"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കേരളത്തിന്റെ അതിജീവനം വീണ്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 5         
| color= 5         
}}
}}
<font color= "blue><font size=4>
<font color= "blue>
ലോകമാകെ ഭീതിവിതച്ച കോവിഡ് എന്ന മഹാമാരിയെ ഫലപ്രദമായി  നേരിടുകയാണ് നാമിന്ന്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ നാം ഭയക്കേണ്ടതുണ്ട്. മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത വൈറസ് രോഗം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ചു. ഇതിനകം തന്നെ നിരവധി പേർ ഇതിന് ഇരയാവുകയും ചെയ്തു.  

കോവിഡിനെതിരെ ജാഗ്രതയോടെ പോരാടുകയാണ് കേരളമൊന്നാകെ. അതിനെ ഫലപ്രദമായി  നേരിടാൻ നമുക്ക് കഴിയുന്നുണ്ട്.സമൂഹവ്യാപനം മുന്നിൽകണ്ട് അതിന് തടയിടാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ ഇപ്പോൾ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്കാര്യത്തിൽ കേരളം മുന്നിൽ തന്നെയാണ്.  

12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

കേരളത്തിന്റെ അതിജീവനം വീണ്ടും

ലോകമാകെ ഭീതിവിതച്ച കോവിഡ് എന്ന മഹാമാരിയെ ഫലപ്രദമായി നേരിടുകയാണ് നാമിന്ന്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ നാം ഭയക്കേണ്ടതുണ്ട്. മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത വൈറസ് രോഗം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ചു. ഇതിനകം തന്നെ നിരവധി പേർ ഇതിന് ഇരയാവുകയും ചെയ്തു. കോവിഡിനെതിരെ ജാഗ്രതയോടെ പോരാടുകയാണ് കേരളമൊന്നാകെ. അതിനെ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയുന്നുണ്ട്.സമൂഹവ്യാപനം മുന്നിൽകണ്ട് അതിന് തടയിടാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ ഇപ്പോൾ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്കാര്യത്തിൽ കേരളം മുന്നിൽ തന്നെയാണ്. കേരള സർക്കാരിൻറെയും ആരോഗ്യപ്രവർത്തകരുടെയും പൊതുസമൂഹത്തിൻറെയും ജാഗ്രതയാണ് നമുക്ക് തുണയാകുന്നത്. ജാഗ്രത തന്നെയാണ് ഇന്ന് ലോകത്തിനുമുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മാർഗം. സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ പകർച്ചാവ്യാധിയെ ഏറെക്കുറെ നമുക്ക് നേരിടാൻ സാധിക്കുന്നു. ഇന്ത്യയിലെ കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യസംസ്ഥാനമായ കേരളത്തിൽ ഇന്ന് പുതിയ കേസുകളുടെ എണ്ണം കുറയുകയും രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നത് നമുക്ക് ആത്മധൈര്യവും പ്രത്യാശയും പകരുന്ന ഒന്നാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുകയാണ് ആരോഗ്യപ്രവർത്തകർ . കോവിഡ് രോഗത്തിനെതിരെയുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളികളാണ് അവർ. സ്വന്തം ജീവനും കുടുംബവും മറന്നാണ് പതിനായിരക്കണക്കിന് പ്രവർത്തകർ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് അങ്ങേയറ്റം ജാഗ്രതകൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനം എന്നത് കേരളത്തിൻറെ മറുപേരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കാനുള്ള അവസരമാണിത്. വീട്ടിലിരുന്നു തന്നെ കരുതലോടെ നമുക്ക് ഈ പോരാട്ടത്തിൻറെ കണ്ണിയാകാം. രോഗവ്യാപനത്തിന്റെ കണ്ണിയെ മുറിച്ചു മാറ്റാം.

സാന്ദ്ര.പി.ജോഷി
10A ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം