"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/ വിനോദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് സെന്റ് ആഗസ്റ്റിൻസ് എച്ച്. എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/ വിനോദയാത്ര എന്ന താൾ സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/ വിനോദയാത്ര എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
14:07, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
*വിനോദയാത്ര*
'എന്തുപറ്റി നിനക്ക്' 'ഹേയ് ഒന്നുമില്ല ലിച്ച' ഇന്നല്ലേ നമ്മുടെ സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നത്. അപ്രതീക്ഷിതമായ പല ഭാവങ്ങൾ മിന്നി മാഞ്ഞു പോയ ലിച്ചയുടെ മുഖം, ദൈവമേ ഓർക്കുമ്പോൾ ഇപ്പോൾ തന്നെ ഭയം തോന്നുന്നു എങ്കിലും ലിച്ചയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു ആ പുഞ്ചിരി എനിക്ക് ആശ്വാസമായി . വാതിലിന് വലതുഭാഗത്ത് മേശയിൽ ചാർജ് ചെയ്യാൻ ഇട്ടിരുന്ന സെൽഫോണിൽ നോക്കി, സമയം രണ്ടു മണി . "അഞ്ചു നീ പോയി ഉറങ്ങിക്കോ, നിനക്ക് ഏഴു മണിക്ക് സ്കൂളിൽ എത്തേണ്ടത് അല്ലേ, സമയമാകുമ്പോൾ അമ്മ വിളിച്ചുണർത്തും". മനസ്സില്ലാമനസ്സോടെ ലിച്ചിയുടെ വാക്കുകൾ കേട്ട് ഞാൻ തിരികെ മുറിയിലേക്ക് കടന്നു. ഫോൺ എടുത്തു വാട്സാപ്പിൽ കയറി നോക്കി. സ്റ്റാറ്റസ് തുറന്നപ്പോൾ, ഇപ്പോൾ ഒരു മിനിറ്റ് മുന്നേ വന്ന സ്റ്റാറ്റസ് കണ്ടു. നമ്മുടെ സ്കൂളിലെ ആസ്ഥാന ഉഴപ്പന്റെ സ്റ്റാറ്റസ് ആയിരുന്നു അത് "ഉറക്കമില്ലാത്ത രാത്രി" എന്നായിരുന്നു ആ സ്റ്റാറ്റസ്. അവൻ അതിന് ഒരു സ്മൈൽ ഇമോജിയും കൊടുത്തിട്ടുണ്ട്. അവൻ ഈയ്യിടെ എന്നെ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്തു. അപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി നമ്മുടെ ക്ലാസ്സിലെ പകുതി കുട്ടികളും ഇന്ന് രാത്രിയിൽ ഉറങ്ങിയിട്ടില്ല എന്ന് . എങ്ങനെയൊക്കെയോ നേരം വെളുത്തു . വളരെ വേഗം ലിച്ചയോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോയി. എവിടെനിന്നോ ഒരു നായ മുന്നിലേക്ക് ചാടി . ലിച്ച പെട്ടെന്ന് ബ്രേക്ക് പിടിച്ചു. ഒരു ശബ്ദത്തോടെ റോഡിലേക്ക് തെറിച്ചുവീണു ഞങ്ങൾ . ദേഷ്യം, ടൂർ മുടങ്ങിയ വിഷമം, സങ്കടം ,ഓ! എൻറെ വേദന എന്തൊക്കെയോ മനസ്സിൽ മിന്നി മറഞ്ഞു. മങ്ങിയ വെളിച്ചത്തിൽ വീണ്ടും ഇരുട്ടിലേക്ക് അടഞ്ഞ് തുടങ്ങിയ കണ്ണുകൾ വലിച്ചു തുറക്കുന്നത് പോലെ തോന്നി. അമ്മ മുന്നിൽ. ഞാൻ കണ്ണുതുറന്നു . പുറത്ത് ഓംകാരനാദം, ഫോണിലെ അലാറം, എല്ലാം ഞാൻ കേട്ടു ബോധം തിരിച്ചു കിട്ടിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ഉറക്കത്തിലെ സ്വപ്നം ആയിരുന്നു അത് എന്ന്.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ