"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ മലിനീകരണം ഒരു ചെറു ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

12:52, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം- എൻെറ വീട്ടിൽ


പരിസര മലിനീകരണത്തെ പറ്റി പ്രസംഗിച്ചു നടക്കുന്നവർ പോലും സ്വന്തം വീട്ടിലെ മലിനീകരണത്തെ പറ്റി ചിന്തിക്കാറില്ല.കേരളത്തിൽ പണിയുന്ന വീടുകൾക്കെല്ലാം വലിയ ജനാലകൾ ഉണ്ടായിരിക്കും. വായുസഞ്ചാരം ഉറപ്പാക്കുന്ന തരത്തിൽ ആയിരിക്കും അവയുടെ സ്ഥാനം.എന്നാൽ കേരളത്തിലെ ബഹു ഭൂരിപക്ഷം വീടുകളിലും ഇപ്പോൾ പകൽ പോലും ജനാലകളും വാതിലുകളും തുറക്കാറില്ല. തുറന്നാൽ പിന്നെ അടക്കണ്ടെ.?. അതാണ് മിക്ക വീടുകളിലും എപ്പോഴും മലിനമായ വായു നിറഞ്ഞിരിക്കാൻ കാരണം.അത് മൂലം അലർജി, ശ്വാസം മുട്ട് എന്നി രോഗം പിടി പെടാൻ കാരണമാവുന്നു, എല്ലാ വീടുകളിലും ജനാലകളും വാതിലുകളും തുറന്നിട്ട്‌ വായു സഞ്ചാരം ഉറപ്പാക്കണം.
       എല്ലാ വീടുകളിലും കുട്ടികളെ വ്യക്തി ശുചിത്വം, പരിസരം വൃത്തിയാക്കൽ ഇവയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കണം.വൃത്തി യുടെ കാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കണം,.തുണി അലക്കൽ, വീട് വൃത്തിയാക്കൽ, ഇങ്ങനെ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ അന്ന് തന്നെ ചെയ്യുക, നമ്മുടെ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കണം, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കത്തിക്കുന്നതു കാൻസർ രോഗം വരാൻ കാരണമാവുന്നു.
     വീട്ടിനുള്ളിലെ ഫ്രിഡ്ജിന് അടിയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെ ന്ന് ഉറപ്പ് വരുത്തണം. വെള്ളം കെട്ടി നിന്നാൽ കൊതുക് വളരാൻ സാധ്യത ഉണ്ട്. വെള്ളം കെട്ടി നിൽക്കുന്നതു കൊതുക് ജന്യരോഗമായ ഡെങ്കി പനിക്ക് കാരണമാവുന്നു, കൊതുക് വ്യാപനം തടയുന്നതിന് ചിരട്ട, കാലി പാത്രങ്ങൾ, അടപ്പുകൾ, ടയറുകൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നതു ഒഴിവാക്കണം.

 

ഇർഫാൻ .എൻ
9 I ക്രിസ്തുരാജ് എച്ച്.എസ്.എസ്.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം