"എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/പ്രാണനാണ് വലുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രാണനാണ് വലുത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
             <p> കൂട്ടുകാരെ  ഈ  കൊറോണക്കാലത്ത്  കൈകോർത്തല്ല  മനസ്സുകോർത്ത്  നമുക്ക്  പ്രവർത്തിക്കാം.  സഹായിക്കാൻ  ഒരു  മനസ്സ്  ഒപ്പം  പ്രാർത്ഥനയും.</p>
             <p> കൂട്ടുകാരെ  ഈ  കൊറോണക്കാലത്ത്  കൈകോർത്തല്ല  മനസ്സുകോർത്ത്  നമുക്ക്  പ്രവർത്തിക്കാം.  സഹായിക്കാൻ  ഒരു  മനസ്സ്  ഒപ്പം  പ്രാർത്ഥനയും.</p>
{{BoxBottom1
{{BoxBottom1
| പേര്= ANAMIKA C S
| പേര്= അനാമിക സി.എസ്
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| സ്കൂൾ= എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24349
| സ്കൂൾ കോഡ്= 24349
| ഉപജില്ല=കുന്നംകുളം   തൃശ്ശൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുന്നംകുളം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ  
| ജില്ല=  തൃശ്ശൂർ  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

09:24, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രാണനാണ് വലുത്

അങ്ങ് ദൂരെ സുന്ദരമായ ഒരു കാടുണ്ട് , വടക്കൻ കാട്.കളകളം പാടിയൊഴുകുന്ന കാട്ടുചോല,ഫലവ്യക്ഷങ്ങൾ,പൂമരങ്ങൾ,മേച്ചിൽപ്പുറങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായ വടക്കൻകാട്. അവിടം പക്ഷിമൃഗാദികൾക്ക് സ്വർഗമാണ്.നാളുകൾ കഴിഞ്ഞുപോയി .ഒരുദിവസംകാട്ടുതീപോലെ ഒരു വാർത്ത വന്നു .വാർത്തയുമായെത്തിയത് സുന്ദരിക്കൊകാക്കയാണ്.മനുഷ്യരെ മാത്രം കീഴ്പ്പെടുത്തും എന്നു വിചാരിച്ച കൊറോണ എന്ന രോഗം മൃഗങ്ങളിലും കണ്ടുതുടങ്ങി കൊറോണയോ .....അതെന്ത് രോഗമാണ്? മിന്നുതത്ത ചോദിച്ചു .ഇതൊരു പകർച്ചവ്യാധിയാണ്.സമ്പർക്കം മൂലമാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത് .ഇത് പടർന്നു പിടിച്ചാൽ നമ്മുടെ കാട് മുടിയും എന്ന് കുരങ്ങൻവൈദ്യർ മറുപടിനൽകി. ഈ വിവരമറിഞ്ഞ് കാട്ടുരാജൻ കേശുസിംഹം നമ്മുടെ കാട്ടിൽ ആർക്കെങ്കിലും കൊറോണയുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുവാൻ ഉത്തരവിട്ടു .പരിശോധനയിൽ തെക്കൻകാട്ടിൽ നിന്നും വന്നകുഞ്ഞുമുയലിന് രോഗമുണ്ടെന്ന് സ്ഥിതീകരിച്ചു.വൈദ്യപരിശോധന കഴിഞ്ഞ് കുരങ്ങൻവൈദ്യർ എല്ലാവരോടുമായി പറഞ്ഞു കുഞ്ഞുമുയൽ രക്ഷപ്പെടാൻ സാധ്യതയില്ല. അസുഖം കൂടുതലാണ്.കൂടാതെ ഇവളെ പരിചരിക്കാൻ ആരാണ് തയ്യാറാവുക?ഇതുകേട്ട് എല്ലാവരും മൗനം പാലിച്ചു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം സിംഹരാജൻ കല്പിച്ചു

കുഞ്ഞുമുയലിന് ഒരു ഗുഹയിൽ ഇട്ട് അടയ്ക്കുക. നിൽക്കൂ മഹാരാജൻ എന്നൊരു ശബ്ദം ആരോ വിളിച്ചുപറഞ്ഞു.എല്ലാവരും തിരിഞ്ഞുനോക്കുമ്പോൾ കുഞ്ഞുമുയലിൻറ ഏറ്റവും അടുത്ത സുഹൃത്ത് ചിൽചിൽ അണ്ണാനായിരുന്നു അത്

അവൻ എല്ലാവരോടുമായി പറഞ്ഞു ഞാൻ കുഞ്ഞുമുയലിനെ പരിചരിച്ചോളാം .ദയവായി താങ്കൾ അതിന് സമ്മതിക്കണം. സിംഹരാജന് ആ സുഹൃത്തിൻറെ സ്നേഹം കണ്ടില്ലെന്ന് നടിക്കാനായില്ല.സിംഹരാജൻ കല്പിച്ചു ആകട്ടെ അണ്ണാനെ നീ കൂട്ടുകാരിയെ പരിചരിച്ചോ. പക്ഷേ എങ്ങനെ ?പരിചരിക്കും ? നിനക്ക് അസുഖം വരില്ലേ! നീ ജീവൻ പണയപ്പെടുത്തി ഇതിനിറങ്ങണോ?തീർച്ചയായും എനിക്ക് കുഞ്ഞുമുയലിന് സഹായിക്കണം. അതിനു ഞാൻ തയ്യാറാണ്.എനിക്കൊരു സഹായം ചെയ്തുതരണം.ഞങ്ങൾക്കാവശ്യമായ ഭക്ഷണം,മരുന്ന്,സംരക്ഷണവസ്ത്രങ്ങളും(മാസ്ക്,ഗ്ലൗസ്,സാനിടൈസർ)എന്നിവ എത്തിച്ചുതരാനുള്ള സംവിധാനം ഒരുക്കിത്തരണമെന്ന് അഭ്യർഥിക്കുന്നു.സിംഹരാജൻ അതിനുള്ള ഏർപ്പാടുകൾ ചെയ്തുകൊടുത്തു.അണ്ണാന് സന്തോഷമായി.

തൻറെ ജീവിതം അവസാനിക്കും എന്നു വിചാരിച്ച മുയലിന് അണ്ണാൻറെ വരവ് സന്തോഷവും ആശ്വാസവും പകർന്നു. അണ്ണാൻറെ സ്നേഹപൂർണ്ണമായ പരിചരണം കൊണ്ട് ഒരു മാസത്തിനകം കുഞ്ഞുമുയലിൻറെ അസുഖം ഭേദമായി .അണ്ണാൻ സഹായിച്ചില്ലെങ്കിൽ ആ മുയൽ ഗുഹയിൽ കിടന്ന് മരണമടഞ്ഞേനെ.തളരാതെ നിരാശപ്പെടാതെ അണ്ണാൻ പ്രവർത്തിച്ചതിനാൽ ആ കുഞ്ഞുജീവൻ പൊലിഞ്ഞില്ല.എല്ലാവരും അണ്ണാനെ അഭിനന്ദിച്ചു.

കൂട്ടുകാരെ ഈ കൊറോണക്കാലത്ത് കൈകോർത്തല്ല മനസ്സുകോർത്ത് നമുക്ക് പ്രവർത്തിക്കാം. സഹായിക്കാൻ ഒരു മനസ്സ് ഒപ്പം പ്രാർത്ഥനയും.

അനാമിക സി.എസ്
7 A എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ