"പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതിസംരക്ഷണം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:37, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിസംരക്ഷണം

പാഠപുസ്തകത്തിൽ നിന്നും അനുഭവങ്ങളിൽ നിന്നും വായിച്ചുംവരച്ചും പഠിച്ചും എഴുതിയും നാം മനസ്സിലാക്കിയ ഒരു കാര്യമുണ്ട് ...നമ്മുടെ പ്രകൃതി നമ്മുടെ പരിസ്ഥിതി സുന്ദരമാണെന്ന് പച്ച പുതച്ചു കിടക്കുന്ന നെൽപ്പാടങ്ങളും തലയുയർത്തിനിൽക്കുന്ന കുന്നുകളും മലകളും കുളിരേകുന്ന പുഴകളും സസ്യലതാദികളും ജീവജാലങ്ങളും നിറഞ്ഞ നമ്മുടെ പ്രകൃതി ദൈവത്തിന്റെസ്വന്തം നാട്ടിലെ ദൈവീകത നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം തലമുറകൾ കൈമാറി കൈമാറി നമ്മളുടെ കരങ്ങളിൽ . നിലനിർത്താൻ നമുക്ക് സാധിക്കുന്നുണ്ടോ ? എന്ന ചോദ്യത്തിൽ നിന്ന് ആകട്ടെ പരിസ്ഥിതി സംരക്ഷണം എന്ന കാലികപ്രസക്തമായ വിഷയത്തിലേക്കുള്ള ചുവടുവെപ്പ്. ഒരുപാട് മാറിയ കാലഘട്ടത്തിൽ വ്യക്തികളുംഅവന്റെ ചിന്തകളും സമൂഹവും ഒക്കെ ഒരുപാട് മാറാൻ ശ്രമിക്കുമ്പോൾ വികസനം എന്ന പേരും പറഞ്ഞു ഈ പ്രകൃതിയുടെ മാറുപിളർക്കുന്ന കാഴ്ചകൾ അനുദിനം നാം കാണുന്നു. ദിനം തോറും ഉയർന്നുപൊങ്ങുന്ന കെട്ടിടങ്ങൾക്കു വേണ്ടി അവയുടെനിലവാരത്തിനു വേണ്ടിമുറിവേൽപ്പിക്ക പെടുന്നതുംഇല്ലാതാക്കുന്നതും നമ്മുടെ പ്രകൃതി തന്നെയാണ് ...ഓരോ ജൂൺ അഞ്ചിനും മാത്രം പ്രകൃതിയെ ഓർക്കുകയും പരിസ്ഥിതി സംരക്ഷണംഎന്നാൽ മരം നടൽ മാത്രം ആകുകയും ചെയ്യുന്ന ഇന്ന് ഈ കാലഘട്ടത്തിൽ കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യുവാൻ സാധിക്കും സുഗതകുമാരി പാടിയതുപോലെ " ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി ഒരു തൈ നടാം കൊച്ചു മക്കൾക്കുവേണ്ടി ഒരു തൈ നടാംനൂറു കിളികൾക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി" പിഞ്ചു കരങ്ങൾക്കൊണ്ട് നല്ല നാളെക്കായി തൈ വെച്ചു തന്നെ തുടങ്ങാൻ നമുക്ക് സാധിക്കണം. അങ്ങനെ അവയെ പരിപാലിച്ചു വളർത്തി എടുക്കുമ്പോൾ , നാമും നമ്മുടെ ചിന്തകളും അതോടൊപ്പം വളരുന്നു.പിഞ്ചു കരങ്ങൾ കൊണ്ട് പച്ചപ്പിന്റെ നവ- നാളുകളെ , വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ .മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞു "പറക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഓടുക. ഓടാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നടക്കുക.നടക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഇഴയുക. പക്ഷേ നിങ്ങൾ എന്തു ചെയ്താലും നീക്കം മുന്നോട്ട് തന്നെയാകട്ടെ .പരിസ്ഥിതിയുടെ നല്ല നാളെകളെ സ്വപ്നം കണ്ടുകൊണ്ട് കൊണ്ട് യാത്ര തുടരാം നമുക്ക്

ആൻസലീന ആൻസൻ
4 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം