ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്.ഇന്ന് കൊറോണ വൈറസ് ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ, തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്.ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്.പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്.സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു.നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.

2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച എസ് എ ആർ എസ് 8096 പേരെ ബാധിക്കുകയും ചെയ്തു.2012 ൽ സൗദി അറേബ്യയിൽ എം ഇ ആർ എസ് കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശാസ്ത്ര ലോകത്തിനു വാക്സിൻ നിർമിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സോപ്പൊ,സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ കഴുകുമ്പോൾ വൈറസുകൾ നശിക്കുന്നു എന്ന് പഠനം തെളിയിക്കുന്നു. മുഖാവരണം ധരിക്കുന്നതിലൂടെ വൈറസ് ശ്വാസനാളിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നു. ലോകാരോഗ്യസംഘടന ഇന്ന് കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു.

ചൈതന്യ.കെ
8 D ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം