"ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/നമ്മൾ മലയാളികൾ പ്രതിരോധിക്കും അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ശിവഗിരി എച്ച്. എസ്സ് . എസ്സ്. വർക്കല, തിരുവനന്തപുരം, ആറ്റിങ്ങൽ
| സ്കൂൾ=ശിവഗിരി എച്ച്.എസ്.എസ് വർക്കല
| സ്കൂൾ കോഡ്=1050
| സ്കൂൾ കോഡ്=42053
| ഉപജില്ല=വർക്കല
| ഉപജില്ല=വർക്കല
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
വരി 34: വരി 34:
| color=1
| color=1
}}
}}
{{Verification4|name=വിക്കി2019|തരം = ലേഖനം}}

05:39, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ മലയാളികൾ പ്രതിരോധിക്കും അതിജീവിക്കും

കേരങ്ങളുടെ നാട് കേരളം. എന്നാൽ ഇന്ന് പകർച്ചവ്യാധികളുടെ യും പ്രകൃതി ദുരന്തങ്ങളുടെയും നാടായി കേരളം മാറുമോ❓️ ലോകം നശിപ്പിക്കാൻ ചൈനയിൽ ജന്മംകൊണ്ട കൊറോണാ എന്ന രാക്ഷസ വൈറസിന് ഒരു നിമിഷം കൊണ്ട് തകർക്കുവാൻ സാധിക്കുമോ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ...... ലോകം മുഴുവൻ മരിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അതിജീവനത്തിന്റെയും ഒരുമയുടെയും പുതിയ തളിരുകളിടുന്നു. ലോകം മുഴുവൻ കൊറോണ എന്ന ഭീകരനു മുന്നിൽ പകച്ചു നിന്നപ്പോൾ മുതുമുത്തശ്ശനിൽ നിന്നും മുത്തശ്ശിയിൽ നിന്നും കൊറോണ വൈറസിനെ പിഴുതു മാറ്റുവാൻ കേരളത്തിലെ സ്നേഹവും ഒരുമയും കൊണ്ടുള്ള മരുന്നിന് സാധിച്ചു.

നിന്നെ അതിജീവിച്ചുകൊണ്ട് ജന്മം കൊണ്ട പൊന്നോമനയ്ക്ക് മുന്നിൽ കോവിഡേ നീ തോറ്റു..... നാളെയുടെ നന്മയ്ക്കായി ഇന്ന് നമ്മൾ വീട്ടിലാണ് നിന്നോട് യുദ്ധത്തിലാണ്, നിന്നോട് യുദ്ധത്തിലാണ്. നമ്മുടെ നാടിനെ സംരക്ഷിക്കുവാനായി നമ്മൾ ഈ വെല്ലുവിളി ഏറ്റെടുത്തേ മതിയാകൂ. നമ്മൾ നിന്നോട് പൊരുതും, അതിശക്തമായി. നീ നമ്മളെ അല്ല നമ്മൾ നിന്നെ കൊല്ലും ഒറ്റക്കെട്ടായി. കോവിഡെ നിനക്ക് ചാൾസ് രാജകുമാരന്റെ പോലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പോലെ വലിയ വലിയ കൊട്ടാരങ്ങൾ കീഴടക്കാൻ സാധിക്കുമായിരിക്കും. എന്നാൽ ഈ കൊച്ചുകേരളത്തിൽ നീ അധികകാലം വാഴില്ല. അതിനു നമ്മൾ അനുവദിക്കുകയില്ല.

നമ്മൾ അതിരില്ലാതെ യാത്ര ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെയാണ് ലോകത്ത് എന്തു നടന്നാലും ഒരു പരിധി വരെ നമ്മളെ ബാധിക്കുന്നത്. പക്ഷെ, നമ്മൾ ശക്തരാണ്, അതിശക്തരാണ്....

നമ്മുടെ ഭരണ സംവിധാനത്തിന്റെയും ആരോഗ്യമേഖലയുടെയും പ്രവർത്തനമികവും ജനങ്ങളുടെ അച്ചടക്കബോധവും കൊണ്ടാണ് നമുക്ക് ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ സാധിച്ചത്. നമ്മുടെ ഈ മികവിനെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നു. ഇതിൽ മലയാളികളായ നമുക്കൊരോത്തർക്കും അഭിമാനിക്കാം....

നാളെ അടുക്കുവാൻ വേണ്ടി ഇന്ന് നമുക്ക് ശാരീരിക അകലം പാലിക്കാം....

കൊറോണക്കെതിരെയുള്ള ഈ യുദ്ധത്തിൽ നാം ജയിക്കുക തന്നെ ചെയ്യും. നിശ്ചയം...

കാർത്തിക
9 എ ശിവഗിരി എച്ച്.എസ്.എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം