"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big><big>തിരിച്ചറിവ് </big></big> <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

16:21, 4 മേയ് 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

ഹരിതമനോഹരമായ കൊച്ചുഗ്രാമം. ആ ഗ്രാമത്തിൻെറ ഒാരം ചേർന്നൊഴുകുന്ന പുഴയും. പുഴയുടെ കളകളാരവവും , കിളികൊ‍ഞ്ചലും ആ ഗ്രാമവാസികളെ പുളകിതമാക്കുന്നു. ഗ്രാമവാസിവാസികളുടെ അധ്വാനശീലം അതിൻെറ അഴകായിരുന്നു. എന്നാൽ ആ ഗ്രാമത്തിൻെറ ഒരു ഒഴിഞ്ഞ മൂലയിൽ പൊട്ടിപ്പൊളിഞ്ഞതും , വൃത്തിഹീനവുമായ ഒരു കുടിലിൽ മനുഷ്യൻ എന്നു വിളിക്കാൻ തോന്നാത്തവിധമുള്ള ഒരാൾ താമസിച്ചിരുന്നു. ചീകിയൊതുക്കാത്ത മുടിയും,കാടുപോലെ വളർന്ന താടിയും, ചേറും ചെളിയും നിറഞ്ഞ വസ്ത്രവും , കറുത്ത് മെലിഞ്ഞ ശരീരവും , ആകെ അറപ്പുതോന്നുന്ന അവസ്ഥ. ആർക്കും അയാളെ ഇഷ്ടമില്ലായിരുന്നു. എല്ലാവരും അയാളെ കാണുമ്പോൾ ഒഴിഞ്ഞുമാറിയിരുന്നു. ഒരാൾപോലും ഇക്കാര്യത്തെക്കുറിച്ച് അയാൾക്ക് സൂചന നല്കിയുമില്ല.

ഒരു ദിവസം മടിയനായ ആ മനുഷ്യൻ ഒരു കുഴിയിൽ വീണു. ആരും അയാളെ സഹായിക്കാനില്ലാതെ വിഷമിക്കുമ്പോൾ മനസില്ലാ മനസോടെ ഒരാൾ ഒരു നീണ്ട വിറകിൻ കഷ്ണമെടുത്ത് അയാളുടെ നേരേ നീട്ടി. പ്രയാസപ്പെട്ട് അയാൾ അതിൽ പിടിച്ച് കരക്കെത്തി ,ഒന്നും ഉരിയാടാതെ ഒരു നന്ദി വാക്കുപോലും ഉരിയാടാതെ അയാൾ നടന്നു നീങ്ങി. നടക്കുന്നതിനിടയിൽ അയാൾ പലതും ചിന്തിച്ചു. പലരും തിരിഞ്ഞുനോക്കാതെ കടന്നു പോയപ്പോൾ എന്തുകൊണ്ടായിരിക്കും ഒരാൾ മാത്രം തനിക്കു നേരേ ഒരു വിറകിൻ കഷണമെങ്കിലും നീട്ടിയത്. അയാൾ ചിന്തിച്ചു നടക്കുന്നതിനിടയിൽ അവിടെ കണ്ട ഒരു കുളത്തിൽ മുങ്ങികുളിച്ച് ചിറകുകൾ ചീകിയൊതുക്കുന്ന പക്ഷിയെയും, വെള്ളം പതപ്പിച്ച് മേനി വൃത്തിയാക്കുന്ന ചിന്നു പശുവിനെയും കണ്ടു. പെട്ടന്ന് അയാൾക്ക് എന്തോ ഒരു തിറിച്ചറിവ് കിട്ടിയതുപോലെ അയാൾ തന്നെതന്നെ ആകമാനമൊന്നു വീക്ഷിച്ചു. വിവേകവും, ബുദ്ധിയുമില്ലാത്ത ഇൗ ജീവികൾ ശുചിത്വത്തിൻെറ മഹത്വം തിരിച്ചറിഞ്ഞിരിക്കുന്നു. ബുദ്ധിയും ബോധവുമുള്ള തനിക്കെന്തേ ഇതൊന്നും മനസിലാകാത്തത്. എന്തേ ഇക്കാര്യത്തിൽ ഇത്ര അശ്രദ്ധയും, മടിയും. തൻെറ ജീവിതത്തിൻെറ പുറന്താളുകൾ മറിച്ചു നോക്കിയപ്പോൾ അയാൾക്ക് മറ്റൊരു കാര്യംകൂടി മനസിലായി. തൻെറ ഈ പ്രത്യേകതകൾ തന്നെയാണ് തനിക്ക് സുഹൃത് വലയം ഇല്ലാത്തതും, സഹായിക്കാൻ ആരു ഇല്ലാത്തതും. പക്ഷിമൃഗാധികൾ അയാൾക്ക് നല്കിയ ഈ തിരിച്ചറിവ് അയാളുടെ ജീവിതത്തിന് ഒരു വഴിത്തിരിവായി. ശുചിത്വം മഹത്വം എന്ന് ഉരുവിട്ട് അയാൾ നടന്നകന്നു.

ശുചിത്വത്തിൻെറ മഹത്വം മറന്നു പ്രവർത്തിച്ചാൽ അതിൻെറ അനന്തര ഫലം അവനവൻ തന്നെ അനുഭവിക്കണം.



സിയാന നസ്റിൻ
7 A സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ