"ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി/അക്ഷരവൃക്ഷം/നിക്ക് കൊറോണയെ ഇഷ്ടാ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> "തക്കുടു..."അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് ആ ഏഴുവയസുകാരി ഉണരാറ്.എന്നാൽ ഇന്നത് കേട്ടില്ല.അവൾക്കു രാവിലെ എഴുനേൽക്കാൻ ഒരു മടിയുമില്ല.ആരും വിളിക്കാതെ തന്നെ അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി."അമ്മയെന്താ ഇന്നെന്നെ വിളിക്കാത്തത് സ്കൂളിൽ എത്താൻ വൈകില്ലെ .."അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു."ഇന്ന് അവധിയാ മോളെ."'അമ്മ അടുക്കളയിലെ തിരക്കിനിടയിൽ പറഞ്ഞു. ഇന്ന് ഞായറാഴ്ചയല്ലല്ലോ പിന്നെന്താ അവധി.' അവൾക്ക് അവധി ദിവസങ്ങൾ ഇഷ്ടമല്ലായിരുന്നു.സ്കൂളിലാണെങ്കിൽ കൂട്ടുകാരുടെ കൂടെ കളിക്കാം.വീട്ടിലാണെങ്കിൽ ഒരു രസോം ഇല്ല. എന്നാൽ ഇന്ന് അച്ഛനും ജോലിക്കു പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ അവൾക്കു സന്തോഷായി.എല്ലാരും കൂടി പുറത്തു പാർക്കിൽ പോവായിരിക്കും.അവൾ അച്ഛന്റെ അടുത്ത് കൊഞ്ചിക്കൊണ്ടു ചെന്ന്.."അച്ഛാ നമുക്കിനി പാർക്കിൽ പോയാലോ..ഇന്ന് അവധിയല്ലേ..പ്ലീസ് ...."അച്ഛൻ അവളെ എടുത്തു മടിയിൽ വച്ചുകൊണ്ടു പറഞ്ഞു..."അത് പറ്റില്ല മോളെ...ഇന്ന് പാർക്കൊന്നും തുറക്കില്ല."അച്ഛന്റെ മടിയിൽ നിന്നു ഊർന്നിറങ്ങി ടീവി ഓണാക്കിക്കൊണ്ടവൾ പറഞ്ഞു ."എന്നെ കൊണ്ടുവാണ്ടിരിക്കാൻ അച്ഛൻ കള്ളം പറയല്ലേ"അച്ഛൻ റിമോട്ടെടുത് ന്യൂസ് വച്ചു."തക്കുടു ദേ നോക്ക്..സ്കൂളെല്ലാം അടച്ചു കടയും പാർക്കും എല്ലാം അടച്ചു....കൊറോണ എന്നൊരു കുഞ്ഞു ജീവി കാരണം എല്ലാർക്കും അസുഖം വരുവാ. അതോണ്ടാ ഞാൻ പറഞ്ഞെ ഇന്ന് പാർക്കിൽ പോവില്ലാന്ന്..മനസ്സിലായോ..."അവൾക്കു എന്തൊക്കെയോ മനസ്സിലായി.അച്ഛൻ ബാക്കി പറയുന്നതിന് മുൻപ് അവൾ റിമോട്ടെടുത്തു കാർട്ടൂൺ വച്ചു .'എന്തായാലും എല്ലാരും വീട്ടിലിരിന്നാൽ അസുഖം വരില്ല.'അവൾ ചിന്തിച്ചു.രാവിലെ അമ്മയുടെ എല്ലാ പണിയും കഴിഞ്ഞപ്പോഴേക്കും അവൾ തന്നെ കുളിച്ചു സുന്ദരിയായി കഴിക്കാൻ വന്നിരുന്നു.കഴിച്ചുകഴിഞ്ഞ് അച്ഛനും അമ്മയും തക്കുടുവും കൂടി കളിച്ചും സിനിമ കണ്ടും ചെടി നനച്ചും നേരം കളഞ്ഞു. </p> | |||
<p> അന്നവൾ വളരെ സന്തോഷത്തിലായിരുന്നു. എന്നും ഇങ്ങനെ മതിയായിരുന്നു എന്നവൾ ചിന്തിച്ചു.അന്ന് രാത്രി അമ്മയുടെ കൂടെ കിടന്നപ്പോൾ അവൾ പറഞ്ഞു .."നിക്ക് കൊറോണയെ ഇഷ്ടാ ...അത് വന്നോണ്ടല്ലേ അച്ഛനും അമ്മയും ഒന്നും ജോലിക്കു പോവാതെ എന്റെ കൂടെ കളിച്ചത്.."'അമ്മ ചിരിച്ചോണ്ട് പറഞ്ഞു.."ഈ കൊറോണ ഒരുപാട് പേരെ കൊല്ലുന്നുണ്ട് ..അതുകൊണ്ടാ ഇതിനെ എല്ലാര്ക്കും പേടി....ഇനി നിനക്ക് ഒരുപാട് നാള് കഴിഞ്ഞാലേ സ്കൂൾ തുറക്കുള്ളു..നിനക്ക് വീട്ടിലിരുന്നു ബോറടിക്കില്ലേ..."അവൾ ആലോചിച്ചു"ശരിയാ കൂട്ടുകാരെ കാണാൻ കൊതിയാവും....പക്ഷെ കുഴപ്പമില്ല.എന്തൊക്കെയായാലും എനിക്ക് കൊറോണയെ ഇഷ്ടായി.എല്ലാരും തിരക്കുപിടിച്ചു ജോലിക്കുപോകുമ്പോൾ വീട്ടിലിരിക്കാൻ ആർക്കും നേരമില്ല.ഇപ്പോൾ ആർക്കും പുറത്തിറങ്ങാൻ പറ്റില്ലല്ലോ.."അമ്മയ്ക്കും അവൾ പറയുന്നത് ശരിയാണെന്നു തോന്നി..'മലിനീകരണവും പ്രകൃതിചൂഷണവും ഒക്കെ നന്നായി കുറഞ്ഞിട്ടുണ്ട്..പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം സ്വാതന്ത്രം കിട്ടി......മനുഷ്യന്റെ പ്രവർത്തികൾക്ക് ഒരു 'ചെറിയ' വലിയ ശിക്ഷയായിരിക്കും ഇത്.'അമ്മയെ പൊത്തിപ്പിടിച്ച് കിടന്നപ്പോഴും അവൾ പറഞ്ഞു...</p> | |||
<p> "എന്തൊക്കെയായാലും നിക്ക് കൊറോണയെ ഇഷ്ടായി"</p> | |||
{{BoxBottom1 | |||
| പേര്= ശാലിനി ടി എസ് | |||
| ക്ലാസ്സ്= 9 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി | |||
| സ്കൂൾ കോഡ്= 27013 | |||
| ഉപജില്ല= പെരുമ്പാവൂർ | |||
| ജില്ല= എറണാകുളം | |||
| തരം= കഥ | |||
| color= 1 | |||
}} | |||
{{Verification4|name= Anilkb| തരം=കഥ }} |
15:44, 5 മേയ് 2020-നു നിലവിലുള്ള രൂപം
നിക്ക് കൊറോണയെ ഇഷ്ടാ....
"തക്കുടു..."അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് ആ ഏഴുവയസുകാരി ഉണരാറ്.എന്നാൽ ഇന്നത് കേട്ടില്ല.അവൾക്കു രാവിലെ എഴുനേൽക്കാൻ ഒരു മടിയുമില്ല.ആരും വിളിക്കാതെ തന്നെ അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി."അമ്മയെന്താ ഇന്നെന്നെ വിളിക്കാത്തത് സ്കൂളിൽ എത്താൻ വൈകില്ലെ .."അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു."ഇന്ന് അവധിയാ മോളെ."'അമ്മ അടുക്കളയിലെ തിരക്കിനിടയിൽ പറഞ്ഞു. ഇന്ന് ഞായറാഴ്ചയല്ലല്ലോ പിന്നെന്താ അവധി.' അവൾക്ക് അവധി ദിവസങ്ങൾ ഇഷ്ടമല്ലായിരുന്നു.സ്കൂളിലാണെങ്കിൽ കൂട്ടുകാരുടെ കൂടെ കളിക്കാം.വീട്ടിലാണെങ്കിൽ ഒരു രസോം ഇല്ല. എന്നാൽ ഇന്ന് അച്ഛനും ജോലിക്കു പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ അവൾക്കു സന്തോഷായി.എല്ലാരും കൂടി പുറത്തു പാർക്കിൽ പോവായിരിക്കും.അവൾ അച്ഛന്റെ അടുത്ത് കൊഞ്ചിക്കൊണ്ടു ചെന്ന്.."അച്ഛാ നമുക്കിനി പാർക്കിൽ പോയാലോ..ഇന്ന് അവധിയല്ലേ..പ്ലീസ് ...."അച്ഛൻ അവളെ എടുത്തു മടിയിൽ വച്ചുകൊണ്ടു പറഞ്ഞു..."അത് പറ്റില്ല മോളെ...ഇന്ന് പാർക്കൊന്നും തുറക്കില്ല."അച്ഛന്റെ മടിയിൽ നിന്നു ഊർന്നിറങ്ങി ടീവി ഓണാക്കിക്കൊണ്ടവൾ പറഞ്ഞു ."എന്നെ കൊണ്ടുവാണ്ടിരിക്കാൻ അച്ഛൻ കള്ളം പറയല്ലേ"അച്ഛൻ റിമോട്ടെടുത് ന്യൂസ് വച്ചു."തക്കുടു ദേ നോക്ക്..സ്കൂളെല്ലാം അടച്ചു കടയും പാർക്കും എല്ലാം അടച്ചു....കൊറോണ എന്നൊരു കുഞ്ഞു ജീവി കാരണം എല്ലാർക്കും അസുഖം വരുവാ. അതോണ്ടാ ഞാൻ പറഞ്ഞെ ഇന്ന് പാർക്കിൽ പോവില്ലാന്ന്..മനസ്സിലായോ..."അവൾക്കു എന്തൊക്കെയോ മനസ്സിലായി.അച്ഛൻ ബാക്കി പറയുന്നതിന് മുൻപ് അവൾ റിമോട്ടെടുത്തു കാർട്ടൂൺ വച്ചു .'എന്തായാലും എല്ലാരും വീട്ടിലിരിന്നാൽ അസുഖം വരില്ല.'അവൾ ചിന്തിച്ചു.രാവിലെ അമ്മയുടെ എല്ലാ പണിയും കഴിഞ്ഞപ്പോഴേക്കും അവൾ തന്നെ കുളിച്ചു സുന്ദരിയായി കഴിക്കാൻ വന്നിരുന്നു.കഴിച്ചുകഴിഞ്ഞ് അച്ഛനും അമ്മയും തക്കുടുവും കൂടി കളിച്ചും സിനിമ കണ്ടും ചെടി നനച്ചും നേരം കളഞ്ഞു. അന്നവൾ വളരെ സന്തോഷത്തിലായിരുന്നു. എന്നും ഇങ്ങനെ മതിയായിരുന്നു എന്നവൾ ചിന്തിച്ചു.അന്ന് രാത്രി അമ്മയുടെ കൂടെ കിടന്നപ്പോൾ അവൾ പറഞ്ഞു .."നിക്ക് കൊറോണയെ ഇഷ്ടാ ...അത് വന്നോണ്ടല്ലേ അച്ഛനും അമ്മയും ഒന്നും ജോലിക്കു പോവാതെ എന്റെ കൂടെ കളിച്ചത്.."'അമ്മ ചിരിച്ചോണ്ട് പറഞ്ഞു.."ഈ കൊറോണ ഒരുപാട് പേരെ കൊല്ലുന്നുണ്ട് ..അതുകൊണ്ടാ ഇതിനെ എല്ലാര്ക്കും പേടി....ഇനി നിനക്ക് ഒരുപാട് നാള് കഴിഞ്ഞാലേ സ്കൂൾ തുറക്കുള്ളു..നിനക്ക് വീട്ടിലിരുന്നു ബോറടിക്കില്ലേ..."അവൾ ആലോചിച്ചു"ശരിയാ കൂട്ടുകാരെ കാണാൻ കൊതിയാവും....പക്ഷെ കുഴപ്പമില്ല.എന്തൊക്കെയായാലും എനിക്ക് കൊറോണയെ ഇഷ്ടായി.എല്ലാരും തിരക്കുപിടിച്ചു ജോലിക്കുപോകുമ്പോൾ വീട്ടിലിരിക്കാൻ ആർക്കും നേരമില്ല.ഇപ്പോൾ ആർക്കും പുറത്തിറങ്ങാൻ പറ്റില്ലല്ലോ.."അമ്മയ്ക്കും അവൾ പറയുന്നത് ശരിയാണെന്നു തോന്നി..'മലിനീകരണവും പ്രകൃതിചൂഷണവും ഒക്കെ നന്നായി കുറഞ്ഞിട്ടുണ്ട്..പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം സ്വാതന്ത്രം കിട്ടി......മനുഷ്യന്റെ പ്രവർത്തികൾക്ക് ഒരു 'ചെറിയ' വലിയ ശിക്ഷയായിരിക്കും ഇത്.'അമ്മയെ പൊത്തിപ്പിടിച്ച് കിടന്നപ്പോഴും അവൾ പറഞ്ഞു... "എന്തൊക്കെയായാലും നിക്ക് കൊറോണയെ ഇഷ്ടായി"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ