"പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിയമം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1227|തരം=കഥ}}

21:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിയമം

കുറച്ച് വർഷങ്ങൾക്കു മുൻപ് ഒരു വനത്തിൽ ധാരാളം മരങ്ങൾ ഉണ്ടായിരുന്നു അവർ അവിടെ ഒരു ശല്യവുമില്ലാതെ ജീവിച്ചു. ഒരിക്കൽ അതുവഴി കുറച്ചു മനുഷ്യർ വന്നു. അവിടെ എത്തിയപ്പോഴേക്കും അവർ വിശന്നുതളർന്നിരുന്നു. മരങ്ങൾ അവർക്ക് നിറയെ പഴങ്ങൾ നൽകി ആ മനുഷ്യർ സന്തോഷത്തോടെ മടങ്ങി. കുറച്ചു വർഷങ്ങൾക്കു ശേഷം അതേ മനുഷ്യർ വനത്തിലേക്ക് വന്നു അന്ന് അവർ വന്നത് അവർക്ക് ആവശ്യമായ മരങ്ങൾക്ക് അടയാളമിടാനായിരുന്നു. അതിനിടയിൽ അവർ മരങ്ങളോട് പഴങ്ങൾ ചോദിച്ചു. മരങ്ങൾ ആ മനുഷ്യരുടെ പ്രവർത്തികൾ സങ്കടത്തോടെ നോക്കുകയായിരുന്നു, പക്ഷെ അന്നും മരങ്ങൾ അവർക്ക് പഴങ്ങൾ കൊടുത്തു.

	മനുഷ്യർ നാട്ടിലേക്ക് മടങ്ങിപോയി, ആ സമയത്ത് ഒരു കുഞ്ഞു നെല്ലി മരം വലിയ മാവിനോട് സങ്കടത്തോടെ ചോദിച്ചു . "നമ്മളെ നശിപ്പിക്കുന്ന ഇവർക്ക് നാം എന്തിനാണ് ഭക്ഷണം കൊടുക്കുന്നത്.”

അപ്പോൾ മാവ് പറഞ്ഞു . "നാം അവർക്ക് എന്ത് സഹായം നൽകിയാലും അവർ നമ്മെ നശിപ്പിക്കും പക്ഷെ നാം നശിപ്പിക്കപ്പെടുന്നതു വരെ നാം അവരെ സഹായിക്കണം. നമ്മെ അവർ എത്ര നശിപ്പിച്ചാലും നമ്മുടെ സഹായം അവർക്കാവശ്യമാണ്”.അതാണ് പ്രക്യതി നിയമം.

സായൂജ്യ മധു ഏ.വി.
7 [[|പേരൂൽ യു പി സ്ക്കൂൾ]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ