"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/*ബുദ്ധിമാനായ മിട്ടു മുയൽ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ബുദ്ധിമാനായ മിട്ടു മുയൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:25, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ബുദ്ധിമാനായ മിട്ടു മുയൽ
ഒരു ദിവസം ഞങ്ങളുടെ ഓമനയായ മിട്ടു മുയലിനെ കാണാനില്ല ഞാൻ എല്ലായിടത്തും അവളെ തിരഞ്ഞു പക്ഷെ അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.. അങ്ങനെ വിഷമത്തോടെ ഇരിക്കുമ്പോഴാണ് ഓടിക്കിതച്ചു അതാവരുന്നു നമ്മുടെ മിട്ടു എന്നെ കണ്ടതും അവൾക്കു സങ്കടമായി.... അവൾ കരിച്ചിലോടു കരച്ചിൽ..ഞാൻ ഒരുവിധം അവളെ സമാധാനിപ്പിച്ചു കാര്യങ്ങൾ തിരക്കി... വളരെ മടിച്ചു മടിച്ചു പേടിയോടു കൂടി അവളെന്നോട് കാര്യം പറഞ്ഞു... എന്താന്നല്ലേ.. അവൾ ഞങ്ങളാരും കാണാതെ ക്യാരറ്റ് കഴിക്കാൻ പോയതായിരുന്നുവത്രെ.. കുറെ ദൂരെയുള്ള കേശവൻ ചേട്ടന്റെ പറമ്പിൽ ക്യാരറ്റ് മോഷ്ടിച്ചു തിന്നുകൊണ്ടിരിക്കുമ്പോൾ കേശവൻ ചേട്ടന്റെ കാവൽക്കാരൻ ശംഭു നായ അവളെ പിടികൂടി... രക്ഷപെടാൻ പലവഴി നോക്കിയെങ്കിലും ശംഭു അവളെ വിടാൻ തയ്യാറായില്ലത്രെ...പെട്ടന്നാണ് അവളുടെ തലയിൽ ഒരു ബുദ്ധിയുദിച്ചതു അതുവരെ പരാക്രമം കാട്ടിക്കൊണ്ടിരിക്കുകയായിരുന്ന മിട്ടു മുയൽ പൊട്ടിക്കരഞ്ഞു, എന്നിട്ട് ശംഭുവിനോട് പറഞ്ഞു "നിങ്ങൾ എന്തായാലും എന്നെ കൊല്ലാൻ പോവുകയല്ലേ അതിനു മുമ്പ് എനിക്കൊരു സത്യം തുറന്നു പറയണമെന്നുണ്ട്... ഞാൻ എന്റെ അവസാനത്തെ ആഗ്രഹം സാധിക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്. എനിക്ക് എന്റെ കൂട്ടുകാരനിൽ നിന്നും കൊറോണ പിടിപെടുകയുണ്ടായി. ഞാനേതായാലും കൂടുതൽ നാൾ ജീവിച്ചിരിക്കാൻ വഴിയില്ല. അതുകൊണ്ട് മരിക്കുന്നതിന് മുമ്പ് കുറച്ചു നല്ല ക്യാരറ്റ് കഴിക്കണമെന്നുണ്ടായിരുന്നു.."കൊറോണ എന്നു കേട്ടതും പരിഭ്രാന്തനായ ശംഭു മിട്ടുവിനെ വിട്ട് വേഗം പൈപ്പിനടുത്തേക്ക് ഓടിപ്പോയി സോപ്പുതേച്ചു കുളിക്കാൻ തുടങ്ങി . ഈ തക്കം നോക്കി മിട്ടു രക്ഷപെട്ടു പോരുകയായിരുന്നത്രെ.. ഇതു പറഞ്ഞതും അവൾ പൊട്ടിപ്പൊട്ടിചിരിച്ചു . ഞാൻ അവളുടെ ചിരിയിൽ പങ്കു ചേർന്നെങ്കിലും പറയാതെ പുറത്തു പോയതിന് അവളെ ശകാരിക്കാനും മറന്നില്ല. കൂട്ടുകാരേ നിങ്ങളും സാമൂഹിക അകലം പാലിക്കുവാനും ഇടയ്ക്കിടെ കൈ കഴുകുവാനും ശ്രദ്ധിക്കുമല്ലോ . എല്ലാവർക്കും നല്ലതു വരട്ടെ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ