"എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/ലേഖനം :കൊറോണ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹരിണി. എം | | പേര്= ഹരിണി. എം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എ.യു.പി.എസ്.വള്ളിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21641 | | സ്കൂൾ കോഡ്= 21641 | ||
| ഉപജില്ല= | | ഉപജില്ല= പാലക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= പാലക്കാട് | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
16:50, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ പ്രതിരോധം
ലോകമെമ്പാടും കോവിഡ് ഭീതി പരത്തുമ്പോൾ, അതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ് കേരളം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാർ നടപ്പിലാക്കിയ കരുതൽ നടപടികളും ആരോഗ്യപ്രവർത്തകരും സന്നദ്ധ-യുവജനസംഘടനകളുമടക്കം നടത്തിയ ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ സഹായിച്ചു. സർക്കാറും ആരോഗ്യവകുപ്പും നൽകുന്ന കരുതൽ നിർദ്ദേശങ്ങൾ സമൂഹം ഒറ്റക്കെട്ടായി കൃത്യമായി പാലിച്ചാൽ ഈ കൊറോണ കാലത്തെയും നാം അതിജീവിക്കും. ആശങ്കകൾക്കിടയിലും കൊറോണ നമ്മുടെ നാട്ടിൽ വൈകിയാണ് വന്നതെന്ന ആശ്വാസമുണ്ട്. അതുകൊണ്ട് നമുക്ക് മുന്നൊരുക്കം നടത്താൻ സമയം ലഭിച്ചു. സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ഉദ്ദേശിച്ച ഫലം കിട്ടണമെങ്കിൽ സാമൂഹിക അകലവും, രോഗബാധിതർ നിർബന്ധമായും ഐസൊലേഷനും പാലിക്കണം. സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കൈ നന്നായി കഴുകുക, വീട്ടിൽ തന്നെയിരുന്ന് മറ്റുള്ളവരിൽനിന്നും സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കൃത്യമായി നാം പാലിക്കണം. എവിടെയും കോറോണയെക്കുറിച്ചുള്ള വാർത്തകളാണ്. വിദേശരാജ്യങ്ങളിലെ മരണനിരക്കുകൾ കേട്ടാൽ ആർക്കാണ് ഭയം തോന്നാത്തത്. സാഹചര്യം വളരെ മോശമാണെങ്കിലും അമിതമായി ഉത്കണ്ഠപ്പെട്ടാൽ ശരീരത്തിൽ അനാവശ്യമായി ഹോർമോണുകളുടെ തോത് വർധിക്കുകയും രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും ചെയ്യും. വ്യക്തിശുചിത്വവും ചിട്ടയായ ജീവിതവും വഴി രോഗസാഹചര്യങ്ങളോട് ദൂരം പാലിക്കുന്ന ബോധപൂർവ്വമായ ശ്രമമാണ്. ലോക്ക്ഡൗൺ ദിനങ്ങളിൽ അമിത ഉത്കണ്ഠയോടെ കഴിയാതെ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ വിനിയോഗിക്കാം. കൊറോണമുമായുള്ള ഈ യുദ്ധത്തിൽ വിജയിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. സർക്കാറും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.പ്രതിരോധശേഷി വർദ്ധിപ്പിക്കാം അതായത് നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, ദേഷ്യം നിയന്ത്രിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക. ഇതെല്ലാം പാലിക്കുകയാണെങ്കിൽ നമുക്ക് കോറോണയെ വേഗത്തിൽതന്നെ തുരത്താൻ കഴിയും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം