"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/എൻെറ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻെറ കേരളം | color= 5 }} <P> കേരളം എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/എൻെറ കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color= 1
| color= 1
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എൻെറ കേരളം

കേരളം എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സുകളിലേക്ക് ഓടിവരുന്നത് ഗ്രാമീണ ഭംഗിയും കലകളും കായലുകളും പുഴകളും തോടുകളും എല്ലാമുള്ള ഒരു നൻമയാർന്ന കൊച്ചു കേരളമാണ്. എന്നാലിന്ന് നമ്മുടെ കൊച്ചു കേരളം വികസനപാതയിലൂടെ ദിക്കറിയാതെ സഞ്ചരിക്കുകയാണ്. വർദ്ധിച്ചു കൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങൾ നമ്മുടെ കേരളത്തിൻെറ നില ആകെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു.

കേരളത്തിൻെറ ഗ്രാമീണതയെ കീറിമുറിച്ചു കൊണ്ടാണ് മനുഷ്യൻ തൻെറ സാമ്രാജ്യം കെട്ടിപടുക്കുന്നത്. ദൈവം നമുക്ക് ദാനമായി തന്ന പലതിനേയും നമ്മൾ സ്വാർത്ഥത കൊണ്ട് നശിപ്പിച്ചു. തണലേകുന്ന ഹരിതലോകം നാം വെട്ടിനശിപ്പിച്ചു.വേണ്ടാത്ത വസ്തുക്കൾ നിക്ഷേപിക്കുന്ന ഇടമാക്കി നമ്മൾ തെളിനീരുറവ നശിപ്പിച്ചു. പുഴകളൊഴുകും വഴികളെല്ലാം നമ്മൾ അടച്ചു.നിരാലംബരായ കു‍ഞ്ഞുമക്കളെ കൊന്നൊടുക്കി. ഇന്ന് മഴക്ക് പഴയ താളമില്ല... വയലെന്തെന്ന് പുതുതലമുറയ്ക്ക് അറിയില്ല.

തിരക്കേറിയ ജീവിതങ്ങൾ ...മനുഷ്യർ പണത്തിനായുള്ള ഓട്ടത്തിലാണ്.അവിടെ ബന്ധങ്ങൾക്ക് വിലയില്ലാതായി...സ്നേഹത്തിന് മൂല്യമില്ലാതായി. വികസനത്തിൻെറ പേരിലുള്ള മനുഷ്യരുടെ ആർത്തി ഇനിയും മാറിയില്ലെങ്കിൽനരും തലമുറകൾക്ക് കേരളം പുസ്തകത്താളുകളിൽ നിന്നും വായിച്ചറിയേണ്ടിവരും.പ്രളയവും നിപ്പയും കൊറോണയുമെല്ലാം പ്രകൃതി നമുക്കു നൽകുന്ന മുന്നറിയുപ്പുകളാണ്.ലോകം മുഴുവൻ ചൂഷണം ചെയ്തു തിന്നുന്ന നമുക്കിതൊരു പാഠമാണ്....അതിലേറെ ഒരു മുന്നറിയിപ്പു കൂടിയാണ്.

ശിഖ V
IV A എ.എം എൽ.പി സ്കൂൾ ചെരക്കാപറമ്പ ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം