ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ഐക്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഐക്യം      

വൈറസ് എന്ന് കേട്ടാൽ നെഞ്ച് പിടയും അല്ലേ... എന്നാൽ വൈറസിനെ പറ്റിയുള്ള ഒരു നീണ്ട കഥ ഞാൻ പറയാം. ചൈനയാണ് ഇതിന്റെ ജന്മദേശം. ചൈനയിലെ വുഹാനാണ് ജന്മസ്ഥലം .കോവിഡ് 19 എന്നാണ് ഈ ഭീകരന്റെ പേര്. വുഹാനിലെ ഒരു പ്രഭാതം.കിളികൾ പാട്ടും പാടി നടക്കുന്നു. പുഷ്പങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും തലയുയർത്തി നിൽക്കുന്നു. നല്ല തണുപ്പുള്ള കാറ്റു വീശുന്നുണ്ടായിരുന്നു. അവിടുത്തെ മാംസമാർക്കറ്റിലെ ഒരു വ്യക്തിയിലായിരുന്നു ഈ ഭീകരന്റെ ആദ്യ ആക്രമണം. ചെറിയ പനിയും ജലദോഷവും ശ്വാസതടസ്സവും മാത്രമല്ലേ അത് ചിലപ്പോഴൊക്കെ വരുന്നതല്ലേ എന്നു കരുതി അയാൾ കാര്യമായി എടുത്തില്ല. പിന്നെയായിരുന്നു ഈ ഭീകരന്റെ ആക്രമണം പലരെയും ഇരയാക്കാൻ തുടങ്ങി. അങ്ങനെ ഈ ഭീകരന്റെ പേര് കോവിഡ് 19 എന്നാണെന്ന് ചൈനയിലെ ഒരു ഡോക്ടർ സ്ഥിരീകരിച്ചു.അദ്ദേഹം പറഞ്ഞ വാക്കുകൾ ആരും തന്നെ കേട്ടില്ല. അങ്ങനെ ഈ വില്ലൻ പല രാജ്യങ്ങളെയും പിടിച്ചു കുലുക്കാൻ തുടങ്ങി.ഇറ്റലി ,അമേരിക്ക, സ്പെയിൻ പോലുള്ള രാജ്യങ്ങളെ കോവിഡ് 19 മുട്ടുകുത്തിപ്പിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ലോകം പ്രതിസന്ധിയിലായി.പക്ഷെ വിധിയുടെ ചങ്ങല മുറിച്ച് ഈ ഭീകരനെ നശിപ്പിക്കാനുള്ള ആയുധം ജനങ്ങൾ ഉണ്ടാക്കി തുടങ്ങി.ആ ആയുധത്തിന്റെ പേരായിരുന്നു പ്രതിരോധം.ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കുകയും ഒപ്പം അത്യാവശ്യമായി പുറത്ത് പോവുമ്പോൾ മാസ്ക്ക് ഉപയോഗിക്കാനും തുടങ്ങി. അങ്ങനെ ആ വൈറസ് മുട്ടുകുത്തി തുടങ്ങി.ഐക്യം തന്നെയാണ് പ്രധാനമെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ...

നിയ കെ.എം
4 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ