"എ എൽ പി എസ് കന്തൽ/അക്ഷരവൃക്ഷം/ മാറ്റിടാം ചെയ്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറ്റിടാം ചെയ്തികൾ | color= 3 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= KANDAL ALPS
| സ്കൂൾ= എ എൽ പി എസ് കണ്ഡാൽ
| സ്കൂൾ കോഡ്= 11228  
| സ്കൂൾ കോഡ്= 11228  
| ഉപജില്ല= മഞ്ചേശ്വരം   
| ഉപജില്ല= മഞ്ചേശ്വരം   

15:10, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാറ്റിടാം ചെയ്തികൾ


പട്ടണം പണിയുവാൻ പറ്റെ നിരത്തി നാം
മലകളും മരങ്ങളും പാടേ അറുത്തു നാം തരിശായ ഭൂമിയെ നോക്കി രസിച്ചു നാം പെയ്യാത്ത മാനത്തെ നോക്കി കിതച്ചു നാം
പിടയുന്ന ഭൂമിയെ നോക്കിച്ചിരിച്ച നാം
മണ്ണിന്റെ വേദന കാണാതെ പോയി നാം
യന്ത്രങ്ങൾകൊണ്ട് ഭൂമി പിളർന്നു നാം
പ്രളയവും പൊട്ടലും കണ്ടു വിറച്ചു നാം
വറ്റിവരണ്ട പുഴകളും ജീവനീരൂറ്റുകളും
പല്ലിളിച്ചു കാട്ടുന്നു നമ്മെ നോക്കി !!!
നാം ചെയ്ത പാതകത്തിൻ ഫലം
തലമുറപേറുന്നു നീറ്റലോടെ....
പ്രാണവായുവിന്നായ്, ഒരിറ്റു നീരിന്നായ്
വിശന്നലയുന്ന കാലം വേഗമെത്തി!
മാറ്റണം മനുഷ്യാ, മാറണം മനുഷ്യാ
നിൻ ചിന്തകൾ, നിൻ ദുഷ്ട ചെയ്തികൾ

AHAMED JAMEEL
4 NIL എ എൽ പി എസ് കണ്ഡാൽ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത