"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഉപ്പൂപ്പ പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഉപ്പൂപ്പപറഞ്ഞ കഥ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഉപ്പൂപ്പ പറഞ്ഞ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഉപ്പൂപ്പപറഞ്ഞ കഥ

ആകാശത്ത് മഴക്കാർ കൂടി നിൽക്കുന്നുണ്ട്. വേനലിന്റെ തീവ്രത ഒട്ടും കുറഞ്ഞിട്ടില്ല. വൈകുന്നേരമായി ഞാൻ മുറ്റത്തിറങ്ങി ഉപ്പാനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ലോക്ഡൗൺ പതിനാലാം ദിവസം. "ഉപ്പ പീടികയിൽ പോയി വരാൻ എന്താ ഇത്ര വൈകുന്നത്. അഞ്ചുമണി വരെ അല്ലേ കട ഉള്ളൂ . വല്ല പോലീസും പിടിച്ചോ" എന്റെ മനസ്സിൽ പല പല സംശയങ്ങളും ഉയരാൻ തുടങ്ങി. " എൻറെ റബ്ബേ എൻറെ ഉപ്പ എത്രയും പെട്ടെന്ന് വരണേ" ഞാൻ മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങി. ദൂരെ ഫുട് പാത്തിലൂടെ തോടും പാലവും കടന്ന് ഉപ്പ ബൈക്കിൽ വരുന്നത് ഞാൻ കണ്ടു. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ ആയത്. വന്നപാടെ കയ്യിലുള്ള പൊതി എൻറെ നേരെ നീട്ടി. ഞാൻ അത് വാങ്ങി. " എന്റെ മിഠായി എന്താ വാങ്ങാതിരുന്നത്". ഞാൻ കുറച്ച് ശാഠ്യത്തിലാണ് ചോദിച്ചത്. ഉപ്പ ഒന്നും മിണ്ടിയില്ല. ഉമ്മറപ്പടി കടന്ന് വന്ന് ഉമ്മ എൻറെ നേരെ നോക്കി. " പണിയൊക്കെ ഉണ്ടായിട്ട് എത്ര ദിവസമായി കുഞ്ഞാറ്റേ, അനക്ക് അത് അറിയൂല്ലെ". ഞാൻ ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നു.

ഉപ്പ അകത്തു പോയി തിരിച്ചു വന്നു. എൻറെ സങ്കടം കണ്ടിട്ട് എന്നെ ചേർത്തുപിടിച്ച് ഒരു കഥ പറഞ്ഞു തന്നു.പണ്ട് പണ്ട് ഇതുപോലെ ഒരു മഹാമാരി നാട്ടിൽ പെയ്തിറങ്ങിയ കാലം. പട്ടിണിയും, തൊഴിലും ഇല്ലാത്ത കാലം. വസൂരി നാട്ടിലാകെ പടർന്നുപിടിച്ച് മനുഷ്യർ ദിനംപ്രതി മരിച്ചു വീണിരുന്ന കാലത്ത്. കർക്കടകത്തിന്റെ വറുതിയിൽ രോഗത്തോട് മല്ലിടുന്ന ഉപ്പാന്റെ കുടുംബം. വല്ല്യുപ്പയും വല്യുമ്മയും ഉപ്പയും ഉപ്പയുടെ അനിയത്തിമാരും അടക്കം ഏഴ് അംഗങ്ങളടങ്ങിയ കുടുംബം. അന്ന് രാവിലെ മുതൽ നല്ല മഴയാണ്. ഉപ്പ അനിയത്തിക്ക് മരുന്ന് വാങ്ങാൻ പോയി തിരിച്ചു വരികയാണ്. ആശുപത്രിയിൽ വരി നിന്ന് വൈകുന്നേരം ആയി. തിരിച്ചുവരുമ്പോൾ ഉപ്പാന്റെ ഉള്ളു നിറയെ ആധിയായിരുന്നു. ജമീലക്ക് അസുഖം കൂടിയിട്ടുണ്ട്. തെക്കേതിലെ രാമനും ചിരുതയും ഒരാഴ്ചയായില്ല വസൂരി വന്നു മരിച്ചിട്ട്. അവരെ പായയിൽ പൊതിഞ്ഞാണ് അടക്കിയത്. അന്ന് ആരും ആ ഭാഗത്തേക്ക് പോയിട്ടില്ല. ഉപ്പാൻറെ ഉള്ളൊന്നു പിടഞ്ഞു. " എൻറെ ജമീലാന്റെ അസുഖം മാറ്റണം റബ്ബേ" ഉപ്പ പ്രാർത്ഥിച്ചുകൊണ്ട് നടത്തത്തിനു വേഗത കൂട്ടി. നേരം ഇരുട്ടിയിരുന്നു പക്ഷേ അപ്പോഴും മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് മിന്നലിന്റെ വെളിച്ചത്തിൽ വയൽ വരമ്പും തോടും തമ്മിലുള്ള അകലം കാണാമായിരുന്നു. പെട്ടെന്ന് തോടും വയലും അവസാനിച്ചത് പോലെ. മുമ്പിൽ കടൽ പോലെ പരന്നു കിടക്കുന്ന വെള്ളം. വഴി ഏത് എന്ന് മനസ്സിലാകുന്നില്ല. ചുറ്റും കൂരാകൂരിരുട്ട്." റബ്ബേ ഇനി എന്തു ചെയ്യും". കയ്യിൽ കരുതിയിരുന്ന മരുന്ന് മടിശ്ശീലയിൽ കെട്ടി ഉപ്പ വെള്ളത്തിലേക്കിറങ്ങി. രണ്ടടി നടന്നില്ല അപ്പോഴേക്കും വെള്ളത്തിൻറെ കുത്തിയൊഴുക്കിൽ മുണ്ട് പറഞ്ഞുപോയി. ഉപ്പ വെള്ളത്തിൽ അങ്ങോട്ടുമിങ്ങോട്ടും പരതി. മുണ്ട് പോയതിലല്ല, അനിയത്തി ക്കുള്ള മരുന്ന് അത് നഷ്ടപ്പെട്ടതാണ് ഉപ്പാൻറെ വിഷമം. പിന്നീട് വെള്ളത്തിൽ കിടന്ന് ആർത്തു കരയുമ്പോഴും താൻ ഒഴുകിപ്പോകുന്നത് ഉപ്പ അറിഞ്ഞില്ല. പെട്ടെന്ന് സ്ഥലകാലബോധം വന്നപ്പോൾ ദൂരെ കുറെ ചിമ്മിനി വെട്ടങ്ങൾ കണ്ടുതുടങ്ങി. മിന്നൽ വെളിച്ചത്തിൽ കേറിവന്നത് വീടിൻറെ മുറ്റത്തേക്ക് ആണ്. വല്യുപ്പ കോലായിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഉപ്പ വെള്ളത്തിൽ വീണതും മരുന്നു നഷ്ടപ്പെട്ടതും എല്ലാം പറഞ്ഞു തീർന്നപ്പോൾ ഒന്നും മിണ്ടാതെ വല്ല്യുപ്പ അകത്തേക്ക് കയറിപ്പോയി. ഉപ്പ അകത്തേക്ക് കാൽ വെച്ചതും അകത്തുനിന്ന് കൂട്ടനിലവിളി ഉയർന്നു. ഉപ്പ ഓടി അകത്തു കടന്നു. ജമീലാന്റെ അടുത്തിരുന്ന വല്യുമ്മയും മറ്റു സഹോദരന്മാരും നെഞ്ചത്തടിച്ച് കരയുകയാണ്. ദൈവത്തെ വിളിച്ചു കരഞ്ഞു. ഇനി എന്ത് ചെയ്യും ഉപ്പയ്ക്ക് യാതൊരു എത്തുംപിടിയും കിട്ടിയില്ല. ഒടുവിൽ ഉപ്പ അനിയത്തിയെ എടുത്ത് തോളിലിട്ടു കോരിച്ചൊരിയുന്ന മഴയത്ത് ഇറങ്ങി നടന്നു.

പെട്ടെന്ന് ഇടിവെട്ടി. ഞാൻ അകത്തേക്കോടി. ഉമ്മയുടെ ശാസന കേൾക്കാം." കുഞ്ഞാറ്റ നല്ല മിന്നൽ ഉണ്ട് അകത്തുപോയി ഇരുന്നോ". ഏതോ ശാപം പോലെ കരണ്ട് പോയി. ആ മിന്നലിലും ഞാൻ ധൈര്യം സംഭരിച്ചു കൊണ്ട് മേലെ പറമ്പിലേക്ക് നോക്കി. അവിടെ ഉപ്പാൻറെ തറവാടിരുന്ന സ്ഥലത്ത് ഒരു കൊച്ചു വീടുണ്ട്. അതിൽ നിന്നും വസൂരി കല ഉള്ള ഒരു സ്ത്രീ രൂപം ഇറങ്ങിവരുന്നു. കയ്യിൽ ചിമ്മിനി വിളക്കും ഉണ്ട്." കുഞ്ഞാറ്റ നല്ല മിന്നൽ ഉണ്ടല്ലോ. ഇന്ന് എത്രപേർക്കാണ് കൊറോണ വന്നത്". ഞാൻ പറഞ്ഞു:" ഒന്ന്". "ന്നാ ഞമ്മള് അതിജീവിക്കും ല്ലേ". ജമീല അമ്മായിയുടെ ചിരി എനിക്ക് കേൾക്കാമായിരുന്നു. തിരിച്ച് അകത്തേക്ക് കയറുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു. വസൂരി വന്ന അമ്മായി അതിജീവിച്ചു എങ്കിൽ, ഇനി നമ്മളും ഈ മഹാമാരിയെ അതിജീവിക്കും.

ഫിദ മെഹ്റിൻ
6 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ