"എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

17:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
ഇടതു കാൽ ചൈനയിലൂന്നി നിവർന്നു നിന്നു നീ
വലതു കാൽ നീട്ടി ചവിട്ടി നിവർന്നത് ഇറ്റലി നാട്ടിലോ ?
ഭൂമിയിൽ സ്വർഗം കണ്ട ഇറ്റലി വെനീസ് നാടുകൾ ..
ഇന്ന് വിജനമായ് തെരുവുകൾ ..കട കമ്പോളങ്ങളും ..
മരണത്തിൻ ഭീതിയിൽ ഉഴലുന്നു.. കേഴുന്നു ...
കൊറോണ തൻ ഭീകര താണ്ഡവം കണ്ടിട്ട്
മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു...

അത്ഭുതങ്ങൾ കാട്ടി ലോകം കീഴടക്കും ചൈന
മനുഷ്യനെ പോലും പുനഃസൃഷ്ടിക്കാൻ വെമ്പുന്ന ചൈന
അവിടെ പെയ്തിറങ്ങി നീ മഹാമാരിയായ് ..
കൊറോണ എന്നൊരു പേര് കേട്ടപ്പോൾ
പ്രകമ്പനം കൊള്ളുന്നു പ്രപഞ്ചമെങ്ങും !!!

സട കുടഞ്ഞുണരു നീ ഭാരതാംബേ ..
ഏറെ പരിഭ്രാന്തിയിലാണ് നിൻ മക്കളും
 പല വഴികളിലൂടെത്തി നീ ഭാരത നാട്ടിലും ..
നന്മകൾ വാഴുമീ നാടിന്റെ സൗഖ്യം കെടുത്തുവാൻ ..
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ
നൃത്തം മതിയാക്കി പോകൂ കൊറോണ നീ ..
 

ഫാത്തിമ സുരയ്യ
3 എ ജി എൽ പി എസ് . പൊത്തപ്പള്ളി
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത