"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വൈറസ് | color= 4 }} <p>ലോക രാജ്യങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/വൈറസ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} | |||
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
വൈറസ്
ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്.ഇന്ന് കൊറോണ വൈറസ് ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്.സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. 2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച എസ് എ ആർ എസ് 8096 പേരെ ബാധിക്കുകയും ചെയ്തു.2012 ൽ സൗദി അറേബ്യയിൽ എം ഇ ആർ എസ് കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശാസ്ത്ര ലോകത്തിനു വാക്സിൻ നിർമിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സോപ്പൊ,സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കഴുകുമ്പോൾ വൈറസുകൾ നശിക്കുന്നു എന്ന് പഠനം തെളിയിക്കുന്നു. മുഖാവരണം ധരിക്കുന്നതിലൂടെ വൈറസ് ശ്വാസനാളിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. ലോകാരോഗ്യസംഘടന ഇന്ന് കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം