"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ഒരു കൊറണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട/അക്ഷരവൃക്ഷം/ഒരു കൊറണക്കാലം എന്ന താൾ ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ഒരു കൊറണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:46, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഒരു കൊറണക്കാലം
ലോകമെമ്പാടും വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗമാണ് കോവിഡ് 19 അഥവാ കൊറോണ.ചൈനയിലെ വുഹാൻ മാർക്കററിലാണ് ഈ രോഗം ആദ്യമായി കണ്ടത്.പിന്നീട് ഒരുപാടു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ആയിരക്കണക്കിന് ആളുകൾ മരിച്ചുവീണുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യ ഈ രോഗത്തെ നേരിട്ട രീതി മറ്റു രാജ്യങ്ങൾക്ക് മാതൃകയാക്കാൻ പറ്റിയ താണ്.നമ്മുടെ കൊച്ചു കേരളമാണ് കോവിഡ് വ്യാപനം തടയുന്നതിൽ ഏറെ മുന്നിൽ.ഇവിടെ രോഗം ബാധിച്ചവരെ യെല്ലാം ഐസൊലേഷനിലാക്കി ചികിത്സിക്കുന്നു.അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി അവരുമായി സമ്പർക്ക ത്തിലേർപ്പെട്ടവരെയെല്ലാം ഹോം ക്വാറൻറയിനിലാക്കുകയും ചെയ്യുന്നു.ഇവരിൽ രോഗലക്ഷണം കാണിക്കുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുകയും പോസിറ്റീവ് ആയവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ എല്ലാവരും ലോക്ഡൗണിലായി വീട്ടിൽ അടച്ചിരിക്കുന്നു.ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും രോഗവ്യാപനം തടയുന്നതിന് നാം ആരോഗ്യപ്രവർത്തകരെ അനുസരിച്ചേ മതിയാകൂ എന്നോർത്തു സമാധാനിക്കാം.അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.അകലം പാലിച്ചു നിൽക്കണം.പുറത്തു പോയി വന്നാൽ കുളിക്കണം.നാണയമോ കറൻസിയോ ഉപയോഗിച്ചാൽ കൈകൾ 20 മിനിററ് സമയം സോപ്പുപയോഗിച്ചു കഴുകണം.പുറത്തു പോയിട്ടുവന്ന് കതകിന്റെ ഹാൻറിലിൽ പിടിക്കുകയാണെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് അത് അണുവിമുക്തമാക്കണം. ആളുകൾ വീട്ടിൽ ഇരിക്കാൻ തുടങ്ങിയതിനു ശേഷം ഒട്ടേറെ ഗുണങ്ങളുമുണ്ടായി.കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സന്തോഷം പങ്കിടാൻ സാധിക്കുന്നു.ഉളളതുകൊണ്ട് ഓണം പോലെ കഴിയുന്നു.കുട്ടികൾക്ക്കളിക്കാനും എഴുതാനും വായിക്കാനും കൃഷി ചെയ്യാനുമൊക്കെ കഴിയുന്നു.വാഹനങ്ങൾ ഓടാത്തതിനാൽ അന്തരീക്ഷമലിനീകരണം വലിയ തോതിൽ കുറഞ്ഞു.മനുഷ്യരുടെ ശല്യമില്ലാത്തതിനാൽ പക്ഷികളുടെ മധുരശബ്ദം എവിടെയും കേൾക്കാം. പ്രളയവും നിപ്പയുമൊക്കെ തരണം ചെയ്തവരാണു നാം.കൊറോണയേയും നമ്മൾ വരുതിയിലാക്കും.നമുക്കൊന്നായി കോവിഡിനെതിരെ പോരാടാം.രാജ്യത്തെ രക്ഷിക്കുകയെന്നത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാകയാൽ നാമേവരും നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട്. 'Break the chain'
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം