"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മറക്കാത്ത ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മറക്കാത്ത ഓർമ്മകൾ | color= 4 }} <b...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/മറക്കാത്ത ഓർമ്മകൾ എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/മറക്കാത്ത ഓർമ്മകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=Naseejasadath|തരം=കഥ}} |
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മറക്കാത്ത ഓർമ്മകൾ
പുലർച്ചെ ഏകദേശം നാലു മണി ആയിക്കാണും. ഡോക്ടർ വീണ നല്ല ജോലിചെയ്യുന്ന സമയം ആണ്. വീട്ടുജോലി ഭാഗികമായെങ്കിലും പൂർത്തികാരിച്ചാൽ മാത്രമേ ആശുപത്രിയിൽ ജോലിക്ക് പോകാൻ പറ്റുകയുള്ളു. ഭർത്താവിനെ നഷ്ടപ്പെട്ട വീണക്ക് നാലാം ക്ലാസ്സ് വിദ്യാർഥിനി ആയ മകൾ അനാമിക മാത്രമാണ് ഉണ്ടായിരുന്നത്. പുറത്തു നല്ല മഴ ആയതുകൊണ്ട് മകൾ മൂടിപുതച്ചു കിടക്കുന്നു. അപ്പോൾ സമയം ഏകദേശം ഒൻപതു മണി കഴിഞ്ഞിരുന്നു. മകളെ എഴുന്നേൽപ്പിച്ചു സ്കൂളിൽ പോകാൻ തയാറാക്കി. കൃത്യം പത്തുമണി ആയപ്പോൾ വീടിനുമുന്നിൽ ഒരു ടാക്സി വന്നു. പെട്ടെന്ന് അവർ രണ്ട്‌പേരും ടാക്സിയിൽ കയറി കുറച്ചു ദൂരം യാത്ര ചെയ്തു. മകളെ സ്കൂളിൽ എത്തിച്ചു ഡോക്ടർ വീണ ആശുപത്രിയിൽ പോയി. രാവിലെ ആയതുകൊണ്ട് ആശുപത്രിയിൽ തിരക്ക് വളരെ കൂടുതൽ ആണ്. വീണ തന്റെ ജോലി ആരംഭിച്ചു. ആദ്യത്തെ രോഗി വന്നു.വീണ സ്നേഹത്തോടെ ചോദിച്ചു "എന്താ അസുഖം." രോഗി തന്റെ അസുഖത്തെപ്പറ്റി പറഞ്ഞു. വീണ രോഗിക്ക് തക്കതായ മരുന്നുകൾ കുറിച്ച് കൊടുത്തു. ഓരോരോഗികൾ വന്നുപോകുമ്പോഴും വീണ തന്റെ മകളെ കുറിച്ച് ഓര്മിച്ചുകൊണ്ടേയിരുന്നു. താൻ ചെയുന്നത് ഒരു ജനകാര്യം ആണെന്ന് വീണ തന്റെ മനസ്സിൽ വിചാരിച്ചു. പെട്ടെന്നാണ് ആ സംഭവം നടന്നത്. നീണ്ട ഹോണടിയോടെ ഒരു ആംബുലൻസ് ആശുപത്രി മുറ്റത്തേക്ക് കടന്നു വന്നു. ആംബുലൻസിൽ മൂന്നുപേർ ബോധരഹിതരായി കിടക്കുകയായിരുന്നു. ഇതുകണ്ട വീണ ഒന്ന് ഞെട്ടി. രോഗികൾക്ക് എന്താണ് സംഭവിച്ചതെന്ന് പെട്ടെന്നു പറയാൻ വീണക്ക് ആയില്ല. അവൾ വേണ്ട കാര്യങ്ങൾ ചെയ്തു. രോഗികളുടെ രക്തപരിശോധനക്ക് ആവശ്യപ്പെട്ടു. പരിശോധനഫലം വന്നു. അപ്പോൾ അവൾ വളരെ അമ്പരന്നുപോയി. മൂന്നു രോഗികളിലും അപകടമേറിയ ഒരു വൈറസ് കണ്ടെത്തി. വൈറസ് അവരുടെ ശരീരമാകമാനം വ്യാപിച്ചതുകൊണ്ടാണ് അവർ ബോധരഹിതരായത്. "വായുവിലൂടെയും സ്പര്ശനത്തിലൂടെയും വളരെ പെട്ടന്ന് വ്യാപിക്കുന്ന ഈ വൈറസിനെ വളരെ ജാഗ്രതയോടെ നേരിടണം." അവൾ കൂടെയുള്ള ആശുപതി ജീവനക്കാരെ അറിയിച്ചു. വീണയും തന്റെ കൂടെയുള്ള ഡോക്ടർമാരും ഉടനെ തന്നെ ഉയർന്ന ആരോഗ്യ മന്ത്രാലയത്തിൽ വിവരം അറിയിച്ചു. രോഗികളെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ജീവനക്കാരെയും, രോഗികളെ എവിടെ നിന്നാണോ ആശുപത്രിയിൽ കൊണ്ടുവന്നത് ആ പ്രേദേശത്തെ ജനങ്ങളെ ആശുപത്രിയിൽ എത്തിച്ചു നിരീക്ഷണം ആരംഭിക്കാനും, വളരെ പെട്ടെന്ന് വ്യാപിക്കുന്ന വൈറസ് രോഗമായതിനാൽ ഡോക്ടർമാർ തങ്ങളുടെ വീടുമായുള്ള സമ്പർക്കം മാറ്റിവയ്ക്കാനും ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. വളരെ അധികം ദുഖിതയായ വീണ തന്റെ മകളെ തന്റെ സഹോദരനെ ഏല്പിച്ചു. മറ്റുരോഗികളെ രാപ്പകലില്ലാതെ വളരെ ശ്രെദ്ധയോടെ ചികിൽസിച്ചിരുന്ന ഡോക്ടർ വീണക്കും ആ വൈറസിനുമുന്നിൽ കീഴടങ്ങേണ്ടിവന്നു. വിദക്ത ചികിത്സ നൽകിയെങ്കിലും തന്റെ ഏക മകളെ ഒരുനോക്കു പോലും കാണാനാകാതെ ഡോക്ടർ വീണ ഈ ലോകത്തോട് വിട പറഞ്ഞു.... 😢😢😢
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ