"സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== കാട് പഠിപ്പിച്ച പാഠം == <br> പച്ച പട്ടു വിരിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കാട് പഠിപ്പിച്ച പാഠം|കാട് പഠിപ്പിച്ച പാഠം]] | |||
<br> | <br> | ||
വരി 19: | വരി 19: | ||
5th Class | 5th Class | ||
ST. PETER'S U P SCHOOL CHALIL | ST. PETER'S U P SCHOOL CHALIL | ||
*[[{{PAGENAME}}/ഓർക്കാനൊരു കാലം|ഓർക്കാനൊരു കാലം]] |
12:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പച്ച പട്ടു വിരിച്ച കുന്നുകളിൽ പഞ്ഞി പോലുള്ള ആട്ടിൻപറ്റങ്ങളാലും മണ്ണപ്പം ചുട്ടുവെച്ചതു പോലുള്ള കുടിലുകളാലും പച്ച യും മഞ്ഞയും ചുവപ്പും നിറങ്ങളുളള ഇലകളാൽ അലംകൃതമായ വൃക്ഷങ്ങളാലും മനോഹരമായ ഒരു ഗ്രാമം .അതിന്റെ തെക്ക് വശത്ത് പച്ചപ്പും ചെറു പ്രാണികൾ മുതൽ ഘോര മൃഗങ്ങൾ കാട് .ആ ഗ്രാമത്തിൽ രാമൻ എന്നൊരാളും കുടുംബവും താമസിച്ചിരുന്നു. ഭാര്യയും മകനും അടങ്ങുന്നതായിരുന്നു അയാളുടെ കുടുംബം. കാട്ടിൽ നിന്നും വിറക് ശേഖരിച്ച് വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് രാമൻ കുടുംബത്തെ പോറ്റുന്നത് .ഒരു ഒറ്റമുറി വീടായിരുന്നു രാമന്റേത്. അവൻ തന്റെ മകനായ ദാമുവിനേയും കൂട്ടിയാണ് വിറകു ശേഖരിക്കാൻ പോകാറ് .
കാലങ്ങൾ കഴിഞ്ഞു.മകന് വിവാഹ പ്രായമായി ഒരു കർഷകന്റെ മകളായ ചിത്രയെ ദാമു വിവാഹം ചെയ്തു.വിവാഹം കഴിഞ്ഞപ്പോഴല്ലേ പ്രശ്നം ഒറ്റമുറി വീട്ടിൽ അവർക്കെല്ലാവർക്കും താമസിക്കാൻ സൗകര്യമില്ലാതായി.ഈ പ്രശ്നം പരിഹരിക്കാൻ രാമൻദാമുവിനോട് പറഞ്ഞു 'എനിക്ക് വയ്യാതായിരിക്കുന്നു ഇനി നീ വേണം കുടുംബം നോക്കാൻ'.രാമൻ പറഞ്ഞതനുസരിച്ച് പിറ്റേന്ന് തന്നെ ദാമു തന്റെ കൂട്ടുകാരേയും കൂട്ടി വിറക് ശേഖരിക്കാൻ പോയി.ആ കാശ് കൊണ്ട് കാടിൻെറ അടുത്ത് തന്നെ സാമാന്യം വലുപ്പമുള്ള വീട് പണിതു. എന്നാൽ രാമനും ഭാര്യയും ആ പഴയ വീട്ടിൽ തന്നെ താമസിച്ചു. ഇതിനുള്ളിൽ ദാമുവിന് ജഗ്ഗു എന്ന കുഞ്ഞുണ്ടായി.ദാമുവിന്റെ ജീവിതച്ചിലവ് കൂടി .താനും തന്നെ കൂട്ടുകാരും എത്രകണ്ട് അധ്വാനിച്ചിട്ടും കൂടുതൽ കാശുണ്ടാക്കാൻ സാധിച്ചില്ല.
രാമുവിന്റെ കൂട്ടുകാരിലൊരാൾ പറഞ്ഞു എടാ നാട്ടിൽ ഫർണിച്ചറുകൾക്ക് ആവിശ്യം കൂടുതലാണ് മരം വെട്ടി വിറ്റാൽ നമുക്ക് നല്ല കാശ് കിട്ടും. നീ അതിൽ ഒരു ഭാഗം ഞങ്ങൾക്ക് തന്നാൽ മതി.ഇതറിഞ്ഞ രാമൻ ദാമുവിനെ വിലക്കി. അത്യാഗ്രഹം മൂത്ത ദാമുവുണ്ടോ ഇതൊക്കെ കേൾക്കുന്നു അവൻ മരം വെട്ടൽ തുടർന്നു. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്ത ജഗ്ഗു ഒരിക്കൽ മുത്തശ്ശനോട് ചോദിച്ചു 'മുത്തശ്ശാ അച്ഛൻ മരങ്ങൾ മുഴുവൻ നശിപ്പിച്ചാൽ എന്ത് സംഭവിക്കും?'.രാമൻ പറഞ്ഞു മരങ്ങൾ നശിച്ചാൽ മഴ ലഭിക്കാതാകും മാത്രമല്ല വരൾച്ച ഉണ്ടാകും, ചൂട് കൂടും, കൃഷി നശിക്കും കൂടെ നമ്മുടെ ഗ്രാമവും.അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ പറ്റും മുത്തശ്ശാ. ജഗ്ഗുസങ്കടത്തോടെ ചോദിച്ചു. മുത്തശ്ശൻ അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു നമുക്ക് മരങ്ങൾ നടാം ഒന്നിന് പത്തായി. ഗ്രാമത്തിലുള്ള എല്ലാവരോടും ഈ കാര്യം പറയാം.ഇതേ സമയം ദാമുവും കൂട്ടുകാരും മരം വെട്ടുന്ന തിരക്കിലായിരുന്നു.ആ മരങ്ങളുടെ ശിഖിരങ്ങളിലും പൊത്തുകളിലുമായി താമസിച്ചു പോന്ന പക്ഷികൾക്കും ചെറു പ്രാണികൾക്കും വീടുകൾ നഷ്ടപ്പെടുകയും ഇണകളും കുഞ്ഞുങ്ങളും ആയുധങ്ങൾക്കിരയാവുകയും ചെയ്തു.രാമനും ജഗ്ഗുവും വിത്തുകൾ ശേഖരിച്ച് നടുകയും ഗ്രാമത്തിലെ വീടുകൾ തോറും കയറിയിറങ്ങി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.അങ്ങനെ തന്റെ മകനാൽ വീടു നഷ്ടപ്പെട്ടജീവികൾക്കെല്ലാം രാമൻ ഗേഹമൊരുക്കി.
പണത്തോടുള്ള ആർത്തി മൂത്ത ദാമുവും കൂട്ടുകാരും ഘോരവനത്തിൽ കടന്ന് മരങ്ങൾ വെട്ടാൻ തുടങ്ങി. അവരുടെ ഈ ലാഭക്കൊതിക്ക് തടസ്സം നിൽക്കുന്ന മൃഗങ്ങളെ വകവരുത്തുന്നതിൽ ഒരു ദയയും അവർ കാണിച്ചില്ല. അങ്ങനെ അവർ പ്രകൃതിയുടെ ജലസംഭരണികളായ കുന്നുകളും മരങ്ങളും വെട്ടി വെടിപ്പാക്കി.അങ്ങനെ ആ പച്ചപ്പട്ടു വിരിച്ച മേദിനിയിൽ കുറച്ചു മരങ്ങൾ മാത്രം അവശേഷിച്ചു. സമ്പത്തു കൂടിയപ്പോൾ അവർ കാടിനടുത്ത് മനോഹര സൗധങ്ങൾ പണിതു. തന്റെ മകൻ ചെയ്യുന്ന കൊടും ക്രൂരതയിൽ രാമൻ ദുഖിച്ചു.
കാടില്ലാതായപ്പോൾ വന്യ മൃഗങ്ങൾ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി. അവരുടെ ഗ്രാമത്തിലെ എല്ലാ കൃഷികളും നശിപ്പിക്കാൻ തുടങ്ങി. ഇതൊന്നും വക വെയ്ക്കാതെ ദാമു തന്റെ വേട്ട തുടർന്നു. മരങ്ങൾ ഇല്ലാതായത് കാലാവസ്ഥയിൽ മാറ്റങ്ങൾ വരുത്തി. കാട്ടിലും ചുറ്റുപാടും ചൂട് അസഹ്യമാകുകയും വെള്ളത്തിനു ക്ഷാമം അനുഭവപ്പെടുകയും ചെയ്തു. കൃഷി നശിച്ചു തുടങ്ങി. ചൂടിന്റെ കാഠിന്യം മൂലം കാട്ടുതീ പടർന്നു. അവശേഷിച്ച ആ വനവും വിഴുങ്ങി. മൃഗങ്ങൾ പ്രാണരക്ഷാർത്ഥം പേടിച്ചോടി. അവ ദാമു വിന്റെയും കൂട്ടുകാരുടെയും വീടിനു വലിയ പ്രഹരമേല്പിച്ചു. ഗ്രാമത്തിൽ മരങ്ങൾ നാടുകയായിരുന്ന ചിത്രയും ജങ്കുവും തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച വേദനാജനകമായിരുന്നു. വീടിതാ നിലം പൊത്തിയിരിക്കുന്നു. മൃഗങ്ങൾ പലഭാഗത്തായി പൊള്ളലേറ്റും മരിച്ചും കിടക്കുന്നു. ഒരു ഭാഗത്ത് ദാമുവും കൂട്ടുകാരും കരഞ്ഞുകൊണ്ട് നിൽക്കുന്നു. തങ്ങളുടെ കുടുംബാംഗങ്ങളെ കണ്ട മാത്രയിൽ ദാമു ഓടിച്ചെന്നു അവരോടു ക്ഷമ ചോദിച്ചു. തന്റെ അത്യാഗ്രഹമാണ് ഇതൊക്കെ വരുത്തി വച്ചതെന്ന് അവനു മനസ്സിലായി. ഇതിനു പ്രായശ്ചിത്തമായി ദാമുവും കൂട്ടുകാരും കാട്ടിലും ഗ്രാമത്തിലും നിറയെ മരങ്ങൾ നട്ടു പിടിപ്പിച്ചു. പിന്നീട് തന്റെ കുടുംബവുമൊത്ത് കൃഷിപ്പണികൾ ചെയ്ത് കാടിനെ വേദനിപ്പിക്കാതെ സസുഖം ജീവിച്ചു.
ആൻ മരിയ ക്ലീറ്റസ്
5th Class
ST. PETER'S U P SCHOOL CHALIL