"എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/പരിസ്ഥിതി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...) |
||
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി,
ഇപ്പോൾ നമ്മളെല്ലാവരും ചൂടിലൂടെയാണ് കടന്നു പോകുന്നത്. നമുക്കറിയാം മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ നമുക്ക് വേനൽ കാലമാണ്. എന്നാൽ ഓരോ വർഷവും വെയിലിന്റെ ചൂട് കൂടിക്കൂടി വരുകയാണ്. മാത്രമല്ല മഴക്കാലത്ത് ഇപ്പോൾ കേരളം കഴിഞ്ഞ രണ്ടു വർഷവും പ്രളയവും നേരിട്ടു. അതിൽ നമുക്ക് ധാരാളം നഷ്ട്ടങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം കാരണം ആരാണെന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളു നമ്മൾ തന്നെ. നമ്മൾ മനുഷ്യരാണ് നമ്മുടെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത്. നമുക്കൊരുരുത്തർക്കും അറിയാം പ്രകൃതി നമ്മുടെ അമ്മയാണെന്ന്. അതിനെ നോവിപ്പിക്കരുതെന്നും. എന്നിട്ടും നമ്മൾ അതൊന്നും ഗൗരവമായി എടുക്കു ന്നില്ല. ജൂൺ 5 ലോക പരിസ്ഥിതി ദിനമായാണ് ആചരിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ ധാരാളം ചെടികളും മരങ്ങളും നട്ടു നാടെങ്ങും പോസ്റ്ററുകൾ ഒട്ടിച്ചു നാം ആ ദിവസം ആഘോഷിക്കും എന്നാൽ പിറ്റേ ദിവസം മുതൽ നമ്മൾ വീണ്ടും പഴയ പടി തുടരും. തലേ ദിവസം നട്ട തൈകളൊന്നും പിന്നീടാരും തിരിഞ്ഞു നോക്കാറില്ല. നമ്മൾ ആവശ്യമില്ലാതെ ഒരുപാടു മരങ്ങൾ വെട്ടി മുറിക്കുന്നു. മരങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നമ്മൾ മനുഷ്യർക്ക് ജീവ വായുവില്ലാതെ ജീവിക്കാൻ കഴിയില്ല. ജീവ വായു ഭൂമിയിൽ അധികരിപ്പിക്കുന്നതിൽ മരങ്ങളാണ് മുൻ പന്തിയിലുള്ളത്. നമ്മൾ ഇനിയും ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിച്ചു ജീവിക്കുകയാണെങ്കിൽ നമ്മൾ കുഴി ക്കുന്നത് നമുക്കു നമുക്ക് തന്നേയുള്ള ശവക്കല്ലറയാകും. ഈ ഭൂമി നമുക്ക് വേണ്ടി മാത്രം നിർമിച്ചവയല്ല എല്ലാ ജീവികൾക്കും കൂടി വേണ്ടിയുള്ളതാണ്. എന്നാൽ മനുഷ്യൻ ഇപ്പോൾ തന്നെ തന്റെ ജീവിത സുഖങ്ങൾക്ക് വേണ്ടി പ്രകൃതിയെ വല്ലാതെ ചൂഷണം ചെയ്യുന്നു. ഒരുപാടു കുന്നുകൾ ഇടിക്കുകയും വയലുകൾ നികത്തുകയും മരങ്ങൾ മുറിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ഒരുപാടു സംഘടനകളും മറ്റും ഉണ്ടെങ്കിലും കാര്യമായ ഫലം കാണാൻ സാധിക്കുന്നില്ല. ഇ ങ്ങനെ പോയാൽ അടുത്ത തലമുറയ്ക്ക് ജീവിക്കാൻ ഈ ഭു മിയിൽ ഒന്നും ഇല്ലാതാവും ഇതിനെതിരെ നാം ശക്തമായി പോരാടണം പ്രകൃതി സംരക്ഷിക്കാൻ വേണ്ടിയുള്ള സങ്കടനകളെയും മറ്റും പ്രോത്സാഹിപ്പിക്കണം. പരിസ്ഥിതി സംരക്ഷിക്കുന്നതി ൽ നമ്മൾ മറ്റുള്ളവർക്ക് ഒരു പാഠവും മാതൃകയുമാവണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം