"എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/ചേന ചേട്ടനും തക്കാളി സുന്ദരികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചേന ചേട്ടനും തക്കാളി സുന്ദരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കഥ}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ചേന ചേട്ടനും തക്കാളി സുന്ദരികളും

മാരിമുത്തുവിന്റെ കടയിൽ രണ്ടു കുട്ടകൾ ഉണ്ടായിരുന്നു.ഒരു കുട്ടയിൽ നിറയെ തുടുതുടുത്ത ചുവന്ന തക്കാളികളും മറ്റേ കുട്ടയിൽ ഒരു വലിയ ചേനയും . ചുവന്നു തുടുത്ത തക്കാളി സുന്ദരികൾക്ക് വലിയ അഹങ്കാരമായിരുന്നു . തങ്ങളാണ് ലോകത്തിലെ ഏറ്റവും നല്ല സുന്ദരികൾ എന്ന ഭാവമായിരുന്നു . തക്കാളികൾ കുട്ടയിൽ കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു കളിച്ചു.തക്കാളി സുന്ദരികൾക്ക് ചേന ചേട്ടനെ തീരെ പിടിച്ചില്ല .അവർ തമ്മിൽ തമ്മിൽ കുശുകുശുത്തു "ഛെ ഈ ചൊറിയൻ ചേന ചേട്ടനെ കാണാൻ ഒട്ടും ചന്തമില്ല ,ദേഹം മുഴുവൻ മണ്ണ് പുരണ്ടിരിക്കുന്നു.ചേനചേട്ടന് അല്പം നീങ്ങിയിരുന്നു കൂടെ?" ഇത് കേട്ട ചേനച്ചേട്ടന് സങ്കടമായി "എന്തിനാണ് എന്നെ ഈ തക്കാളി സഹോദരിമാർ വെറുതെ കളിയാക്കുന്നത് ?"പക്ഷെ ചേനച്ചേട്ടൻ ഒന്നും പറയാതെ മിണ്ടാതിരുന്നതേയുള്ളു.തക്കാളികൾ തുള്ളി കളിച്ചു പാടി <

"ചൊറിയാൻ ചേനേ കരിഞ്ചേനേ
<
നിന്നെ കാണാൻ രസമില്ലേ
<
ആളുകളെല്ലാം ഞങ്ങളെ പുഞ്ചിരി തൂകി
<
മെല്ലെയെടുപ്പത് കണ്ടില്ലേ "

<
കടയിൽ ആളുകൾ വന്ന് തക്കാളികൾ വാങ്ങി പോകുന്നത് കണ്ട് തക്കാളി സുന്ദരികൾക്ക് ഉശിര് കൂടി .കുറച്ചു കഴിഞ്ഞു കടക്കാരൻ മാരിമുത്തു ഒരു വലിയ കുമ്പളങ്ങ കൊണ്ട് വന്ന് തക്കാളി കൂടയിൽ ചാരി വെച്ചു "ഹാവൂ അയ്യോ ഞങ്ങളെ ഈ കുമ്പളങ്ങ ഞെക്കികൊല്ലുന്നേ !"തക്കാളികൾ നിലവിളിച്ചു .നിലവിളി കേട്ടു ചേനച്ചേട്ടൻ നോക്കി "ങേ തക്കാളികൾ അപകടത്തിൽ ആണല്ലോ അവരെ രക്ഷിക്കണം !"ചേന മെല്ലെ കുമ്പളങ്ങയെ തട്ടി നീക്കി.അങ്ങനെ തക്കാളികളെ രക്ഷിച്ചു .തങ്ങളെ രക്ഷിച്ച ചേനചേട്ടനോട് അവർ നന്ദി പറഞ്ഞു.ആപത്തിൽ രക്ഷിച്ച ചേനചേട്ടനോട് അവർ ക്ഷമ ചോദിച്ചു .പിനീടൊരിക്കലും തക്കാളികൾ ചേനയെ കളിയാക്കിയില്ല

സ്മിജ എസ്
5 B എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ