പേരൂൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നിയമം

Schoolwiki സംരംഭത്തിൽ നിന്ന്
നിയമം

കുറച്ച് വർഷങ്ങൾക്കു മുൻപ് ഒരു വനത്തിൽ ധാരാളം മരങ്ങൾ ഉണ്ടായിരുന്നു അവർ അവിടെ ഒരു ശല്യവുമില്ലാതെ ജീവിച്ചു. ഒരിക്കൽ അതുവഴി കുറച്ചു മനുഷ്യർ വന്നു. അവിടെ എത്തിയപ്പോഴേക്കും അവർ വിശന്നുതളർന്നിരുന്നു. മരങ്ങൾ അവർക്ക് നിറയെ പഴങ്ങൾ നൽകി ആ മനുഷ്യർ സന്തോഷത്തോടെ മടങ്ങി. കുറച്ചു വർഷങ്ങൾക്കു ശേഷം അതേ മനുഷ്യർ വനത്തിലേക്ക് വന്നു അന്ന് അവർ വന്നത് അവർക്ക് ആവശ്യമായ മരങ്ങൾക്ക് അടയാളമിടാനായിരുന്നു. അതിനിടയിൽ അവർ മരങ്ങളോട് പഴങ്ങൾ ചോദിച്ചു. മരങ്ങൾ ആ മനുഷ്യരുടെ പ്രവർത്തികൾ സങ്കടത്തോടെ നോക്കുകയായിരുന്നു, പക്ഷെ അന്നും മരങ്ങൾ അവർക്ക് പഴങ്ങൾ കൊടുത്തു.

	മനുഷ്യർ നാട്ടിലേക്ക് മടങ്ങിപോയി, ആ സമയത്ത് ഒരു കുഞ്ഞു നെല്ലി മരം വലിയ മാവിനോട് സങ്കടത്തോടെ ചോദിച്ചു . "നമ്മളെ നശിപ്പിക്കുന്ന ഇവർക്ക് നാം എന്തിനാണ് ഭക്ഷണം കൊടുക്കുന്നത്.”

അപ്പോൾ മാവ് പറഞ്ഞു . "നാം അവർക്ക് എന്ത് സഹായം നൽകിയാലും അവർ നമ്മെ നശിപ്പിക്കും പക്ഷെ നാം നശിപ്പിക്കപ്പെടുന്നതു വരെ നാം അവരെ സഹായിക്കണം. നമ്മെ അവർ എത്ര നശിപ്പിച്ചാലും നമ്മുടെ സഹായം അവർക്കാവശ്യമാണ്”.അതാണ് പ്രക്യതി നിയമം.

സായൂജ്യ മധു ഏ.വി.
7 [[|പേരൂൽ യു പി സ്ക്കൂൾ]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ