"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/ഫാസ്റ്റ് ഫുഡിനൊപ്പം ഫാസ്റ്റായി മരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ | | സ്കൂൾ= ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ | ||
| സ്കൂൾ കോഡ്= 19010 | | സ്കൂൾ കോഡ്= 19010 | ||
| ഉപജില്ല= <!-- താനൂർ--> | | ഉപജില്ല=താനൂർ <!-- താനൂർ--> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- ലേഖനം --> | | തരം= ലേഖനം <!-- ലേഖനം --> | ||
| color= <!-- color -3 --> | | color= <!-- color -3 --> | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=ലേഖനം}} |
17:07, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഫാസ്റ്റ് ഫുഡിനൊപ്പം ഫാസ്റ്റായി മരണവും
കാലം മാറുന്നതിനനുസരിച്ച് കോലം മാറുന്നു എന്ന് പറയുന്നതു പോലെ ഇന്നത്തെ തലമുറയുടെ ഭക്ഷണ രീതിയും മാറി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ തലമുറയുടെ ഒരു സ്റ്റൈൽ അനുസരിച്ച് നല്ല വിലയുള്ള ഭക്ഷണം കഴിക്കുന്നതാണ് സമൂഹത്തിൽ വില കൽപ്പിക്കുന്നത് എന്ന ചിന്താഗതിയിലേക്ക് മാറിയിരിക്കുന്നു. പക്ഷെ അതിനോടാപ്പം ഉയർന്ന വില നൽകിയിട്ടും ജീവൻ തിരിച്ചു കിട്ടാത്ത ഒരവസ്ഥ ക്ഷണിച്ചു വരുത്തുകയാണ് ഇന്നത്തെ ജനത. ഇന്നത്തെ കാലം എന്ന് പറയുന്നത് സമ്പത്തിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് .അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിൽ സമയത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.ഇത്തരം സാഹചര്യത്തിലാണ് ജങ്ക് ഫുഡ് ശീലം പതിവാക്കുകയും ഈ ശീലം പിന്നെ തുടർന്ന് അത് വലിയൊരു മാരക രോഗത്തിലേക്ക് നമ്മെ നയിക്കുന്നത്. വീടുകളിലുണ്ടാക്കുന്ന ഭക്ഷണത്തെക്കാൾ പ്രിയം ഇത്തരം മാരക രോഗങ്ങൾക്ക് കാരണമാകുന്ന ഭക്ഷണമാണ്. ഫാസ്റ്റ് ഫുഡിന്റെ അടിമകളായി മാറിയ ഒരു യുവതലമുറയെയാണ് നാം ഇന്ന് കാണുന്നത്.ഇങ്ങനെതന്നെ പോവുകയാണെങ്കിൽ അടുത്ത തലമുറക്ക് ഈ ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാകും. പോഷക ഗുണമുള്ള ഭക്ഷണം എന്താണെന്നു പോലും വരും തലമുറ അറിയാതെ പോകും .ലഹരിയേക്കാൾ മാരകമായ ഭക്ഷണ പദാർത്ഥങ്ങൾ സുലഭമായി ലഭിക്കുന്ന ഈ സ്മൂഹത്തിൽ പണ്ടുകാലത്തെ ഭക്ഷണത്തിന്റെ മഹിമ നഷ്ട്ടപെട്ടിരിക്കുന്നു.പണ്ടു കാലത്തെ ജനങ്ങൾ കൃഷി ചെയ്താണ് ജീവിച്ചിരുന്നത്.അത് ചെയ്യാനുള്ള ആരോഗ്യം അവർ കൈവരിച്ചത് അവരുടെ ഭക്ഷണരീതി കൊണ്ടാണ്.പണ്ടു കാലത്തെ ഭക്ഷണം എന്നു പറയുന്നത് കപ്പ,, ഇലക്കറികൾ കിഴങ്ങുവർഗങ്ങൾ എന്നിവയായിരുന്നു.പണ്ടു കാലത്തെ ഭക്ഷണരീതി കൊണ്ടു തന്നെ അവർക്ക് അസുഖവും ഉണ്ടായിരുന്നില്ല.എന്നാൽ ഈ തലമുറ തികച്ചും വിപരീതമാണ്. ജനിച്ചു വീഴുന്ന ശിശുവിനു പോലും രോഗങ്ങൾ പിടിപെടുകയാണ്.അതിനെല്ലാം കാരണം നാം ശീലമാക്കി വെച്ചിരിക്കുന്ന ഫാസ്റ്റ് ഫുഡാണ്.ഇപ്പോൾ നാം ചെയ്യുന്ന പല ദുശ്ശീലങ്ങൾക്കും ഫലം അനുഭവിക്കാൻ പോകുന്നത് വരും തലമുറയാണ്.ആ അവസ്ഥ നാം തന്നെയാണ് ക്ഷണിച്ചു വരുത്തുന്നത്.നാം ചെയ്യുന്ന കർമ്മങ്ങൾക്ക് ഫലം അനുഭവിക്കേണ്ടത് നാം തന്നെയാണ് .അല്ലാതെ നിരപരാധികളായ വരും തലമുറയല്ല. മഹാപ്രളയം വന്നപ്പോൾ ഒറ്റക്കെട്ടായി നിന്ന് അതിനെയെല്ലാം അതിജീവിച്ച നമ്മൾ ,ഇപ്പോൾ മറ്റൊരു മഹാമാരിക്കു മുന്നിൽ നിൽക്കുകയാണ് .ലോകത്തെ മുഴുവൻ വിറപ്പിച്ച കൊറോണ വൈറസിനെയും ഒറ്റക്കെട്ടായി നിന്ന് ഈ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യാം . കൊറേണയ്ക്കെതിരെ മുൻകരുതലെടുത്തതു പോലെ നല്ല നാളേക്കായി ,വരും തലമുറയ്ക്കു വേണ്ടി നമുക്ക് ഒരുമിക്കാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം