"സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/യഥാർത്ഥ ചങ്ങാതിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= യഥാർത്ഥ ചങ്ങാതിമാർ | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സ്ക്കൂൾ ഫോർ ദി ബൈന്റ് ആലുവ/അക്ഷരവൃക്ഷം/യഥാർത്ഥ ചങ്ങാതിമാർ എന്ന താൾ സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/യഥാർത്ഥ ചങ്ങാതിമാർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 39: | വരി 39: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} |
09:35, 9 ഡിസംബർ 2020-നു നിലവിലുള്ള രൂപം
യഥാർത്ഥ ചങ്ങാതിമാർ
പാവപ്പെട്ടവർ, പണക്കാർ എന്ന വ്യത്യാസമില്ലാതെ പരസ്പരം സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ചങ്ങാതിമാർ. ഈ കഥ നമ്മെ യഥാർത്ഥ സുഹൃത്തക്കളുടെ ബന്ധവും പരസ്പര സഹായവും പഠിപ്പിക്കുന്നു. ഒരു ഗ്രാമത്തിൽ പണക്കാർ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമുണ്ടായിരുന്നു. അവിടെ പഠിക്കാനുളള അതിയായ മോഹവുമായി ലക്ഷ്മി എന്ന ഒരു കുട്ടി വന്നു ചേർന്നു, അവൾ സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുളള ഒരു കുട്ടിയായിരുന്നു. അവളുടെ പിതാവ് അവൾക്ക് ഒരു വയസുളളപ്പോൾ മരണമടഞ്ഞു. അവളുടെ അമ്മ വളരെ കഷ്ടപ്പെട്ടാണ് അവളെ പഠിപ്പിക്കുന്നതും. അന്യവീടുകളിൽ അടുക്കളപ്പണി ചെയ്താണ് അവൾക്ക് ഭക്ഷണത്തിനും ഫീസിനുമുളള കാശുണ്ടാക്കുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ സ്കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ അവളുടെ അമ്മ പെട്ടെന്ന് തല കറങ്ങി വീണു. അവർക്ക് ജോലിക്ക് പോവാൻ സാധിക്കാതെയായി. സ്കൂളിലെ ഫീസടയ്ക്കാനുളള സമയമായി. പക്ഷെ അവൾക്കതിന് സാധിച്ചില്ല. സ്കൂൾ അധികൃതർ ഒരാഴ്ചത്തെ സമയം അനുവദിച്ചു. അതിനുളളിൽ ഫീസടച്ചില്ലെങ്കിൽ അവളെ പുറത്താക്കുമെന്നും പറഞ്ഞു. ലക്ഷ്മിക്ക് വിഷമമായി. ഒരാഴ്ചക്കുള്ളിൽ എവിടെനിന്ന് പണമുണ്ടാക്കാനാണ്? അവൾ ഒററക്ക് ഒരിടത്തിരുന്ന് കരയുവാൻ തുടങ്ങി. അപ്പോൾ ഒരു കൈ അവളുടെ തോളത്ത് തൊട്ടു. തല ഉയർത്തി നോക്കിയപ്പോൾ തന്റെ തന്നെ ക്ലാസിൽ പഠിക്കുന്ന തന്റെ അയൽവാസിയായ സ്വപ്ന. അവൾ ഒരു പണക്കാരിയായിരുന്നു. എന്നാൽ അതിന്റെ യാതൊരു ഭാവവും ഇല്ലായിരുന്നു. അവളും ലക്ഷ്മിയും നല്ല കൂട്ടുകാരായിരുന്നു. അവരുടെ കൂട്ടുകെട്ട് കണ്ട പണക്കാരിയായ മറ്റൊരു കൂട്ടുകാരി "സ്വപ്നേ പണക്കാർ പണക്കാരോടല്ലെ കൂട്ടുകൂടേണ്ടത്. പാവങ്ങളോടല്ലല്ലോ? ഇവളെ ആർക്കും ഇഷ്ടമല്ലാത്ത കുട്ടിയാണ്. അവളോട് എന്തിനാണ് കൂട്ടുകൂടാൻ പോകുന്നത്. വേറെ എത്ര കുട്ടികളുണ്ട് സ്കൂളിൽ? നീ എന്തിനാ ഇവളെ ഇത്ര സ്നേഹിക്കുന്നത്? നിനക്ക് കൂട്ടുകൂടാൻ വേറെ എത്ര കുട്ടികളുണ്ട് ഈ സ്കൂളിൽ? “ അപ്പോൾ സ്വപ്ന പറഞ്ഞു. “എനിക്ക് അങ്ങനത്തെ വ്യത്യാസങ്ങളൊന്നുമില്ല. ഞങ്ങൾക്ക് പണമുണ്ടെങ്കിലും ഞങ്ങളത് മററുളളവരുമായി പങ്കിടും. അപ്പോൾ എന്തുകൊണ്ട് അതെനിക്ക് ലക്ഷ്മിയുമായി പങ്കിട്ടുകൂടാ. സുഹൃത്ബന്ധം ഏററവും വലുതാണ്.” അപ്പോൾ മറ്റെ കുട്ടി "നീ ലക്ഷ്മിയെ ഇത്രയധികം സ്നേഹിക്കുന്നുണ്ടല്ലോ? ഒരു ദിവസം അവൾ മറ്റൊരാളെ കൂട്ടുകിട്ടിയാൽ അവളുടെ കൂടെ പോകില്ലേ?” അപ്പോൾ സ്വപ്ന പറഞ്ഞു. "ലക്ഷ്മി ഒരിക്കലും അങ്ങനെ ചെയ്യില്ല. ഒരു പക്ഷെ അങ്ങനെ സംഭവിച്ചാലും ഞാനവളെ സഹായിച്ചു കൊണ്ടിരിക്കും. " അതു കേട്ട് ലജ്ജിച്ചു തലതാഴ്ത്തി നടന്നുപോയി.ലക്ഷ്മിയെ സ്കൂളിൽ നിന്ന് പറഞ്ഞുവിടുന്നതിന്റെ തലേ ദിവസം ഒരു സംഭവമുണ്ടായി. ലക്ഷ്മിയും സ്വപ്നയും പതിവുപോലെ വൈകുന്നേരം ഒത്തുകൂടി.”നാളെ മുതൽ ഞാൻ സ്കൂളിൽ ഉണ്ടാവില്ല. എന്റെ അമ്മക്ക് സുഖമാവാതെ ഞാൻ എങ്ങനെ ഫീസടക്കും. സാറെന്നെ പറഞ്ഞുവിടും. എനിക്ക് പഠിക്കാനുള്ള ഭാഗ്യമില്ല. നീ എത്ര ഭാഗ്യവതിയാണ് സ്വപ്നേ. നിന്റെ അച്ഛൻ നിനക്ക് ആവശ്യമുളളതെല്ലാം തരുന്നില്ലേ? എനിക്കും അച്ഛനുണ്ടായിരുന്നെങ്കിൽ. അവൾ വിങ്ങി വിങ്ങി കരഞ്ഞു.അതു കണ്ടപ്പോൾ സ്വപ്നക്കും സങ്കമായി. രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൾ അമ്മയോടു പറഞ്ഞു. “അമ്മേ നമ്മുക്ക് എന്തുകൊണ്ട് ലക്ഷ്മിയെ സഹായിച്ചുകൂടാ. ഫീസടക്കാൻ സാധിക്കാത്തതിനാൽ അവളെ നാളെ സ്കൂളിൽ നിന്നും പറഞ്ഞു വിടും. അവൾക്കതു വലിയ സങ്കടമാകും.” അപ്പോൾ അമ്മ പറഞ്ഞു. “ശരിയാ മോളെ, ഞാനുമത് ആലോചിക്കാതിരുന്നില്ല. അവളുടെ അമ്മ എനിക്കും വളരെ സഹായിയായിരുന്നു. ഇപ്പോൾ ജോലി യില്ലാതെയിരിക്കയല്ലേ? നമുക്ക് ദൈവം ആവശ്യത്തിലധികം പണം തന്നിട്ടുണ്ട്. നമ്മുക്ക് അവളെയും കുടുംബത്തെയും സഹായിക്കാം. നാളെത്തന്നെ അവളുടെ ഫീസടക്കാം.” പിറ്റേന്ന് രാവിലെ അമ്മ അവരോട് പറഞ്ഞു. “മക്കളെ ഇന്ന് നിങ്ങൾ തനിയെ പോകണ്ട. ഞാനുംകൂടി വന്ന് സാറിനോട് സംസാരിക്കാം. അവർ സ്കൂളിലെത്തി.ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്ന് ഫീസടച്ചു. എന്നിട്ട് അവർ സാറിനോട് പറഞ്ഞു. “ഇനി മുതൽ എല്ലാ മാസവും ലക്ഷ്മിയുടെ ഫീസ് ഞാനടച്ചുകൊളളാം. ഇവൾക്ക് എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി.” അവൾ നിറകണ്ണുകളോടെ ആ അമ്മയെ തൊഴുതു. അമ്മ അവളെ കെട്ടിപ്പിടിച്ചു പറഞ്ഞു. “മോളെ നീയും സ്വപ്നയും എനിക്ക് ഒരുപോലെയാ.” ദിവസങ്ങൾ കടന്നുപോയി. ഇന്നവൾ അധ്യാപകർക്കും കുട്ടികൾക്കും പ്രിയപ്പെട്ടവളാണ്. ഏറ്റവും മിടുക്കിയാണവൾ. കാലം കടന്നുപോയി. സ്നപ്നയുടെ വീട്ടുകാരുടെ കാരുണ്യം കൊണ്ട് പഠിച്ച അവൾ ഇന്ന് അതേ ജില്ലയുടെ ഭരണാധികാരിയായി സ്ഥാനമേൽക്കുകയാണ്. ഇതിന് സാക്ഷിയാകുവാൻ അവളുടെ അമ്മയും സ്വപ്നയുടെ കുടുംബവും എത്തിച്ചേർന്നിട്ടുണ്ട്. നന്മയുടെ പ്രതീകങ്ങളായ ആ ഉറ്റ സുഹൃത്തുക്കളുടെ കഥ ഇവിടെ പൂർണമാകുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 12/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 09/ 12/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ