"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ് എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

21:01, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചറിവ്


മനുഷ്യൻ മനുഷ്യന് നാശം ഉണ്ടാക്കുമ്പോൾ
പ്രകൃതിയും വായുവും കൈ മലർത്തുന്നു
മഹാ മാരികൾ പെറ്റുപെരുകുമ്പോൾ
 മനുഷ്യനുമിന്നിതാ കൈ മലർത്തുന്നു
ഇനിയും പഠിക്കില്ല വാശി കുറയ്ക്കില്ല
ഇനിയും വലുതൊക്കെ വന്നു പോയാലും
മനുഷ്യന് മാറാൻ മനസില്ല പോലും..

കണ്ണിനു കാണാത്ത കണികകൾക്കിന്നു
വലിയ മനുഷ്യനെ തളർത്തുവാനായി..
മനുഷ്യന് മാറുവാൻ മനസില്ല പോലും
ചിന്തയെ മാറ്റുവാൻ കണികയ്ക്കും ആവില്ല.
മത്സരം മുറുകുന്നു വാശിയുറയ്ക്കുന്നു...

ഒന്നിന് പിന്നാലെ ഒന്നായ് എത്തുമ്പോൾ
കൗതുക കാഴ്ചയിൽ ധരിത്രി നിറയുന്നു
കോടി ജനങ്ങളിൽ ഭീതി ജനിപ്പിച്ച
കണികയെ നിന്നെ നമിക്കുന്നു ഞങ്ങൾ..
യാഗങ്ങളില്ല ധ്യാനങ്ങൾ ഇല്ല
പരസ്പരം കാണുമ്പോൾ ഭീതി മാത്രം..
വിശ്വാസം ഇന്നിതാ ഗതി മാറി പായുന്നു
ദേവാലയങ്ങൾ ശൂന്യമായി തുടരുന്നു..
അടിപിടി ഇല്ല ആൾക്കൂട്ടമില്ല
വിജനമായി വീഥികൾ പുഞ്ചിരിക്കുന്നു
ജീവന് ഭീഷണി
നിലനിൽപ് സംശയം...
ആകുല ചിന്തകൾ ബാക്കി നിൽക്കേ
കാത്തിരിക്കാം നമുക്കൊരുമയോടെ
കാത്തിരിക്കാം നമുക്കൊരുമയോടെ....
 

മേഘ അജിത്
3 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത