സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ/അക്ഷരവൃക്ഷം/ഓർക്കാനൊരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കാനൊരു കാലം

ലോകം പേടിച്ചു വിറയ്ക്കുന്ന കാലം,
ജാഗ്രതയോടെ വീട്ടിലിരുന്നീടുക,
രാവും പകലും ഉറങ്ങാതെ കഴിയുന്ന,
നഴ്സുമാരെ നിങ്ങൾ കരുണയുളളവർ,
ഡോക്ടർമാരെ നിങ്ങൾ നന്മയുള്ളവർ.
റോ‍ഡിലൊ തിക്കും തിരക്കുമില്ല,
പുകതുപ്പിയോടുന്ന വാഹനമില്ല,
ഞങ്ങളോ വീട്ടിലിരിപ്പുതന്നെ,
അച്ഛനുമമ്മയും മക്കളുമൊന്നിച്ച്,
ഉണ്ടും ഉറങ്ങിയും,കളിച്ചും ചിരിച്ചും,
കഴിയുമീ ദിനങ്ങളെത്ര സുന്ദരം.

ജൂലിയ റോസ്
5 സെൻറ്.പീറ്റേഴ്സ്.യു.പി.സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത