"എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/എന്താണ് പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sreejithkoiloth എന്ന ഉപയോക്താവ് AUPS MUNDAKKARA/അക്ഷരവൃക്ഷം/എന്താണ് പ്രകൃതി എന്ന താൾ [[എ.യു.പി.എസ് മുണ്ടക്കര/അക്ഷ...)
No edit summary
 
വരി 46: വരി 46:
| color=      3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:18, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്താണ് പ്രകൃതി

ഒരിക്കൽ അമ്മ എന്നോട് ചോദിച്ചു,
എന്താണ് പ്രകൃതി എന്ന്.
ഞാൻ വ്യത്യസ്തമായ
പുസ്തകങ്ങളിലൂടെ സഞ്ചരിച്ചു.
പുറത്ത് പലയിടത്തും
പോയി പരതി.
എന്നിട്ടും അതിനുത്തരം ഇപ്പോഴും
ഒരു ചോദ്യചിഹ്നമാണ്.
ചിലപ്പോഴെനിക്ക് തോന്നും
പ്രകൃതിയൊരു നവവധുവാണെന്ന്,
കാരണം അതിന്റെ ഹരിതാഭമായ
വസ്ത്രങ്ങളും കൂടെ സമയത്തിനനുസരിച്ച്
വർണ്ണം മാറുന്ന അത്ഭുതകരമായ
ആഭരണങ്ങളും അതിനുണ്ട്.
ചിലപ്പോളെനിക്കു തോന്നും
പ്രകൃതിയൊരു കളിസ്ഥലമാണെന്ന്,
കാരണം അവിടത്തെ വ്യത്യസ്തമാർന്ന
മൃഗങ്ങളും പക്ഷികളും പിന്നെ വിശാലമായ
കളിസ്ഥലങ്ങളും നമ്മുടെ മനസ്സിനെ തണുപ്പിക്കും.
ചിലപ്പോളെനിക്ക് തോന്നും പ്രകൃതിയൊരു സംഗീത ലോകമാണെന്ന്
നൂര് കണക്കിന് ജീവൻ അവിടുത്തെ മത്സരാർത്ഥികൾ
വ്യത്യസ്ത ഗീതങ്ങൾ മറ്റുള്ളവർക്ക് ശക്തി പകരുന്നു
കൂടെ നമ്മെ അതിലേ്ക്ക് ആഴ് ത്തിയിറക്കുന്നു
കാര്യമിതാണ് ,
ഇപ്പോഴും എനിക്കിതിന് ഉത്തരം കിട്ടിയിട്ടില്ല
എന്താണ് പ്രകൃതി ഉത്തരം നിശ്ചലമാണെന്നറിഞ്ഞിട്ടും
ലോകമതിനെ തിരയുന്നു.
       എന്നാൽ പ്രകൃതി നാമാണ്.......
 

അദ്വൈത് കൃഷ്ണ .എസ്
6A മുണ്ടക്കര എ.യു.പി. സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത