"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/സൂര്യനും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:




എന്നാൽ ഇതിനെ തടയാനായി സൂര്യഭഗവാൻ തൻ്റെ ശക്തി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന നല്ല മനുഷ്യർക്കായി പകർന്നുനൽകി. അവർ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടാൻ തുടങ്ങി. അതെ, കൊറോണ തോറ്റോടും, നാം ജയിക്കും.
എന്നാൽ ഇതിനെ തടയാനായി സൂര്യൻ തൻ്റെ ശക്തി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന നല്ല മനുഷ്യർക്കായി പകർന്നുനൽകി. അവർ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടാൻ തുടങ്ങി. അതെ, കൊറോണ തോറ്റോടും, നാം ജയിക്കും.






{{BoxBottom1
{{BoxBottom1
| പേര്= ആദി ശങ്കർ വി
| പേര്= ആദിശങ്കർ വി
| ക്ലാസ്സ്=  III A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂര്യനും കൊറോണയും (ഒരു സാങ്കല്പിക കൊറോണ കഥ )

സൂര്യൻ്റെ പ്രകാശവലയമാണല്ലോ കൊറോണ. പണ്ട് സൂര്യൻ്റെ ഉറ്റ ചങ്ങാതിയായിരുന്നു കൊറോണ എന്ന ഈ പ്രകാശവലയം. കൊറോണയ്ക്ക് നല്ല വശവും ചീത്ത വശവും ഉണ്ടായിരുന്നു കേട്ടോ. കൊറോണയുടെ ചീത്ത വശം സൂര്യൻ്റെ ശക്തി മറ്റ് പല നക്ഷത്രങ്ങൾക്കായി പങ്കിട്ടു കൊടുക്കാൻ തുടങ്ങി. പക്ഷെ സൂര്യൻ കൊറോണയുടെ ചതി മനസിലാക്കി. സൂര്യൻ തൻ്റെ ചൂടേറിയ പ്രകാശരശ്മികൾ കൊണ്ട് കൊറോണയുടെ ചീത്ത വശത്തെ പൊടിച്ചു കളഞ്ഞു.


വിനാശകാരിയായ ഈ പൊടി സൂര്യൻ ഒരു ചെപ്പിലടച്ചു സൂക്ഷിച്ചു. സൂര്യനിൽ നിന്ന് ആ പൊടി ദുഷ്ടനക്ഷത്രങ്ങൾ തട്ടി താഴെക്കിട്ടു. ഭൂമിയിലെ അൻ്റാർട്ടിക്ക എന്ന പ്രദേശത്താണ് അത് ചെന്നുവീണത്. അവിടെ മഞ്ഞിൽ പുതഞ്ഞ് അവ മരവിച്ചുകിടന്നു. പിന്നീട് ആഗോളതാപനം ഉണ്ടായപ്പോൾ മഞ്ഞുരുകി ഈ പൊടി സമുദ്രങ്ങളിലെത്തി. വെള്ളത്തിൽ വീണതും അവയെല്ലാം ജീവൻ വെച്ച് കൊറോണ വൈറസുകളായി മാറി. സൂര്യൻ ചൂടും വെളിച്ചവും നൽകുന്ന ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം അവ നശിപ്പിക്കാൻ തുടങ്ങി. കോവിഡ് 19 എന്ന രോഗം പടർന്നു പിടിച്ചത് അങ്ങനെയാണത്രെ.


എന്നാൽ ഇതിനെ തടയാനായി സൂര്യൻ തൻ്റെ ശക്തി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന നല്ല മനുഷ്യർക്കായി പകർന്നുനൽകി. അവർ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടാൻ തുടങ്ങി. അതെ, കൊറോണ തോറ്റോടും, നാം ജയിക്കും.


ആദിശങ്കർ വി
3 A GUPS ചങ്ങരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ