"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **ലോക് ഡൗൺ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **ലോക് ഡൗൺ! എന്ന താൾ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **ലോക് ഡൗൺ! എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:09, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ലോക് ഡൗൺ


ഉണ്ണിക്കുട്ടൻ വെളുപ്പിന് എഴുന്നേറ്റു. മനുഷ്യ മഹാ സാഗരം മുഴുവൻ നിശ്ചലമായിരിക്കുന്നു എന്ന് അവന് അറിയാം. മുത്തശ്ശി പതിവുപോലെ എഴുന്നേറ്റ്. കിളികൾക്കും, അണ്ണാറക്കണ്ണ ൻമാർക്കും തീറ്റ കൊടുക്കുന്ന തിരക്കിലാണ്. "മുത്തശ്ശി" ഉണ്ണിക്കുട്ടൻ വിളിച്ചു "എനിക്കൊരു സംശയം" അവൻ പറഞ്ഞു "ഉണ്ണി പറയൂ" "അല്ല മുത്തശ്ശി കിളികൾക്കും അണ്ണാറക്കണ്ണനു മൊന്നും ലോക് ഡൗൺ ഇല്ലേ" മുത്തശ്ശി ഉണ്ണിക്കുട്ടന്റെ നിഷ്കളങ്കമായ മുഖത്തേക്കു നോക്കി. " അവർ ഭൂമിയ്ക്ക് ഒരു ദ്രോഹവും ചെയ്തില്ലല്ലോ മക്കളേ അതുകൊണ്ട്‌ ദൈവം അവർക്ക് ലോക് ഡൗൺ കൊടുത്തില്ല മനുഷ്യന്റെ ദുഷ്ട പ്രവൃത്തികളുടെ ഫലമാണ് കൊറോണയും, കോവിഡും, ലോക് ഡൗണും എല്ലാം" ഉണ്ണിക്കുട്ടന് കാര്യം മുഴുവനും മനസ്സിലായില്ല എങ്കിലും മനുഷ്യന്റെ ദുഷ്ട പ്രവൃത്തികളാണ് വിപത്തുകൾ ഉണ്ടാക്കുന്നതെന്ന് അവന് തോന്നി. "സുകൃതക്ഷയം" " സുകൃത ക്ഷയം" മുത്തശ്ശി ഉമ്മറത്തിരുന്ന് പറയുന്നത് അവൻ അവ്യക്തമായി കേട്ടു.

ഹവ്വ ഹംസ
V D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ