"എ യു പി എസ് മുന്നാട്/അക്ഷരവൃക്ഷം/ സല്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സല്യൂട്ട് | color= 3 }}ഇത് ബിനോയ് ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് മുന്നാട്/അക്ഷരവൃക്ഷം/ സല്യൂട്ട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സല്യൂട്ട്
ഇത് ബിനോയ് ഒരു സാമൂഹ്യപ്രവർത്തകൻ ആണ്. വീട്ടിൽ ഒറ്റയ്ക്കാണ് താമസം . ഭാര്യ ഖത്തറിൽ നേഴ്സ് ആണ്. നാടിൻറെ പുരോഗമനത്തിനും വികസനത്തിനും വേണ്ടി കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ. റബ്ബർ കവുങ്ങ് തുടങ്ങിയ കൃഷികളും ഉണ്ട്. രണ്ടുവർഷം മുൻപാണ് ഖത്തറിലെ ഒരു വലിയ ആശുപത്രിയിൽ ബിനോയിയുടെ ഭാര്യ അംബികയ്ക്ക് ജോലി ലഭിച്ചത്. വർഷത്തിൽ ഒരു മാസം നാട്ടിലേക്ക് വരാറുണ്ട്. അങ്ങനെയിരിക്കെയാണ് ചൈനയിലെ വുഹാനിൽ കൊറോണ എന്ന വൈറസ് പടർന്നുപിടിച്ചത് .പതിനായിരക്കണക്കിന് ആളുകൾക്ക് രോഗം പിടിപെട്ടു. പലയാളുകളും മരിച്ചുവീണു. ഖത്തറിലും കൊറോണ എത്തി .അംബിക ഒരു കൊറോണ രോഗിയെ പരിചരിക്കേണ്ടി വന്നു .അയാൾക്ക് കൊറോണ വളരെ രൂക്ഷമായി പിടിപെട്ടു. മനസ്സിൽ ആളിക്കത്തുന്ന തീ ആയിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം . ഖത്തറിൽ മാത്രമല്ല ഇന്ത്യയിലും എത്തി മഹാമാരി. രോഗിയെ പരിചരിക്കുന്നതിനിടെ അംബികയ്ക്ക് ചെറിയ തലവേദന അനുഭവപ്പെട്ടിരുന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. തലവേദന കടുത്തപ്പോൾ ലീവ് ആവശ്യപ്പെട്ടു ഹോസ്പിറ്റൽ മാനേജറുടെ അടുത്തുചെന്നു. എങ്കിലും ലീവ് എടുക്കാൻ സമ്മതിച്ചില്ല. ഒടുവിൽ ചെക്കപ്പ് നടത്തിയപ്പോൾ നെഗറ്റീവ് റിസൾട്ട് ആണ് വന്നത്. ബിനോയ് അവളോട് നാട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.മാനേജറോട് അപേക്ഷിച്ച് ലീവ് എടുത്ത് നാട്ടിലേക്ക് വന്നു .വന്ന ദിവസം തന്നെ ഐസോലേഷനിലേക്ക് മാറ്റി. അപ്പോഴാണ് ബിനോയ്ക്ക് ഒരു ഫോൺ കോൾ വരുന്നത്. കൊറോണ തുടർന്ന് നിരീക്ഷണത്തിലുള്ള വർക്ക് ഭക്ഷണം എത്തിക്കാൻ സഹപ്രവർത്തകർ വിളിച്ചതാണ്. പല വീടുകളിലും ഒന്നും പ്രതീക്ഷിക്കാതെ ഭക്ഷണങ്ങളും മരുന്നുകളും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചുകൊടുത്തു. ഈ സമയം അംബികയുടെ റിസൾട്ട് വരാൻ ഇടയായി. പോസിറ്റീവ് റിസൾട്ട് ആണ് വന്നത്. ബിനോയി കാര്യം അറിഞ്ഞിട്ടും പ്രതികരിച്ചില്ല.

നാടിനു വേണ്ടി ത്യാഗം ചെയ്യുകയായിരുന്നു. ദിവസങ്ങൾ നീങ്ങി ഞരങ്ങി കടന്നുപോയി .നാടിൻറെ അവസ്ഥയും വഷളായി .അങ്ങനെയിരിക്കെ ഒരു ദിവസം ബിനോയ് ഒരു ഹൃദ്രോഗ രോഗിക്ക് സീരിയസായി ആംബുലൻസിൽ പോവുകയായിരുന്നു .കർണാടക അതിർത്തി കഴിഞ്ഞ് മംഗലാപുരം കൊണ്ടുപോകാനാണ് ശ്രമം. കർണാടക അതിർത്തി മണ്ണിട്ട് തടഞ്ഞിരിക്കുന്നു നിരാശ കരമായ നിമിഷം,ആ ജീവൻ രക്ഷപ്പെട്ടില്ല .നെഞ്ചു വിറയ്ക്കുന്നു, അല്ല ഫോൺ കോൾ വന്നതാണ്." ഹലോ "അംബികയുടെ ഭർത്താവ് അല്ലേ" അതെ" ഇത് സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് "എന്താ.......... സോറി ഞങ്ങൾക്ക് രക്ഷിക്കാനായില്ല. പൊട്ടിത്തെറിച്ച ഹൃദയത്തോടെ അവൻ നിശ്ചലനായി കണ്ണു കലങ്ങി. ഒന്നും കാണാൻ പോലും സമ്മതിച്ചില്ല .(നാടിനു വേണ്ടിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനും പ്രവർത്തിച്ച നമ്മുടെ നാട്ടിലെ ആരോഗ്യപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, പോലീസുകാർ ഇവരോടെല്ലാം തിരിച്ചു നൽകാനാകാത്തനന്ദിയും കടപ്പാടുമുണ്ട്. പ്രവർത്തിക്കുന്നത് നമുക്ക് വേണ്ടിയാണ് .ഓരോ പോലീസുകാരനും ,ആരോഗ്യ പ്രവർത്തകർക്കും, സാമൂഹ്യപ്രവർത്തകനും, വേണ്ടി ഞാൻ സമർപ്പിക്കുന്നു. ഒരു BIG SALUTE


അതുൽ ദേവ്
7 A എ യു പി എസ് മുന്നാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ