"എൻ എസ് എസ് എച്ച് എസ് വെളിയനാട്/അക്ഷരവൃക്ഷം/ കോവിഡേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡേ വിട <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
20:40, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡേ വിട
അണകെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്ത് എറിഞ്ഞുകൊണ്ടാണ് രണ്ടു വർഷം മുമ്പ് കേരളത്തിൽ പ്രളയം എത്തിയത്. ഒന്നിരുട്ടി വെളുക്കുന്നേരം കൊണ്ട് നാം കെട്ടിപ്പൊക്കിയ പലതും അതിൽ കടപുഴുകി. ഇപ്പോഴിതാ കണ്ണടച്ചുതുറക്കുന്ന നേരത്തിൽ നമ്മുടെ നാട്ടിൽ ഒരു മഹാമാരി പടർന്നുപിടിക്കുന്നു . ഒന്നു തുമ്മാൻ എടുക്കുന്ന സമയം അത്രയും മതി ആ വൈറസിന് . ലോകത്തിന്റെ അതിർത്തികളെ ഒന്നാകെ അവഗണിച്ചുകൊണ്ട് അത് അങ്ങനെ ആളി പടരുകയാണ്. പ്രളയകാലത്ത് ചിലർ വീടുവിട്ടിറങ്ങാതിരുന്നതാണ് സമൂഹത്തിനും സർക്കാരിനും തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്ന് നാടിന് ബാധ്യത ആകുന്നത്. മലയാളികൾക്ക് ഹർത്താൽ ഒരു പുതുമയല്ല എന്നാൽ ലോകമൊന്നടങ്കം ഒരേസമയം ഹർത്താൽ സംഭവിച്ചാലോ ? എന്ന് തീരും എന്ന് തീർച്ചയില്ലാത്ത അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ !അങ്ങനെ ഒരു ദുരിതാവസ്ഥയിൽ ആണ് ഇന്ന് ലോകം . കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം ലോകത്തെ അക്ഷരാർത്ഥത്തിൽ "ലോക്ക്ഡൗൺ " ആക്കിയിരിക്കുകയാണ്. കോവിഡ് 19 ഒരു വൈറസ് രോഗമായതിനാൽ രോഗത്തിന് കൃത്യമായ മരുന്നില്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്കും ചികിത്സയ്ക്കും ശരിയായ പരിചരണവും നൽകിയാണ് രോഗം മാറ്റുന്നത് .ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതും രോഗബാധയെ ഒരു പരിധി വരെ തടയും.നിലവിൽ മറ്റെന്തെങ്കിലും രോഗമുള്ളവരിലും പ്രായമായവരിലും കോവിഡ് ജീവന് ഭീഷണിയാണ്. മാസ്ക് ധരിക്കുന്നത് വൈറസ് ബാധയെ ചെറുക്കുമെന്നതിനാൽ രോഗികളും അവരെ പരിചരിക്കുന്നവരും മാസ്ക്ക് ധരിക്കുന്നത് നല്ലതാണ്. "N 95 " എന്ന ഇനം മാസ്ക്കാണ് ഏറ്റവും സുരക്ഷിതം.നിറവും , മതവും , സ്വത്തും ,പദവിയും, ഭാഷയും ,രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയെ ഇപ്പോൾ നമുക്ക് മുന്നിലുള്ളൂ. വീട്ടിൽ ഇരിക്കുക, സമൂഹവുമായി അകലം പാലിക്കുക, അതിലൂടെ നാടിനൊപ്പം ചേരുക . മഹാപ്രളയത്തിൽ ഒന്നിച്ചു നിന്നവരാണ് നാം .ഈ മഹാമാരിയിലും നമുക്ക് അങ്ങനെ തന്നെ തുടരാം .....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം