"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>   
<p>   
വരി 22: വരി 22:
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

14:51, 4 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മനോഹരമായ ഭൂമിയിലെ പച്ചപ്പും ശുദ്ധവായുവും ശുദ്ധജലവും ഒക്കെയുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതിയുടെ പുനർസൃഷ്ടിക്കായി ജൂൺ അഞ്ചാം തീയതി ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഭൂമി സൗരയൂഥത്തിലെ അംഗമാണ്. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. ഇത് ഒരു ജൈവ ഘടനയാണ്. മനുഷ്യൻ കേവലം ഒരു ജീവിയാണ്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും, തണുപ്പും, കാറ്റും ഏൽക്കാതേയും ഉൾക്കൊളളതേയും അവന് ജീവിക്കാൻ ആവില്ല. പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി ഒരു പ്രദേശത്തോ ഏതാനും രാജ്യങ്ങളിലോ മാത്രമായി ഒതുങ്ങുന്നില്ല. ഭൂഗോളത്തെ മുഴുവനായി ബാധിക്കുന്ന ഒരു പ്രശ്നമായി അത് മാറിക്കഴിഞ്ഞു. ഭക്ഷ്യ വസ്തുക്കളുടെ നഷ്ടവും പാഴാക്കലും ആഗോളതാപനം, വനനശീകരണം, മലിനീകരണം, വ്യവസായ വൽക്കരണം തുടങ്ങിയ നിരവധി വിഷയങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.

വനപരിപാലനം, ഹരിതഗൃഹപ്രഭാവ നിയന്ത്രണം, ജൈവ ഇന്ധന ഉല്പാദനം, ജലവൈദ്യുതി ഉത്പാദനം, സൗരോർജ്ജ ഉൽപ്പന്നങ്ങളുടെ ഉപയോഗം, പവിഴപ്പുറ്റുകളുടെയും കണ്ടൽകാടുകളുടെയും സംരക്ഷണം തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് പരിസ്ഥിതിദിന ആഘോഷം. ഭൂമിയിൽ ജീവൻ ആരോഗ്യകരമായ നിലനിൽപ്പിന് അനുയോജ്യമായ വിധത്തിൽ പരിസ്ഥിതിയുടെ പരിശുദ്ധിയയും സന്തുലിതാവസ്ഥയും നിലനിർത്തുക എന്നതാണ് ഈ ദിനാചരണം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. മനുഷ്യസ്നേഹികളും ദീർഘദർശികളുമായ ശാസ്ത്രജ്ഞരും ചിന്തകരും സാമൂഹ്യപ്രവർത്തകരുമെല്ലാം ആസന്നമായിരിക്കുന്ന മഹാവിപത്തിനെ പ്രതിരോധിക്കുന്നതിനുള്ള കഠിന പ്രയത്നത്തിലാണിന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ വേഗത മന്ദീഭവിപ്പിച്ചുകൊണ്ട് പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ഉള്ള ശ്രമങ്ങളിലാണവർ. മൂന്ന് Rരീതി അതായത് Reduce, Reuse,Recycle (അഥവാ കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക) ഈ ഉദ്ദേശ്യ സാദ്ധ്യത്തിനുതകുമെന്ന് ഏതാണ്ട് തെളിഞ്ഞുകഴിഞ്ഞു. ലോകമെമ്പാടും ഇന്ന് ഈ രീതി പ്രചാരം വരുന്നു.ശാസ്ത്രജ്ഞന്മാർ പറയുന്നത് ഇന്നത്തെ നില തുടർന്നാൽ സമീപഭാവിയിൽതന്നെ ഭൂമിയിൽ ഇന്നുള്ള സസ്യജന്തു ജാലങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും മനുഷ്യ പ്രവർത്തികൾ വഴി യുണ്ടാകുന്ന പരിസ്ഥിതി മാറ്റങ്ങൾ മൂലം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നാണ്. ഇന്ന് നമുക്ക് ലഭിക്കുന്ന തേനും കാപ്പിയും ചോക്ലേറ്റും സമുദ്ര വിഭാഗങ്ങളിലേറേയും ഭാവിതലമുറയ്ക്ക് കണികാണാൻ പോലും ലഭിക്കില്ലെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു ആഗോളതാപനം മൂലം ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം തേനീച്ചകളുടേയും പരാഗണം നടത്താൻ സഹായിക്കുന്ന ഇതര ജീവികളുടെയും സമുദ്രജീവികളുടെയും എല്ലാം സർവ്വനാശത്തിന് കാരണം ആയിക്കൊണ്ടിരിക്കുന്നു.

ജൈവീക ഭക്ഷ്യവിഭവങ്ങൾ കൂടുതലായി ഉപയോഗിക്കുക, ജൈവവളങ്ങൾ കൃഷിക്ക് കൂടുതൽ ഉപയുക്തമാക്കുക, വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുക, ഉപയോഗ്യമായ വസ്തുക്കൾ പുനരുപയോഗിക്കുക, ജലം പുനഃചംക്രമണം ചെയ്ത് ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുക. വനനശീകരണം, വന്യമൃഗങ്ങളെ വേട്ടയാടലും, പൂർണമായും ഉപേക്ഷിക്കുക മുതലായ ചെറിയ പ്രവർത്തികളിലൂടെ ഈ സർവ്വപ്രധാനമായ മഹാ സംരംഭത്തിൽ നമുക്കും പങ്കാളികളാകാം. അല്ലെങ്കിൽ മനുഷ്യവംശത്തിന്റെ കഥ ഒരു പഴങ്കഥയായി മാറുക തന്നെ ചെയ്യും.

ബിയോണ ബിനു
5 D എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം