"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കഥ}} |
21:54, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ഒരിടത്ത് ഒരു കൊച്ചി പട്ടണമുണ്ടായിരുന്നു. ആ പട്ടണത്തിൽ ധാരാളം ഫ്ലാറ്റുകളും ബിസിനസ് സ്ഥാപനങ്ങളും ഉണ്ടായിരുന്നു. അവിടെ ആരും മരങ്ങൾ വച്ചു പിടിപ്പിക്കുകയോ കൃഷി ചെയ്യുകയോ ചെയ്യുമായിരുന്നില്ല. ഉള്ള മരങ്ങൾ തന്നെ വെട്ടിമാറ്റി മുറ്റം ടൈൽ പാകി സൂക്ഷിച്ചിരുന്നു. എന്നാൽ അവർക്കു വിപരീതമായി ഒരു അപ്പൂപ്പനും അമ്മൂമ്മയും അവരുടെ ഏക്കറുകണക്കിന് സ്ഥലത്ത് ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുകയും കൃഷി ചെയ്യുകയും ചെയ്തിരുന്നു. മാവ്, തെങ്ങ്, പ്ലാവ്, കപ്പ തുടങ്ങി എല്ലാം ഉണ്ടായിരുന്നു. ആ നാട്ടിൽ ഉള്ള കുട്ടികൾക്ക് ആ പറമ്പിൽ പോകുന്നതും കളിക്കുന്നതും ഇഷ്ടമായിരുന്നു. പക്ഷേ കുട്ടികളുടെ മാതാപിതാക്കൾക്ക് അവർ അവിടെ പോയി കളിച്ചു സമയം കളയുന്നത് ഇഷ്ടമില്ലായിരുന്നു. അവർ മരങ്ങൾ വെട്ടിമാറ്റാൻ അപ്പുപ്പനോട് നിരന്തരം ആവശ്യപ്പെടുമായിരുന്നു. അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു വലിയ യുദ്ധം വന്നു. ആർക്കും പുറത്തിറങ്ങാൻ സാധിക്കാതെ ആയി. ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചു. വാഹനങ്ങൾ ഓടാതെ ആയി. സാവധാനം പട്ടണവാസികൾ പട്ടിണിയിലേക്ക് നീങ്ങി. ഇതറിഞ്ഞ അപ്പൂപ്പനും അമ്മൂമ്മയും തങ്കളുടെ പറമ്പിൽ നിന്നും പഴങ്ങളും പച്ചക്കറികളു ആവശ്യത്തിനു ഉപയോഗിച്ചു കൊള്ളാൻ പറഞ്ഞു. യുദ്ധം കഴിയുന്നതുവരെ അവർ ഈ പറമ്പിനെ ആശ്രയിച്ചു ജീവിച്ചു. അവർക്ക് മരങ്ങളുടെയും കൃഷിയുടെയും വില മനസ്സിലായി. അവൻ അപ്പൂപ്പനും അമ്മൂമ്മയും നന്ദി പറഞ്ഞു അവർ മരങ്ങൾ നടുന്നതിനു. കൃഷി ചെയ്യുന്നതിനും ആരംഭിച്ചു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ