"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:




അന്ന് രാത്രി വിമാനത്തിന്റെ ഇരമ്പൽ ശ്രവിച്ചാണ് ഗ്രാമവാവികളുറങ്ങിയത്.ആ രാത്രി അവനേറെ അസ്സഹനീയമായിരുന്നു. സന്തോഷപ്പുലരി പോലും അവന്  
അന്ന് രാത്രി വിമാനത്തിന്റെ ഇരമ്പൽ ശ്രവിച്ചാണ് ഗ്രാമവാസികളുറങ്ങിയത്.ആ രാത്രി അവനേറെ അസ്സഹനീയമായിരുന്നു. സന്തോഷപ്പുലരി പോലും അവന്  
സങ്കടാസ്തമയമായി.അങ്ങനെ ഒരു ദിവസം നിരുത്സാഹത്തോടെ നഷ്ടങ്ങളെയോർത്താണവൻ പള്ളിക്കൂടത്തിലേക്കു നീങ്ങിയത്. അപ്പോഴാണത് സംഭവിച്ചത് രാമനതാ റിക്ഷാ വണ്ടി തട്ടി ചുടു ചോരയിൽ കുളിച്ചു കിടന്നു പ്രാണനു വേണ്ടി പിടയുന്നു. അവന്റെ ഓരോ ജീവശ്വാസവും പഴയ ഗ്രാമ പരിസ്ഥിതിയുടെ ഓർമ്മയിൽ ലയിപ്പിച്ചു. അവനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആ കുഞ്ഞു ജീവനറ്റിരുന്നു. ആ ഗ്രാമ ഹൃദയത്തിന്റെ അന്ത്യത്തോടെ ആ ഗ്രാമ സ്നേഹിയുടെ അന്ത്യവും ബാക്കിയായി. "ഇന്നലെ വരെ ശാന്തമാകുറങ്ങിയ ആ ഗ്രാമവാസികളിൽ വിമാനത്തിന്റെ ഇരമ്പലോടൊപ്പം ആ പ്രകൃതി സ്നേഹിയുടെ തേങ്ങൽ, പ്രകൃതിയുടെ രോദനം പ്രതിധ്വനിയായുർന്നു."
സങ്കടാസ്തമയമായി.അങ്ങനെ ഒരു ദിവസം നിരുത്സാഹത്തോടെ നഷ്ടങ്ങളെയോർത്താണവൻ പള്ളിക്കൂടത്തിലേക്കു നീങ്ങിയത്. അപ്പോഴാണത് സംഭവിച്ചത് രാമനതാ റിക്ഷാ വണ്ടി തട്ടി ചുടു ചോരയിൽ കുളിച്ചു കിടന്നു പ്രാണനു വേണ്ടി പിടയുന്നു. അവന്റെ ഓരോ ജീവശ്വാസവും പഴയ ഗ്രാമ പരിസ്ഥിതിയുടെ ഓർമ്മയിൽ ലയിപ്പിച്ചു. അവനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആ കുഞ്ഞു ജീവനറ്റിരുന്നു. ആ ഗ്രാമ ഹൃദയത്തിന്റെ അന്ത്യത്തോടെ ആ ഗ്രാമ സ്നേഹിയുടെ അന്ത്യവും ബാക്കിയായി. "ഇന്നലെ വരെ ശാന്തമാകുറങ്ങിയ ആ ഗ്രാമവാസികളിൽ വിമാനത്തിന്റെ ഇരമ്പലോടൊപ്പം ആ പ്രകൃതി സ്നേഹിയുടെ തേങ്ങൽ, പ്രകൃതിയുടെ രോദനം പ്രതിധ്വനിയായുർന്നു."


വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

20:35, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ രോദനം


അന്ന് ആ ഗ്രാമം ആനന്ദങ്ങളുടെ സഹവാസ സ്ഥലമായിരുന്നു. വിശാലമായ ആ ഗ്രാമത്തിൽ സഹകരണത്തിന്റെയും സ്വസ്ഥതയുടെയും കാലമായിരുന്നു. മതിലുകളില്ലാത്ത സ്നേഹമായിരുന്നു അവരുടെ സന്തോഷം. ആ സ്വച്ഛമായ ഗ്രാമാന്തരീക്ഷത്തിന്റെ ഒരു കോണിൽ ജീവിച്ചിരുന്ന ഒരു കർഷക കുടുംബമായിരുന്നു രാമന്റേത്. അവർ കൃഷി ചെയ്തായിരുന്നു ജീവിച്ചിരുന്നത്. അത് കൊണ്ട് തന്നെ അതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനമായിരുന്നു അവർക്കുണ്ടായിരുന്നത്. ഗ്രാമവാസികളിൽ നിന്നും ഏറ്റവും ദാരിദ്ര്യമേറിയ കുടുംബമായിരുന്നു രാമന്റേത്.ഈ ദുരിതത്തിന്റെയും ദു:ഖത്തിന്റെയും നടുവിൽ അവനാനന്ദിക്കാൻ ആ ഗ്രാമ ഹൃദയത്തിന്റെ ചുറ്റുപാടുകളായിരുന്നു ശേഷിച്ചിരുന്നത്. അവന്റെ കഷ്ടപ്പാടുകൾക്കും പട്ടിണികൾക്കും സാക്ഷിയായ ആ ഗ്രാമം അവന്റെ മിഴിയിൽ ഒരു സ്വർഗ്ഗമായിരുന്നു. ഗ്രാമത്തിലെ ഒരു കൊച്ചു പള്ളിക്കൂടത്തിലായിരുന്നു അവന്റെ വിദ്യാഭ്യാസം. പള്ളിക്കൂടത്തിൽ പോയിട്ടു വന്നാൽ തന്റെ ഓലമേഞ്ഞ കുടിലിൽ അടഞ്ഞുകിടക്കുകയായിരുന്നില്ല അവൻ അതിരുകളില്ലാത്ത സംഗീത ശ്രുതിയിൽ മയങ്ങുക യായിരുന്നു. പ്രകൃതിയോടുള്ള സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു രാമൻ.ധനമായിരുന്നില്ല അവന്റെ സമ്പത്ത് മറിച്ച് പ്രകൃതിയും സഹജീവികളായ മനുഷരും ജീവജാലങ്ങളുമാണ് അവന്റെ സമ്പത്തും സന്തോഷവും.


രാവുകളിൽ പോലും നിലാവിന്റെ പൂങ്കുളിരേകുന്ന പാൽ പുഞ്ചിരിയേറ്റായിരുന്നു അവൻ നിദ്രയിലാഴുന്നത്.പ്രഭാതം അവന് കുളിരായിരുന്നു. മദ്ധ്യാഹ്നം വിദ്യാലയത്തിൽ കഴിച്ചുകൂട്ടുന്ന അവന് തിടുക്കമായിരുന്നു സായാഹ്നത്തിന്റെ സുരഭില തോളിലേറി സഞ്ചരിക്കാൻ. മനുഷ്യമനസ്സു മാത്രമല്ല അവനോട് സഹകരിച്ചത് മറിച്ച് ജീവജാലങ്ങൾക്കും അവൻ പ്രിയങ്കരനായിരുന്നു.


എല്ലാ ദിവസത്തെയും പോലെ പുലരിയിൽ അവൻ നിദ്രയിൽ നിന്ന് നല്ല സ്വപ്‌നങ്ങളുമായ് ഉണർന്നു.പ്രതീക്ഷകളുടെ വാനങ്ങളിലേറിക്കൊണ്ടവൻ പള്ളിക്കൂടത്തിലേക്കു പോയി. സമയം ഇലകൾ പോലെ അറ്റു വീണു അങ്ങനെ ആ ദിവസത്തിന്റെ സായാഹ്നമടുത്തു വന്നു. സായാഹ്ന രാഗത്തിന്റെ തിമിർപ്പിൽ പ്രകൃതിയോടാർത്തുല്ലസിക്കാൻ അവനോടിയാണ് വന്നത്. പൊട്ടക്കുളത്തിൽ മുങ്ങാൻ, വൃക്ഷത്തിലേറാൻ, പക്ഷികളോട് കഥ പറയാൻ, പാടത്തിലോടി പാട്ടു പാടാൻ അവനന്നോടിയാണ് വന്നത്.സന്തോഷ പ്യുലരിയുടെ നടുവിൽ സൂര്യൻ അസ്തമിച്ചതു പോലെ, അവന്റെ കണ്ണുനീർ ധാരയായൊഴുകി.തന്റെ കുടിലിനെ ആറുവരിപ്പാത കാറ്റിൽപ്പറത്തിമിരിക്കുന്നു. അപ്പോൾ അവൻ പാടത്തിലേക്കോടി. അപ്പോഴേക്കും ഫാറ്റ് നിർമ്മാണത്തിന്നായി ചിലർ ആ സ്ഥലം കൈയsക്കിയിരുന്നു. കുറച്ച് പേർ പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് എന്തോ ഗൗരവമായി സംസാരിക്കുന്നത് അവന് ഒരു മുരൾച്ചയായാണ് തോന്നിയത്.


"തന്റെ ലോകത്തെ അവർ കാർന്നു തിന്നുകയാണോ?" അവൻ വിതുമ്പി.സഹകരണത്തിന്റെ കരങ്ങളാൽ കൈകോർത്ത ഗ്രാമവാസികളിൽ സങ്കടത്തിന്റെ കൂറ്റൻ മതിലുകൾ ഉയർന്നു വന്നു.നഗര നിർമ്മാണത്തിന്റെ മുന്നോടിയായ ഫ്ലാറ്റ് നിർമ്മാണത്തിനും മറ്റുമായി അവർ അവരുടെ ജീവിതവും ജീവനു തുല്യം സ്നേഹിക്കുന്ന പ്രകൃതിയേകും ബലിയർപ്പിച്ചു.


അന്ന് രാത്രി വിമാനത്തിന്റെ ഇരമ്പൽ ശ്രവിച്ചാണ് ഗ്രാമവാസികളുറങ്ങിയത്.ആ രാത്രി അവനേറെ അസ്സഹനീയമായിരുന്നു. സന്തോഷപ്പുലരി പോലും അവന് സങ്കടാസ്തമയമായി.അങ്ങനെ ഒരു ദിവസം നിരുത്സാഹത്തോടെ നഷ്ടങ്ങളെയോർത്താണവൻ പള്ളിക്കൂടത്തിലേക്കു നീങ്ങിയത്. അപ്പോഴാണത് സംഭവിച്ചത് രാമനതാ റിക്ഷാ വണ്ടി തട്ടി ചുടു ചോരയിൽ കുളിച്ചു കിടന്നു പ്രാണനു വേണ്ടി പിടയുന്നു. അവന്റെ ഓരോ ജീവശ്വാസവും പഴയ ഗ്രാമ പരിസ്ഥിതിയുടെ ഓർമ്മയിൽ ലയിപ്പിച്ചു. അവനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആ കുഞ്ഞു ജീവനറ്റിരുന്നു. ആ ഗ്രാമ ഹൃദയത്തിന്റെ അന്ത്യത്തോടെ ആ ഗ്രാമ സ്നേഹിയുടെ അന്ത്യവും ബാക്കിയായി. "ഇന്നലെ വരെ ശാന്തമാകുറങ്ങിയ ആ ഗ്രാമവാസികളിൽ വിമാനത്തിന്റെ ഇരമ്പലോടൊപ്പം ആ പ്രകൃതി സ്നേഹിയുടെ തേങ്ങൽ, പ്രകൃതിയുടെ രോദനം പ്രതിധ്വനിയായുർന്നു."

സൈറ.എൻ.ബാബു
7 D സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ