരുകൾ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നന്മയിൽ നാളെ നിലനിൽക്കണമെങ്കിൽ പരിസ്ഥിതി അനിവാര്യമാണ് . ശുചിത്വമുള്ള ഭൗമ പ്രദേശവും പരിസ്ഥിതിയും ആവശ്യമാണ്. രോഗപ്രതിരോധശേഷിയുള്ള ജനതയും ആവശ്യമാണ്. മാനവ വികസനത്തിന് അടിസ്ഥാനം മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മാനവ സമ്പത്തും, അധ്വാനശീലരും രോഗപ്രതിരോധശേഷിയുമുള്ള ജനങ്ങൾ ആണ്. എന്നാൽ ഇന്ന് അത്തരത്തിലുള്ള ജനങ്ങളുടെ അളവ് കുറവാണ്.അതിനു കാരണം ശുചിത്വമില്ലായ്മയും പരിസ്ഥിതി നശീകരണവും ആണ്. വയലുകൾ വലിയ കെട്ടിടമാക്കുന്നതും പുഴകളിൽ മാലിന്യം ഒഴുക്കുന്നതും നഗരങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും, പലവിധമായ വാതകങ്ങൾ അന്തരീക്ഷത്തിലുയർ ത്തുന്നതും വനനശീകരണവും പാരിസ്ഥിതിക അക്രമങ്ങളും ചെയ്യുന്നതും, വ്യക്തി ശുചിത്വം പാലിക്കാത്തതും, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതും തുടങ്ങി സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നമ്മൾ മനുഷ്യർ എല്ലാം ഭൂമിയോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തരം തെറ്റിനെതിരെ ശരിയുടെ നിയമം കർക്കശമാക്കണം എന്നത് അനിവാര്യമാണ്. ആധുനിക യുഗത്തിനു മുൻപേ പ്രാചീന യുഗത്തിൽ രോഗവ്യാപനം ഇത്രയധികം ഇല്ലായിരുന്നു .കാരണം അവർ പരിസ്ഥിതിയോട് സ്നേഹം ഉള്ളവരായിരുന്നു. ആധുനികയുഗത്തിൽ 1930 ൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ബെൽജിയം മ്യൂസ് താഴ്വരയിലെ വായു മലിനീകരണം മുതൽ 2020ൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 വരെ എത്ര ദുരന്തങ്ങളാണ് നാം അനുഭവിക്കേണ്ടി വന്നത്.90 വർഷങ്ങൾ എത്ര പേരുടെ ജീവനുകൾ പൊളിഞ്ഞുപോയി. ഇതിനെല്ലാം കാരണം മനുഷ്യന്റെ അനിയന്ത്രിതമായ പ്രകൃതിയോടുള്ള പെരുമാറ്റങ്ങൾ ആണ്. ഇനിയെങ്കിലും ഇത് നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും കോടിക്കണക്കിനു ജീവനുകൾ നമുക്ക് നഷ്ടമാകും.നമ്മുടെ ജീവന് ഒരു സുരക്ഷിതത്വവും ഇല്ല.എന്നാൽ ഇനിയും നമുക്ക് പരിശ്രമിക്കാം.ഇനിയെങ്കിലും നമുക്ക് പരിസ്ഥിതിയെ സംരക്ഷിച്ചുകൂടെ. കേരളത്തിലെ ആകെ ജനസംഖ്യയായ 41 കോടി ജനങ്ങളിൽ ഒരു പകുതിയോളം ആൾക്കാർ എങ്കിലും 2 മരങ്ങൾ വീതം വച്ചു പിടിപ്പിച്ചാൽ ജനസംഖ്യയോളം മരങ്ങൾ ഭൂമിയിൽ നിലനിൽക്കും.ഇത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗകുമാകുന്നതോടുടുകൂടി നമ്മുടെ പരിസ്ഥിതി നമ്മുടെ ജീവനെ ഒരു പരിധി വരെ സഹായിക്കുന്നു.നാളത്തെ തലമുറയും സുരക്ഷിതമാകുന്നു. ഓരോ പൗരനും പരസ്പരം അറിവുള്ളവരയാൽ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം.ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒരു ദിവസം എങ്കിലും ഡ്രൈ ഡേ ആചരിക്കാനും കൊതുകുകളുടെ പെരുകലിനെ നശിപ്പിക്കാനും അതിൽ കൂടി പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കാനും കഴിഞ്ഞാൽ...അതിനോടൊപ്പം ലഹരി വസ്തുക്കൾ ഉപേക്ഷിച്ചു വ്യായാമങ്ങൾ ചെയ്താൽ ശരീരം രോഗ പ്രതിരോധ ശക്തി നേടുകയും ചെയ്യുന്നതിൽ കൂടി...നമ്മുടെ തലമുറയെ സുരക്ഷിതരാക്കാൻ നമുക്കും കഴിയും.പോഷക സമൃദ്ധമായ ആഹാരം കഴിച്ച്, വീട്ടു വളപ്പിൽ ജൈവ കൃഷി നടപ്പിലാക്കി, വ്യക്തി ശുചിത്വം പാലിച്ച്, നഗരങ്ങളിലും, ജലസ്രോതസ്സുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതെ, വൃത്തിയുള്ളവരായാൽ രോഗപ്രതിരോധമുള്ള ജനങ്ങളായി നാം മാറും. ഇതാണ് ഭൂമിയുടെ വഴി.വരും തലമുറയ്ക്കായി ഇന്ധനങ്ങൾ സംരക്ഷിച്ച് സൗരോർജ വാഹനങ്ങളിലൂടെ അന്തരീക്ഷത്തെ സംരക്ഷിച്ച് നമുക്ക് പ്രകൃതി സൗഹാർദ്ദ അന്തരീക്ഷം ശീലമാക്കാം. ശ്രീബുദ്ധൻ പറഞ്ഞ പോലെ, ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാകൂ എന്നത് എത്ര നല്ല ആശയമാണ്.ഭൂമിയാണ് നമ്മുടെ ജീവിതവഴി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം