"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ നമ്മളെന്തിനു പേടിക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മളെന്തിനു പേടിക്കണം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

08:18, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മളെന്തിനു പേടിക്കണം

നമ്മളെന്തിനു പേടിക്കണം ... അവസരം നമ്മുടെ മുന്നിലുണ്ട് ...

കൊറോണ കഴിഞ്ഞാൽ ക്ഷാമവും മാന്ദ്യവുമാണെന്ന് എല്ലാവരും പറയുന്നു. ഇടവമാസം പകുതിയായിട്ടില്ല. പത്താമുദയം കഴിഞ്ഞോട്ടെ. സാരമില്ല . ഇനിയും സമയമുണ്ട്.

വേനൽമഴ ഇടക്കിടക്ക് പെയ്യുന്നുണ്ട്. മണ്ണ് കുതിർന്നു കിടക്കുകയാണ്. തടമെടുത്തും കുഴി കുഴിച്ചും കിട്ടാവുന്നതെല്ലാം നടാൻ തുടങ്ങാം... കിഴങ്ങുകൾ - കാച്ചിൽ ,ചേന ,ചേമ്പ്, ചക്കര ചേമ്പ് ചെറുകിഴങ്ങ് ,മധുരക്കിഴങ്ങ് ,കപ്പ..കിഴങ്ങുവർഗ്ഗങ്ങളുടെകലവറയാണ് നമ്മുടെ നാട്.. ഉരുളക്കിഴങ്ങും ബീറ്റ്റൂട്ടും കാരറ്റും മുള്ളങ്കിയും നട്ടു നോക്കാം.

മണ്ണിലോ ചാക്കിലോ ടിന്നിലോ എന്തിലും ഇതൊക്കെ നടാം.. ചാണകമില്ല,ചാരമില്ല,കമ്പോസ്റ്റില്ല എന്നൊന്നും ആരും പറയണ്ട.ഇതൊന്നും ഇല്ലെങ്കിലും കിട്ടുന്നതെന്തോ അതു നടുക.വളം പിന്നെയിടാം.പന്നിവരും , കുരങ്ങു വരും പക്ഷി തിന്നും എന്നൊന്നും പറഞ്ഞ്നടാതിരിക്കണ്ട... അതപ്പോൾനോക്കാം. തിന്നാനുള്ള ഇഞ്ചിയും മഞ്ഞളും ഇപ്പോൾ നടണം. അതും ചാക്കിലോ പാട്ടയിലോ പഴയപാത്രങ്ങളിലോ, ചട്ടിയിലോ അല്ലെങ്കിൽ നേരിട്ട് മണ്ണിലോ ആകാം.

ഈ വർഷം അഞ്ച് പപ്പായ തൈ എങ്കിലും നടണം. വിത്ത് പാകി മുളപ്പിക്കാം. കാന്താരിമുളകും കൊമ്പൻമുളകും10 എണ്ണം വീതമെങ്കിലും നടണം. ഒന്നോ രണ്ടോ മുരിങ്ങകമ്പ്, രണ്ടോ മൂന്നോ സ്ഥലത്ത് കോവൽ വള്ളികൾ ,ഒഴിവുള്ള മരത്തിൻ്റെ ചുവട്ടിലെല്ലാം മത്തൻ -കുമ്പളം വിത്തുകൾ . ചവച്ചിങ്ങ ആകാശവെള്ളരി, ഫാഷൻ ഫ്രൂട്ട് വള്ളികൾ എന്നിവയുംനട്ടു കൊടുക്കണം. മല്ലിച്ചപ്പും പൊതിനയും ' കെട്ടി തൂക്കിയ കുപ്പിയിലോ ചട്ടിയിലോ നടാം. തുവരപ്പരിപ്പിൻ്റെ ഒരു ചെടിയെങ്കിലും നടാൻ പറ്റുമോയെന്നു നോക്കണം .പച്ചക്ക് പറിച്ച് സാമ്പാറിലിടാം. .ഒരു സ്പൂൺ കടുക്പാകാനുള്ള ഇടം കണ്ടെത്തണം. അതും ചട്ടിയിൽ പാകാം.

പിന്നെ ചീരവർഗ്ഗങ്ങൾ പച്ചചീരയും ചുവന്നചീരയും വഷളനും ചുകന്ന മഷിത്തണ്ടനും പച്ചമഷിത്തണ്ടന്നും ചെക്രു മാനീസും എല്ലാം വേണം.ചീരവിത്തുകൾ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞാൽ മതി.ഒരുപ്പേരിയ്ക്കുള്ളത് എന്നും കിട്ടും. ചേനയും ചേമ്പും നട്ട സ്ഥലത്തു തന്നെ പയറും ബീൻസും നടാം. അഞ്ചു സെൻ്റു സ്ഥലമുണ്ടെങ്കിൽ ഇതെല്ലാം സാധ്യമാകുമെന്നാണ് എനിക്കു തോന്നുന്നത്.

വാടക വീട്ടിലായാലും ഫ്ലാറ്റിലായാലും ഇതൊക്കെ നടാം. ടെറസ്സും മുറ്റവും വരാന്തയും നടവഴികളും അതിരുകളും മതിലുകളുമെല്ലാം നമ്മുടെ കൃഷിത്തോട്ടമായി മാറണം.

ഇലകളും കായ്കളും കിഴങ്ങുകളും പഴങ്ങളുമെല്ലാം വരാനിരിക്കുന്ന ദുരിതകാലത്ത് ഒരു നേരത്തെ വിശപ്പടക്കാനുള്ള വിശിഷ്ട ഭോജ്യങ്ങളായി മാറണം. അടങ്ങാത്ത വിശപ്പ് ഏത് മഹാമാരിയേക്കാൾ മാരകവും ഭയാനകവുമാണെന്ന് നാംതിരിച്ചറിയണം...അതിന് ഭക്ഷണം വേണം അതും തൊട്ടടുത്ത്... ആരെയുംആശ്രയിക്കാതെ.. കയ്യെത്താവുന്ന അകലത്തിൽ ....!


അന്ന ജെ എസ്
7 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം