എ എം എൽ പി എസ്സ് നൂറൻതോട്/അക്ഷരവൃക്ഷം/മലിനമായിരുന്ന കുളം

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമായിരുന്ന കുളം

ജനലിലൂടെ തെന്നിയെത്തിയ ഇളം വെയിലിൽ കണ്ണിലടിച്ചിട്ടും എഴുന്നേൽക്കാൻ മടി പിടിച്ച് കിടക്കുകയായിരുന്നു മീനു. മോളേ മീനു എത്ര നേരമായി വിളിക്കുന്നു. എഴുന്നേക്ക് അമ്മയുടെ ശബ്ദമുയർന്നപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു. പ്രഭാതകർമങ്ങളെല്ലാം കഴിഞ്ഞ് അവൾ ഭക്ഷണം കഴിക്കാനിരുന്നു.എന്റെ മീനുമോൾക്ക് ഒരു സന്തോഷ വാർത്തയുണ്ട് അച്ഛൻ പറഞ്ഞു. എന്താ അച്ഛാ സന്തോഷ വാർത്ത മീനു ചോദിച്ചു.അത് നാളെ നമ്മൾ നാട്ടിൽ പോവാണ്. അത് കേട്ടതും അവൾക്ക് സന്തോഷം അടക്കാനായില്ല. അവൾ തന്റെ ഗ്രാമത്തെ ഓർത്തു. പഞ്ചാരപ്പുഴ എന്ന അവളുടെ ഏറ്റവും പ്രിയപ്പെട്ട നാട്. നിറയെ തോടും പുഴയും വയലുകളും നിറഞ്ഞ തന്റെ ഗ്രാമത്തിൽ എല്ലാ വേനലവധിക്കും മീനു എത്താറുണ്ട്. അവിടെ അവളുടെ മുത്തശ്ശിയും കൂടെ അമ്മാവനുമാണുള്ളത്.അന്ന് രാത്രി സന്തോഷത്തോടെ അവൾ ഉറങ്ങി. രാവിലെ നേരത്തെ തന്നെ ഉണർന്ന് എല്ലാം പെട്ടന്ന് തീർത്തു. അവൾ കാറിലേക്ക് കയറി.അവളുടെ സുന്ദര ഗ്രാമത്തിലേക്ക് യാത്രയായി. അവിടെ എത്തിയപ്പോൾ മുത്തശ്ശി ഉമ്മറത്ത് തന്നെ കാത്തിരിക്കുന്നുണ്ട്. മുത്തശ്ശീ... എന്ന് വിളിച്ച് മീനു മുത്തശ്ശിയുടെ അടുത്തേക്കോടി. മുത്തശ്ശി അവളെ വാരി പുണർന്നു. ശേഷം അവൾ അമ്മാവനെത്തേടി. അമ്മാവൻ പറമ്പിലാണെന്ന് മുത്തശ്ശി പറഞ്ഞു. മീനു പറമ്പിലേക്ക് ഓടി. അമ്മാവനെ കണ്ടു. മുത്തശ്ശിയോടൊപ്പവും അമ്മാവനോടൊപ്പവും അവൾ മനം മറന്നു സന്തോഷിച്ചു.'അമ്മാവാ നമുക്ക് കുളത്തിൽ പോവാം' എന്ന് അവൾ ചോദിച്ചു. വേണ്ട മോളേ... കുളമൊക്കെ മരിച്ചു.മരിച്ചെന്നോ....! അതെ ആളുകൾ എല്ലാ മാലിന്യങ്ങളും തള്ളുന്നത് കുളത്തിലേക്കാണ്.അതിനാൽ കുളം മലിനീകരണപ്പെട്ടിരിക്കുന്നു. എന്താണ് അമ്മാവാ... പരിസ്ഥിതി ശുചിത്വ മൊന്നും ആരും നോക്കാറില്ല... അമ്മാവാ നമുക്ക് എല്ലാവരെയും ഈ മലിനീകരണത്തിന്റെ തീവ്രത മനസ്സിലാക്കിക്കൊടുത്ത് ഒന്നിച്ച് കുളം വൃത്തിയാക്കണം.' ശരിയാണ് മോളേ...' അടുത്ത ദിവസം തന്നെ മീനുവും അമ്മാവനും അവിടെയുള്ള വീട്ടുകാരുടെ അടുത്ത് പോയി പരിസ്ഥിതി ശുചിത്വത്തിന്റെ തീവ്രതയും പരിസ്ഥിതി മലിനമായാലുണ്ടാകുന്ന പ്രശ്നങ്ങളും അവരെ ബോധ്യപ്പെടുത്തി. എല്ലാവരും ഒന്നിച്ച് കുളം വൃത്തിയാക്കി. പരിസ്ഥിതി ശുചീകരണത്തെക്കുറിച്ച് ബോധവാൻമാരായതിൽ മീനുവിനെ അവർ അഭിനന്ദിച്ചു.

അബീറ
4 b എ എം എൽ പി എസ്സ് നൂറൻതോട്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ