"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/ത്യാഗത്തിന്റെ പ്രതീകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ത്യാഗത്തിന്റെ പ്രതീകം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കഥ}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ത്യാഗത്തിന്റെ പ്രതീകം

നാളുകളായി കുടുംബത്തെ കാണാനുള്ള അതിയായ ആഗ്രഹത്തോടെ നീറി നീറി യായിരുന്നു സേതു തന്റെ ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്. നാട്ടിൻപുറത്തെ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു അവൻ ജനിച്ച് വളർന്നത്.ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയതാണ് അവനേയും അനുജത്തിയെയും വളർത്തി വലുതാക്കാൻ അവരുടെ അമ്മ വളരെയേറെ കഷ്ട്ടപെട്ടിരുന്നു. എന്നിട്ടും അവനെ പഠിപ്പിച്ച് ഒരു ഡോക്ടർ ആക്കി . അവൻ ജനങ്ങൾക്ക് സേവനം ചെയ്തു വേണം ജീവിക്കണമെന്ന് അവർക്ക് നിർബന്ധം ആയിരുന്നു. എന്നൽ അതിനായി അവന് അവന്റെ കുടുംബത്തെ പിരിയേണ്ടി വന്നു.

                   

  വൈകാതെ അവന് അമേരിക്കയിൽ ജോലി ലഭിച്ചു അമ്മയെയും സഹോദരിയെയും കണ്ടിട്ട് ഇപ്പൊൾ കുറേ വർഷങ്ങൾ ആയി . അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി നാട്ടിൽ നിന്നുമൊരു ഫോൺ കോൾ സേതുവിനെ തേടി എത്തി . ആ വാർത്ത അത്ര സുഖകരം ആയിരുന്നില്ല . സേതുവിന്റെ അമ്മയെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു  . മകനെ കാണണമെന്ന് ആ അമ്മ അതിയായി ആഗ്രഹിച്ചിരുന്നു.  വിവരം അറിഞ്ഞപ്പോൾ സേതുവിന് സഹിക്കാൻ ആയില്ല അവൻ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

                   

  എന്നൽ ആ സമയത്താണ് ലോകത്തെയാകെ നടുക്കിയ കോവിഡ് 19 എന്നഅ മഹാമാരി അമേരിക്കയിൽ രൂക്ഷം ആകുന്നത് . അവനു തന്റെ ജോലിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആയില്ല . അപ്പോഴും ആശുപത്രിയിൽ കഴിയുന്ന സേതുവിന്റെ അമ്മ പറഞ്ഞത് ഇങ്ങനെയാണ് "അവനെ ബുദ്ധിമുട്ടിക്കരുത്.......അവന്

                     

അവന് വല്ലാത്ത വിഷമം തോന്നി. നെഞ്ച് പിളർന്ന് പോകുന്നപോലെയുള്ള തോന്നൽ . എന്നിട്ടും തന്റെ അമ്മയുടെ ആഗ്രഹം നിറവേറ്റാൻ ആയി അവൻ അവിടെത്തന്നെ തുടർന്നു . അപ്പോൾ അമേരിക്കയിൽ രോഗബാധ ഏറിവന്നിരുന്നു . സേതു ഉത്തരവാദിത്തത്തോടെ ജോലിയിൽ വ്യാപ്യതനായി . അവൻ അവിടെ ജോലി ചെയ്യുമ്പോൾ അവന്റെ അമ്മ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയായിരുന്നൂ. അങ്ങനെ അടുത്ത ദിവസം സേതുവിന് നാട്ടിൽ നിന്ന് മറ്റൊരു ഫോൺകോൾ വന്നു . അവന്റെ അമ്മ മരിച്ചു പോയി. അവസാനമായി അമ്മയെ ഒരു നോക്കു കാണാൻ അവൻ ആശിച്ചു. എന്നൽ മരണത്തിന് തൊട്ടുമുൻപ് അവന്റെ അമ്മ പറഞ്ഞിരുന്നു , " ഞാൻ മരിച്ചാലും സേതുവിനോട് ഇങ്ങോട്ട് വരാൻ പറയരുത് . അത് അവന്റെ ജോലിയെ തടസപ്പെടുത്തും . രോഗികൾക്ക് അവനാണ് ആശ്രയം ".  ആ അമ്മയുടെ ആശീർവാദകിരണങ്ങൾ എന്നും അവനെ മുന്നോട്ട് നയിച്ചു........ 

ANJANA P BIJU
IX A എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ കൈനടി  
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ