"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/നെയ്യപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| സ്കൂൾ കോഡ്= 18204
| സ്കൂൾ കോഡ്= 18204
| ഉപജില്ല=  കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കഥ}}
{{verification|name=MT_1206| തരം= കഥ}}

12:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നെയ്യപ്പം

പതിവ് പോലെ അപ്പുവും അമ്മുവും ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അടുത്ത വീട്ടിൽ നിന്നും നെയ്യപ്പത്തിന്റെ കൊതിയൂറുന്ന മണം വന്നത്. അവർക്ക് നെയ്യപ്പത്തിന് കൊതിയായി .നമുക്ക് അവിടെ പോയി ഒരപ്പം ചോദിച്ചാലോ? അപ്പു പറഞ്ഞു.അതു വേണ്ട നമുക്ക് ഇവിടെ ഉണ്ടാക്കാം. അമ്മു പറഞ്ഞു - എങ്ങനെ ഉണ്ടാക്കും? അതിനുളള സാധനങ്ങൾ ആരു കൊണ്ടുവരും? അപ്പു ചോദിച്ചു. അരി, ശർക്കര, എണ്ണ തുടങ്ങിയ സാധനങ്ങൾ ഞാൻ കൊണ്ടുവരാമെന്ന് പറഞ്ഞ് അമ്മു കടയിലേയ്ക്ക് പോയി. <
അൽപസമയത്തിനകം അമ്മു സാധനങ്ങളുമായി തിരിച്ചെത്തി. ഇനി വിറക് വേണം.അതിനെന്തുചെയ്യും? അവർ രണ്ടു പേരും കൂടി വിറകിനായി അടുത്തുള്ള കാട്ടിലേയ്ക്ക് പോയി. കുറച്ചു സമയം കൊണ്ട് അവർ വലിയ ഒരു കെട്ട് വിറകുണ്ടാക്കി. പക്ഷേ, ആരു ചുമക്കും? വലിയവിറക് കെട്ടായതു കൊണ്ട് രണ്ടു പേർക്കും ചുമക്കാൻ കഴിയില്ല .അപ്പോഴാണ് അതുവഴി ഒരു കടുവ വന്നത്. കടുവച്ചാരേ, ഈ വിറകുകെട്ട് ഒന്ന് വീട്ടിലെത്തിച്ചു തരാമോ? അവർ ചോദിച്ചു. വീട്ടിലെത്തിച്ചു തന്നാൽ എനിക്കെന്തു തരും? കടുവ ചോദിച്ചു. ഞങ്ങൾ ഉണ്ടാക്കുന്ന നെയ്യപ്പത്തിന്റെ പകുതി നിനക്കു തരാമെന്ന് അവർ മറുപടി പറഞ്ഞു. അങ്ങനെ കടുവ വിറക് വീട്ടിലെത്തിച്ചു കൊടുത്തു. അവർ നെയ്യപ്പം ഉണ്ടാക്കി. നെയ്യപ്പത്തിന്റെ പകുതി കടുവ ക്ക് കൊടുത്ത് വാക്കുപാലിച്ചു. ബാക്കി അപ്പുവും അമ്മുവും സന്തോഷത്തോടെ കഴിച്ചു.

ദിൽഷ ഫാത്തിമ പി
1 C ജി എൽ പി സകൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ