"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം= ലേഖനം | {{Verified1|name=Manu Mathew| തരം= ലേഖനം}} |
12:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരം ആയിട്ട് ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു. പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷകരമായ പ്രവർത്തനങ്ങൾ സസ്യജന്തുജാലങ്ങളുടെ നാശത്തിന് കാരണമാകുന്നു. ജന്തുജാലങ്ങൾക്ക് പരിസ്ഥിതിയുമായുള്ള പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവന്റെ നിലനിൽപ്പിനാവശ്യമായ വായു പോലെതന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജലവും. പക്ഷേ ഇന്ന് നാം മാലിന്യവും ചപ്പും ചവറും എല്ലാം വലിച്ചെറിയുന്നത് ജലാശയങ്ങളിൽ ആണ്. അത് ജലം മലിനമാകാൻ കാരണമാകുന്നു. നമ്മുടെ നിത്യജീവിതത്തിൽ ജലം ഉപേക്ഷിക്കാൻ ആവാത്ത ഒന്നായതുകൊണ്ട് തന്നെ ജലസ്രോതസ്സുകൾ നാം സംരക്ഷിച്ചേ മതിയാകൂ. അതിനാൽ പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും ജലസ്രോതസ്സുകളിൽ വലിച്ചെറിയാതെ ഇരിക്കുക. ജല സ്രോതസ്സുകൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് വളരെയധികം പങ്കുണ്ട്. വനങ്ങൾ നാടിന്റെ സമ്പത്താണ്. അവ സംരക്ഷിച്ചു നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാണ്. വൃക്ഷങ്ങൾ സംരക്ഷിക്കണം. വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ വനങ്ങൾ സംരക്ഷിക്കണം. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിലൂടെ പക്ഷികൾ തുടങ്ങിയ ജീവജാലങ്ങളുടെ ആവാസ സ്ഥലം നാം നഷ്ടപ്പെടുത്തുന്നു. ഇന്നത്തെ സമൂഹത്തിൽ പ്ലാസ്റ്റിക്കിനെ ഉപയോഗം വർധിച്ചു വരികയാണ് പ്ലാസ്റ്റിക് ഉപയോഗം ഒരു പരിധിവരെ കുറച്ചാൽ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ കഴിയുന്നു. ഈ ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും സംരക്ഷിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം