"എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/കമല ടീച്ചറുടെ ശുചിത്വ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കമല ടീച്ചറുടെ ശുചിത്വ ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=      3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

21:47, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കമല ടീച്ചറുടെ ശുചിത്വ ക്ലാസ്

കമല ടീച്ചർ ക്ലാസിലേക്ക് കയറി വന്നപ്പോൾ ഞങ്ങൾക്ക് ഏറെ കൗതുകവും വളരെയേറെ സന്തോഷവും തോന്നി. കാരണം ഞങ്ങളുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും കമല ടീച്ചറെ വളരെയധികം ഇഷ്ടമായിരുന്നു. വല്ലപ്പോഴും കുഞ്ഞു കഥകളും കവിതകളും ടീച്ചർ ഞങ്ങൾക്ക് പറഞ്ഞു തരുമായിരുന്നു. ടീച്ചറിൽ നിന്നും ഞങ്ങൾ ഏറെ പ്രതീക്ഷിച്ച കഥകളും കവിതകളും മാറ്റി വെച്ച് ഇന്നത്തെ സമൂഹത്തിന് അത്യാവശ്യമായ ശുചിത്വത്തെ കുറിച്ചാണ് ടീച്ചർ ഞങ്ങൾ കുട്ടികൾക്ക് പറഞ്ഞു തന്നത് .ഈ വിഷയത്തെപ്പറ്റി ഞങ്ങളുടെ കുഞ്ഞിമനസ്സിലേക്ക് ധാരാളം പുതിയ പുതിയ അറിവുകൾ എത്തി ചേർന്നു. ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വത്തിന്റെ പ്രാധാന്യം അത്യന്താപേക്ഷിതമാണെന്ന് ടീച്ചർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. ഞങ്ങളുടെ മനസ്സിനെ ഏറെ സ്വാധീനിച്ച ടീച്ചറുടെ വാക്കുകൾ ഒരിക്കലും മറക്കുവാൻ പറ്റാത്തതാണ്. ജീവിതത്തിന്റെ പല മേഖല കളിലൂടെ സഞ്ചരിക്കുമ്പോൾ ടീച്ചർ തന്ന ഓരോ ഉപദേശങ്ങളും നിർദ്ദേശങ്ങളും എന്നെ പിന്തുടർന്ന് കൊണ്ടിരിന്നു. മാതൃസ്‌നേഹത്തിന്റെ ലാളിത്യം തുളമ്പുന്ന ടീച്ചറുടെ മുഖം ഇപ്പൊഴും എന്റെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത് പോലെ എനിക്ക് അനുഭപ്പെടുന്നു നിത്യ ജീവിതത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം ഇന്നും ഞാൻ പാലിക്കുമ്പോൾ അതോടൊപ്പം കമല ടീച്ചറുടെ ഓരോ വാക്കും എന്റെ മനസ്സിലേക്ക് ഓടിയെത്തും .വ്യത്തിയായി കുളിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് സമൂഹത്തിൽ മറ്റുള്ളവരുമായി ഞാൻ ഇടപഴകുമ്പോൾ എന്നെ സ്വാധീനിച്ച കമല ടീച്ചറുടെ വാക്കുകൾ ഞാൻ ഒരിക്കലും മറക്കില്ല...

ശിശിര.സി.കെ
5A മുണ്ടക്കര എ.യു.പു.സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ