പട്ടണം പണിയുവാൻ പറ്റെ നിരത്തി നാം
മലകളും മരങ്ങളും പാടേ അറുത്തു നാം തരിശായ ഭൂമിയെ നോക്കി രസിച്ചു നാം പെയ്യാത്ത മാനത്തെ നോക്കി കിതച്ചു നാം
പിടയുന്ന ഭൂമിയെ നോക്കിച്ചിരിച്ച നാം
മണ്ണിന്റെ വേദന കാണാതെ പോയി നാം
യന്ത്രങ്ങൾകൊണ്ട് ഭൂമി പിളർന്നു നാം
പ്രളയവും പൊട്ടലും കണ്ടു വിറച്ചു നാം
വറ്റിവരണ്ട പുഴകളും ജീവനീരൂറ്റുകളും
പല്ലിളിച്ചു കാട്ടുന്നു നമ്മെ നോക്കി !!!
നാം ചെയ്ത പാതകത്തിൻ ഫലം
തലമുറപേറുന്നു നീറ്റലോടെ....
പ്രാണവായുവിന്നായ്, ഒരിറ്റു നീരിന്നായ്
വിശന്നലയുന്ന കാലം വേഗമെത്തി!
മാറ്റണം മനുഷ്യാ, മാറണം മനുഷ്യാ
നിൻ ചിന്തകൾ, നിൻ ദുഷ്ട ചെയ്തികൾ