"ജി.എൽ.പി.എസ്. തോട്ടുപൊയിൽ/അക്ഷരവൃക്ഷം/ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കഥ}}

09:58, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ഡൗൺ

ഒരു ദിവസം പതിവുപോലെ അച്ഛന്റെ കൂടെ അങ്ങാടിയിലേക്ക് പോയി.പോകുന്ന വഴികളെല്ലാം സാധാരണയിൽ നിന്നും വ്യതസ്ഥാമായ ഒരു അവസ്ഥയിലായിരുന്നു.ഈ കാഴ്ച കണ്ട ഞാൻ അച്ഛനോട് ചോദിച്ചു എന്ത് കൊണ്ടാണ് ഇന്ന് കടകൾ ഒക്കെ അടഞ്ഞു കിടക്കുന്നത്? അത് കൊണ്ട് തന്നെയാണ് ഞാൻ ഇന്ന് മോളോട് അങ്ങാടിയിലേക്ക് പോരേരുതെന്ന് എന്ന് പറഞ്ഞത്.ദുർവാശിക്കാരി ആയത് കൊണ്ട് അച്ഛൻ പറഞ്ഞത് കേൾക്കതെയാണ് ഞാൻ അച്ഛന്റെ കൂടെ പോയത്.സാധാരണ ഞങ്ങൾ വീട്ടു സാധനങ്ങൾ വാങ്ങുന്ന കടയിൽ നിന്നും സാധനം വാങ്ങി.പെട്ടന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കുറചു ആളുകൾ കൂട്ടം കൂടി സംസാരിക്കുന്നത് കണ്ടു. സാധനങ്ങൾ വാങ്ങി മടങ്ങിയപ്പോൾ ആളുകളെ പോലീസ് ആട്ടി ഓടിക്കുന്നത് കണ്ടു.പോലീസ് ശകാരിക്കുന്നതും കണ്ടു..

ഇത് കണ്ട ഞാൻ അച്ഛനോട് ചോദിച്ചു എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? അപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു എന്തിനാണ് നിനക്ക് സ്കൂൾ അവധി തന്നത്? സ്കൂളിൽ നിന്നും മാഷ് പറഞ്ഞു തന്ന കാര്യങ്ങൾ ഞാൻ അച്ഛനോട് പറഞ്ഞു.നാട്ടിലാകെ കൊറോണ വൈറസ് എന്ന മഹാമാരി പടർന്ന് പിടിച്ചത് കൊണ്ടാണ്.അത് സ്പര്ശിക്കുമ്പോളും ചുമക്കുമ്പോഴും പരസ്പരം പകരും.അത് ഇല്ലാതിരിക്കാൻ വേണ്ടിയാണ് സർക്കാർ സ്കൂളിന് അവധി തന്നിരിക്കുന്നത്.

ഞാൻ അച്ഛനോട് ചോദിച്ചു. എങ്ങനെയാണ് പല തരം രോഗം വരാതിരിക്കാൻ എന്തല്ലാം മുന്കരുതലുകളാണ് എടുക്കേണ്ടത് എന്ന്? അപ്പോൾ അച്ഛൻ പറഞ്ഞു അധിക രോഗത്തിനും കാരണം ശുചിത്വം ഇല്ലാത്തത് തന്നെയാണ്.വ്യക്തി ശുചത്വം പാലിക്കുന്നവർക്ക് പകർചാവ്യാധികൾ കുറവായിരിക്കും.വൈറൽ രോഗമുള്ള പകർച്ചാവ്യാധികൾ പടർന്ന് പിടിക്കാൻ ഉള്ള പ്രധാന കാരണം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്തത് കൊണ്ടാണ്.ഇത് പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ് വീടും പരിസരവും മറ്റു പൊതു സ്ഥലങ്ങളും വൃത്തിയാക്കുക എന്നതും,സാമൂഹിക അകലം പാലിക്കുക എന്നതും, മനുഷ്യനായ നമ്മൾ ഈ ഭൂമിയോടും പ്രകൃതിയോടും അങ്ങേയറ്റം കടമപ്പെട്ടവരാണ്.അതിന്റെ പവിത്രതയും സൗന്ദര്യവും കാത്ത്‌ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ഫാത്തിമ ലിയാന.കെ
2 A ജി.എൽ.പി.എസ്. തോട്ടുപൊയിൽ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ