"എ എം എൽ പി എസ്സ് നൂറൻതോട്/അക്ഷരവൃക്ഷം/മലിനമായിരുന്ന കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= മലിനമായിരുന്ന കുളം | color= 3 }} ജനല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ എം എൽ പി എസ്സ് നൂറൻതോട്/അക്ഷരവൃക്ഷം/മലിനമായിരുന്ന കുളം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
| സ്കൂൾ= എ എം എൽ പി എസ്സ് നൂറൻതോട് | | സ്കൂൾ= എ എം എൽ പി എസ്സ് നൂറൻതോട് | ||
| സ്കൂൾ കോഡ്= 47413 | | സ്കൂൾ കോഡ്= 47413 | ||
| ഉപജില്ല= | | ഉപജില്ല= താമരശ്ശേരി | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= | | തരം=കഥ | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification|name=Noufalelettil| തരം= | {{Verification|name=Noufalelettil| തരം=കഥ }} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മലിനമായിരുന്ന കുളം
ജനലിലൂടെ തെന്നിയെത്തിയ ഇളം വെയിലിൽ കണ്ണിലടിച്ചിട്ടും എഴുന്നേൽക്കാൻ മടി പിടിച്ച് കിടക്കുകയായിരുന്നു മീനു. മോളേ മീനു എത്ര നേരമായി വിളിക്കുന്നു. എഴുന്നേക്ക് അമ്മയുടെ ശബ്ദമുയർന്നപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. പ്രഭാതകർമങ്ങളെല്ലാം കഴിഞ്ഞ് അവൾ ഭക്ഷണം കഴിക്കാനിരുന്നു.എന്റെ മീനുമോൾക്ക് ഒരു സന്തോഷ വാർത്തയുണ്ട് അച്ഛൻ പറഞ്ഞു. എന്താ അച്ഛാ സന്തോഷ വാർത്ത മീനു ചോദിച്ചു.അത് നാളെ നമ്മൾ നാട്ടിൽ പോവാണ്. അത് കേട്ടതും അവൾക്ക് സന്തോഷം അടക്കാനായില്ല. അവൾ തന്റെ ഗ്രാമത്തെ ഓർത്തു. പഞ്ചാരപ്പുഴ എന്ന അവളുടെ ഏറ്റവും പ്രിയപ്പെട്ട നാട്. നിറയെ തോടും പുഴയും വയലുകളും നിറഞ്ഞ തന്റെ ഗ്രാമത്തിൽ എല്ലാ വേനലവധിക്കും മീനു എത്താറുണ്ട്. അവിടെ അവളുടെ മുത്തശ്ശിയും കൂടെ അമ്മാവനുമാണുള്ളത്.അന്ന് രാത്രി സന്തോഷത്തോടെ അവൾ ഉറങ്ങി. രാവിലെ നേരത്തെ തന്നെ ഉണർന്ന് എല്ലാം പെട്ടന്ന് തീർത്തു. അവൾ കാറിലേക്ക് കയറി.അവളുടെ സുന്ദര ഗ്രാമത്തിലേക്ക് യാത്രയായി. അവിടെ എത്തിയപ്പോൾ മുത്തശ്ശി ഉമ്മറത്ത് തന്നെ കാത്തിരിക്കുന്നുണ്ട്. മുത്തശ്ശീ... എന്ന് വിളിച്ച് മീനു മുത്തശ്ശിയുടെ അടുത്തേക്കോടി. മുത്തശ്ശി അവളെ വാരി പുണർന്നു. ശേഷം അവൾ അമ്മാവനെത്തേടി. അമ്മാവൻ പറമ്പിലാണെന്ന് മുത്തശ്ശി പറഞ്ഞു. മീനു പറമ്പിലേക്ക് ഓടി. അമ്മാവനെ കണ്ടു. മുത്തശ്ശിയോടൊപ്പവും അമ്മാവനോടൊപ്പവും അവൾ മനം മറന്നു സന്തോഷിച്ചു.'അമ്മാവാ നമുക്ക് കുളത്തിൽ പോവാം' എന്ന് അവൾ ചോദിച്ചു. വേണ്ട മോളേ... കുളമൊക്കെ മരിച്ചു.മരിച്ചെന്നോ....! അതെ ആളുകൾ എല്ലാ മാലിന്യങ്ങളും തള്ളുന്നത് കുളത്തിലേക്കാണ്.അതിനാൽ കുളം മലിനീകരണപ്പെട്ടിരിക്കുന്നു. എന്താണ് അമ്മാവാ... പരിസ്ഥിതി ശുചിത്വ മൊന്നും ആരും നോക്കാറില്ല... അമ്മാവാ നമുക്ക് എല്ലാവരെയും ഈ മലിനീകരണത്തിന്റെ തീവ്രത മനസ്സിലാക്കിക്കൊടുത്ത് ഒന്നിച്ച് കുളം വൃത്തിയാക്കണം.' ശരിയാണ് മോളേ...' അടുത്ത ദിവസം തന്നെ മീനുവും അമ്മാവനും അവിടെയുള്ള വീട്ടുകാരുടെ അടുത്ത് പോയി പരിസ്ഥിതി ശുചിത്വത്തിന്റെ തീവ്രതയും പരിസ്ഥിതി മലിനമായാലുണ്ടാകുന്ന പ്രശ്നങ്ങളും അവരെ ബോധ്യപ്പെടുത്തി. എല്ലാവരും ഒന്നിച്ച് കുളം വൃത്തിയാക്കി. പരിസ്ഥിതി ശുചീകരണത്തെക്കുറിച്ച് ബോധവാൻമാരായതിൽ മീനുവിനെ അവർ അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ