"ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ഐക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ഐക്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ഐക്യം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സി... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification | name=MT 1259| തരം= കഥ}} | |||
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഐക്യം
വൈറസ് എന്ന് കേട്ടാൽ നെഞ്ച് പിടയും അല്ലേ... എന്നാൽ വൈറസിനെ പറ്റിയുള്ള ഒരു നീണ്ട കഥ ഞാൻ പറയാം. ചൈനയാണ് ഇതിന്റെ ജന്മദേശം. ചൈനയിലെ വുഹാനാണ് ജന്മസ്ഥലം .കോവിഡ് 19 എന്നാണ് ഈ ഭീകരന്റെ പേര്. വുഹാനിലെ ഒരു പ്രഭാതം.കിളികൾ പാട്ടും പാടി നടക്കുന്നു. പുഷ്പങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും തലയുയർത്തി നിൽക്കുന്നു. നല്ല തണുപ്പുള്ള കാറ്റു വീശുന്നുണ്ടായിരുന്നു. അവിടുത്തെ മാംസമാർക്കറ്റിലെ ഒരു വ്യക്തിയിലായിരുന്നു ഈ ഭീകരന്റെ ആദ്യ ആക്രമണം. ചെറിയ പനിയും ജലദോഷവും ശ്വാസതടസ്സവും മാത്രമല്ലേ അത് ചിലപ്പോഴൊക്കെ വരുന്നതല്ലേ എന്നു കരുതി അയാൾ കാര്യമായി എടുത്തില്ല. പിന്നെയായിരുന്നു ഈ ഭീകരന്റെ ആക്രമണം പലരെയും ഇരയാക്കാൻ തുടങ്ങി. അങ്ങനെ ഈ ഭീകരന്റെ പേര് കോവിഡ് 19 എന്നാണെന്ന് ചൈനയിലെ ഒരു ഡോക്ടർ സ്ഥിരീകരിച്ചു.അദ്ദേഹം പറഞ്ഞ വാക്കുകൾ ആരും തന്നെ കേട്ടില്ല. അങ്ങനെ ഈ വില്ലൻ പല രാജ്യങ്ങളെയും പിടിച്ചു കുലുക്കാൻ തുടങ്ങി.ഇറ്റലി ,അമേരിക്ക, സ്പെയിൻ പോലുള്ള രാജ്യങ്ങളെ കോവിഡ് 19 മുട്ടുകുത്തിപ്പിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോകം പ്രതിസന്ധിയിലായി.പക്ഷെ വിധിയുടെ ചങ്ങല മുറിച്ച് ഈ ഭീകരനെ നശിപ്പിക്കാനുള്ള ആയുധം ജനങ്ങൾ ഉണ്ടാക്കി തുടങ്ങി.ആ ആയുധത്തിന്റെ പേരായിരുന്നു പ്രതിരോധം.ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കുകയും ഒപ്പം അത്യാവശ്യമായി പുറത്ത് പോവുമ്പോൾ മാസ്ക്ക് ഉപയോഗിക്കാനും തുടങ്ങി. അങ്ങനെ ആ വൈറസ് മുട്ടുകുത്തി തുടങ്ങി.ഐക്യം തന്നെയാണ് പ്രധാനമെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ